പ്രതിഭകൾ പ്രാഗത്ഭ്യം കൊണ്ടുമാത്രമല്ല അവരുടെ അനിതരസാധാരണമായ സ്വഭാവപ്രത്യേകതകളിലൂടെയും ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ട്. നിത്യജീവിതത്തിൽ സാധാരണക്കാർ ചെയ്യാത്തതു പലതും ഈ പ്രതിഭകൾ അതിസ്വഭാവികമെന്നോണം ചെയ്തുപോന്നിരുന്നു.
ലോകത്തിലെ ഏറ്റവും വിചിത്രമായ മ്യൂസിയമാണ് തുർക്കി കപ്പഡോഷ്യയിലെ അവാനോസ് ഹെയർ മ്യൂസിയം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ മുടി മ്യൂസിയമാണ് ഇത്. അവാനോസിലെ മുടി മ്യൂസിയത്തിന്റെ കഥയ്ക്ക് 35 ൽ അധികം വർഷങ്ങളുടെ പഴക്കമേയുള്ളൂ....
മനുഷ്യർക്കു മാത്രമേ സംസാരിക്കാനുള്ള കഴിവുള്ളൂ. പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഹൃദയം വെളിപ്പെടുത്താനും എല്ലാം സാധിക്കുന്നത് സംസാരത്തിലൂടെയാണ്. സംസാരിക്കാതെ പോകുന്നതുകൊണ്ട് ചില നഷ്ടങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുമുണ്ട്. എന്നാൽ ഗുണത്തെക്കാളേറെ സംസാരിക്കുന്നത് ചില നേരങ്ങളിൽ...
ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം പേറ്റന്റ് ഉള്ള ഒന്നല്ല. അമ്മയുടെ, അച്ഛന്റെ, സുഹൃത്തിന്റെ,...
''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ ഉള്ളിൽ നിന്നും ആ സ്വരം കേട്ടു. 'പുറത്തെ ഭംഗികളിൽ അഭിരമിക്കാതെ ഉള്ളിലേക്ക് പ്രവേശിക്കുക' പുറംകാഴ്ചകളിൽ കുടുങ്ങിക്കിടക്കാതെ മുന്നോട്ട് പോകുക.
'മോഹനം വനം,...
എന്റെ സ്‌നേഹമേ എന്ന് ദൈവത്തിനു മുൻപിൽ എന്നും നിലവിളിക്കുന്ന മനുഷ്യൻ. എന്തിന് വാക്കിലും നോക്കിലും നടപ്പിലും പോലും ദൈവികത തുളുമ്പുന്ന വ്യക്തിത്വം അനന്തമായ സ്‌നേഹത്തിന്റെ വാതയനങ്ങൾ വാക്കുകൾ കൊണ്ട് തുറന്ന്, ക്രിസ്തുവിന്റെ അതേ...
തീരുമാനമെടുക്കാൻ കഴിയാതെ വിഷമിക്കുന്നവരെ കണ്ടിട്ടില്ലേ? എന്തു ചെയ്യണമെന്ന് അവർക്കറിയില്ല. എടുക്കുന്ന തീരുമാനം തെറ്റിപ്പോകുമോ അതിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയായിരിക്കും എന്ന മട്ടിൽ കുഴങ്ങുന്നവരാണ് പലരും. ദുഷ്‌ക്കരമായ ചില അനുഭവങ്ങളിലൂടെയും സംഭവങ്ങളിലൂടെയും കടന്നുപോകുമ്പോഴായിരിക്കും ഇതേറെ വ്യക്തികളെയും...
''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ പ്രകൃതിയിൽ നിങ്ങൾക്ക് കേൾക്കാൻ കഴിയാത്ത ശബ്ദങ്ങൾ ധാരാളമില്ലേ? കാഴ്ചകൾ ഇല്ലേ? ഇരുട്ടിൽ പൂച്ച കാണുന്നത് നിങ്ങൾ കാണുന്നുണ്ടോ? തൊലിപ്പുറം പാമ്പിന്...
ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള മനസ്സും വേണം. മനസ്സ് വെച്ചാല്‍ രോഗങ്ങളെ പടിക്ക് പുറത്താക്കാമെന്നു ചുരുക്കം. എന്നാല്‍ മനസ്സ് മാത്രം പോരാ, മടി മാറ്റി ചിട്ടയായി വ്യായാമം ചെയ്യുന്നതിനും മനസ്സുറപ്പുകൂടി വേണം. ആരോഗ്യകരമായ ഒരു...
സംശയമെന്ത്, എല്ലാ സ്നേഹവും വിശ്വസിക്കാൻ കൊള്ളാവുന്നതല്ല. എല്ലാ സ്നേഹത്തിലും ആശ്രയിക്കാനും കഴിയില്ല. സ്നേഹം പല രീതിയിലാണ് പ്രകടമാകുന്നത്... പല രൂപത്തിലാണ് അത് പ്രത്യക്ഷപ്പെടുന്നത്. ഒരാളുടെ സ്നേഹം തന്നെ ഓരോരുത്തരോടും എത്രയോ വ്യത്യസ്തമായ രീതിയിലാണ്....
'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ?
തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും നമ്മൾ ആ മരംക്കൊണ്ട വെയിലിനെക്കുറിച്ച് ഓർക്കാറേയില്ല. ആ...