ഇതൊക്കെയും ചേർന്നതാണ് ജീവിതം

Date:

കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ തുടക്കകാലത്ത് കുറെ നാൾ പ്രവർത്തിച്ചിരുന്നു. അന്ന് ഒരു സുപ്പീരിയറും കീഴ് ജീവനക്കാരനുമെന്ന നിലയിൽ തികച്ചും ഔദ്യോഗികമായ ബന്ധം മാത്രമാണ് ഞങ്ങൾക്കിടയിലുണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയപ്പോൾ അത്തരം ഔപചാരികതകളൊന്നും  ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. കാലം ഞങ്ങൾക്കിടയിൽ അത്രമാത്രം മാറ്റങ്ങൾ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞുപോയ ജീവിതം മുഴുവൻ ഏറ്റവും സത്യസന്ധതയോടെ അദ്ദേഹം എന്നോട് സംസാരിച്ചപ്പോൾ എവിടെയൊക്കെയോ എന്റെ ഉള്ളം നീറുന്നുണ്ടായിരുന്നു. കാരണം അത്രത്തോ ളം സംഭവബഹുലമായിരുന്നു ആ ജീവിതം. അതിൽ ഒഴിവാക്കലുകളുണ്ടായിരുന്നു. തിരസ്‌ക്കരണങ്ങളുണ്ടായിരുന്നു, തെറ്റിദ്ധാരണകളുണ്ടായിരുന്നു, അപവാദങ്ങളുണ്ടായിരുന്നു. ചെയ്ത നന്മ മുഴുവൻ തിന്മയായി ചിത്രീകരിക്കപ്പെട്ട സംഭവങ്ങളുണ്ടായിരുന്നു. വ്യക്തിഹത്യയും സ്വഭാവഹത്യയുമുണ്ടായിരുന്നു.

എല്ലാം പറഞ്ഞവസാനിപ്പിച്ചതിന് ശേഷം അദ്ദേഹം എന്നോട് പറഞ്ഞു, ‘ഇതൊക്കെ കൂടി ചേർന്നതാണ് ജീവിതം. ഒരുപക്ഷേ എന്റെ യൗവനത്തിൽ അവയോടൊന്നും എനിക്ക് ഇപ്പോഴത്തേതുപോലെ ഉദാരമായി ഇടപെടാനോ എന്നെ തെറ്റിദ്ധരിക്കുകയും എനിക്കെതിരെ ഇല്ലാക്കഥകൾ ചമയ്ക്കുകയും ചെയ്തവരോട് ക്ഷമിക്കാൻ മാത്രമല്ല സഹിഷ്ണുത  പുലർത്താനോ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോൾ ഒരു പരിധിവരെ എനിക്കതിന് കഴിയുന്നുണ്ട്…’

ആ വാക്കുകൾ വലിയൊരു തിരിച്ചറിവായിരുന്നു.  ജീവിതത്തിന്റെ നല്ല മുഖം മാത്രമാണ് നമ്മൾ കാണാൻ ശ്രമിക്കുന്നത്. അപ്പോൾ മാത്രമേ ജീവിതം സുന്ദരമായി നമുക്ക് തോന്നുകയുമുള്ളൂ. എന്നാൽ എല്ലാ ജീവിതത്തിലും അമാവാസിയും പൗർണമിയുമുണ്ട്. പൂമാലകളും കല്ലേറുകളുമുണ്ട്. ഒരു പക്ഷേ ജീവിതം യൗവനതീക്ഷ്ണമായിരിക്കുന്ന ഒരു സമയത്ത് അങ്ങനെയൊരു ചിന്തയിലേക്ക് വളരാൻ നമുക്ക് കഴിയണമെന്നില്ല. പക്ഷേ അതാണ് സത്യം. ഇതൊക്കെയും കൂടിച്ചേർന്നതാണ് ജീവിതം.

യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സിൽ വല്ലാ ത്തൊരു ഭാരമുണ്ടായിരുന്നു. ഞാനും അച്ചനെ തെറ്റിദ്ധരിച്ചിട്ടുണ്ടല്ലോ എന്നോർത്തായിരുന്നു അത്. പിന്നെ മനസ്സ് ആശ്വസിച്ചു. അതെ, ഇതുംകൂടി ചേർന്നതാണ് ജീവിതം.

നന്ദി, സ്നേഹപൂർവ്വം 
വിനായക് നിർമ്മൽ

More like this
Related

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...

A+

ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാം കൂടുതലായി ആഘോഷിച്ചത് ചില വിജയവാർത്തകളായിരുന്നു. പ്രത്യേകിച്ച് പത്താം...

നീ നിന്നെ അറിയുന്നുവോ? 

അവനവനിലുള്ള വിശ്വാസമാണ് അറിവ്.  പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവാണത്. ഒരാൾ എത്രത്തോളം സ്വയം തിരിച്ചറിയുന്നുവോ...

കാഴ്ച

കാഴ്ചയും കേൾവിയും  വിശേഷപ്പെട്ട ചില അനുഗ്രഹങ്ങളിലൊന്നായിട്ടാണ് എന്നും കരുതിപ്പോരുന്നത്. ആഗ്രഹിക്കുന്നതുപോലെ കാഴ്ച...
error: Content is protected !!