എനിക്കു മാത്രമെന്തേ ഇങ്ങനെ? ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്രകാരം ചിന്തിക്കാത്ത, ഈ ചോദ്യം ചോദിക്കാത്ത ആരെങ്കിലുമുണ്ടാവുമോ? ഈ ചോദ്യം ചോദിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക, പ്രശ്നങ്ങൾ നേരിടുന്ന, പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന...
നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ അനുഭവങ്ങൾ- സന്തോഷം, സങ്കടം, നിരാശ, വെറുപ്പ്- അവരൊരിക്കലും വിസ്മരിക്കാറില്ല. അതുകൊണ്ടാണ് ഒരാളുടെ പേരു കേൾക്കുമ്പോൾ, മുഖം ഓർമ്മിക്കുമ്പോൾ അവർ നമുക്കു...
വൈകിയെത്തിയാലും സാരമില്ല, ഒരിക്കലും എത്താതിരിക്കുകയെന്നതിനെക്കാൾ ഭേദമല്ലേ.ഡ്രൈവിംങുമായി ബന്ധപ്പെട്ട് എവിടെയോ വായിച്ച ഒരു വാചകമാണ് ഇത്. അല്പം വൈകിയെത്തുകയോ ഒടുവിലെത്തുകയോ ചെയ്താലും സാരമില്ല അപകടം കൂടാതെ ശ്രദ്ധിച്ച് വാഹനമോടിച്ച് ലക്ഷ്യസ്ഥാനത്തെത്തുകയാണ് വേണ്ടതെന്നേ ഇതിന്റെ അർത്ഥമുള്ളൂ.
ജീവിതത്തിലെ...
ആർക്കും വേണ്ടാത്തവരുണ്ട്. അവരെത്രെ വൃദ്ധർ. അല്ലെങ്കിൽ പറയൂ അവരെ ഇവിടെ എത്രപേർക്ക് ആവശ്യമുണ്ട്? വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ചിലപ്പോൾ ദയാലുവായ ചിലർ ഏറ്റെടുത്തുവളർത്തിയേക്കാം. മഴ നനഞ്ഞു കയറിവന്ന ഒരു പൂച്ചക്കുട്ടിയെയോ...
ജയിച്ചാൽ മാത്രം പോരാ മറ്റുള്ളവരെയും തോല്പിക്കണം എന്നതാണ് നമ്മുടെ മനോഭാവം. മികച്ച ജോലിയോ പരീക്ഷാവിജയമോ അംഗീകാരമോ എനിക്ക് കിട്ടിയിട്ടുണ്ടെങ്കിലും മറ്റൊരാൾക്ക് അതു കിട്ടുമ്പോൾ മനസ്സ് അസ്വസ്ഥമാകുന്നതിന് കാരണം അസൂയ മാത്രമല്ല അയാൾ എന്റെ...
മനുഷ്യന്റെ സ്വപ്‌നങ്ങൾക്കും ആഗ്രഹങ്ങൾക്കും ആയുസ് എത്രയുണ്ട്? ഒരു പക്ഷേ, ലോകം മുഴുവൻ മനസ്സിരുത്തി ചിന്തിച്ച നാളുകളാണിത്.
തിരമാലകളെ കീറിമുറിച്ചു ലക്ഷ്യത്തിലേക്കു നീങ്ങിയ കപ്പൽ നടുക്കടലിൽ തീപിടിച്ചു കത്തുന്നു. നിറയെ സഞ്ചാരികളുമായി ആകാശത്തേക്കു പറന്നുയർന്ന വിമാനം...
ആദ്യം ചില ചോദ്യങ്ങൾ ചോദിക്കാം. സമ്പന്നനാകാൻ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ എങ്ങനെയാണ് സമ്പന്നനാകാൻ കഴിയുന്നത്? അതിന് എന്തെങ്കിലും എളുപ്പവഴികളുണ്ടോ? ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് എന്താണ്?
ഇനി ഉത്തരം പറയാം. എല്ലാവരുടെയും...
സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും. നല്ലൊരു വിജയമുണ്ടായി, മികച്ച അംഗീകാരം കിട്ടി, പരീക്ഷയിൽ ഉന്നതവിജയം കിട്ടി, ആഗ്രഹിച്ചതുപോലെ വിദേശത്തേ ക്ക് പോകാൻ സാധിച്ചു, ഇതൊക്കെ തീർച്ചയായും...
വല്ലാത്ത തിരക്കിൽ പെട്ട ലോകമാണ് ഇത്... കൊടിയേറ്റം സിനിമയിൽ ഭരത് ഗോപി ഒരു വാഹനത്തെ നോക്കി എന്തൊരു സ്പീഡ് എന്ന് അത്ഭുതപ്പെടുന്നതു പോലെയാണ് കാര്യങ്ങൾ പലതും. ലോകത്തിന്റെ സ്പീഡിനൊപ്പം ഓടിയില്ലെങ്കിൽ നമ്മൾ പിന്നിലായി...
ക്ഷമ മറ്റുള്ളവർക്ക് അവകാശപ്പെട്ടതാണെന്നാണ് പലരുടെയും ധാരണ. രണ്ടാമതൊരാൾക്ക് നല്കേണ്ടതാണ് ക്ഷമയെന്നും അവർ കരുതുന്നു. എന്നാൽ നമുക്ക് ക്ഷമ ആവശ്യമുണ്ട്. അവനവരോടു തന്നെ ക്ഷമിക്കുക. ജീവിതത്തിൽ മറന്നുപോകരുതാത്ത വലിയൊരു കാര്യമാണ് ഇത്.
മറ്റുള്ളവരോട് ക്ഷമിക്കുകയും അവർക്ക്...
പലരും ജീവിതത്തിരക്കുകൾക്കിടയിൽ മറന്നുപോകുന്ന ഒന്നാണ് മറ്റുള്ളവരെ പരിഗണിക്കുക എന്നത്. എന്നാൽ ഭൂരിപക്ഷവും എത്രവർഷം കഴിഞ്ഞാലും മറക്കാതിരിക്കുന്ന കാര്യമാണ് തങ്ങൾ പരിഗണിക്കപ്പെട്ടിരുന്നില്ല എന്നത്. മറ്റുള്ളവരെ പരിഗണിക്കാത്തവർ പോലും തങ്ങൾ പരിഗണിക്കപ്പെടാത്തതിൽ അസ്വസ്ഥരാകുന്നു, പിറുപിറുക്കുന്നു. ജീവിതകാലം...
മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ അല്ലെങ്കിൽ ജീവിതവഴിയിൽ ആർജ്ജിച്ചെടുത്ത വിശ്വാസപ്രമാണങ്ങൾ വഴിയോ ചില ധാരണകൾ നമ്മുടെ ഉള്ളിൽ കയറിക്കൂടിയിട്ടുണ്ട്. അത്തരം ധാരണകളെ നീക്കിക്കളയുന്നതാണ് സ്വന്തംജീവിതത്തിൽ സന്തോഷിക്കാനും ്അവനവരുടെ ജീവിതം സമാധാനപൂർവ്വം ജീവിക്കാനും വഴിയൊരുക്കുന്നത്. അത്തരം...