മറ്റുള്ളവരുടെ അംഗീകാരത്തിനും ആദരവിനും വേണ്ടി ഊഴംകാത്തുനില്ക്കുന്ന നാം എത്രത്തോളം നമ്മെ അംഗീകരിക്കുന്നുണ്ട്? മറ്റുള്ളവരുടെ സൗന്ദര്യം, കഴിവ്,പദവി തുടങ്ങിയ കാര്യങ്ങളോർത്ത് അത്ഭുതം കൊള്ളുന്ന നമുക്ക് സ്വന്തം കഴിവുകളെ പ്രതി എത്രത്തോളം അഭിമാനവും സന്തോഷവും തോന്നിയിട്ടുണ്ട്?
ആദ്യം അവനവനെ അംഗീകരിക്കുക. ആദരിക്കുക. സ്വയമൊന്ന് ചിന്തിച്ചുനോക്കൂ, മറ്റുള്ളവർക്കില്ലാത്ത എത്രയോ അധികം കഴിവുകൾ എന്നിലുണ്ട്! കൊള്ളാം നീ മിടുക്കൻ എന്ന് നമ്മളിൽ ആരെങ്കിലും അതേക്കുറിച്ചു പറഞ്ഞിട്ടുണ്ടോ? നല്ലവാക്കുകൾ മറ്റുള്ളവർക്ക് അറിഞ്ഞോ അറിയാതെയോ മനസ്സുനിറഞ്ഞോ അല്ലാതെയോ പറയുന്ന നാം നമ്മെ അത്രകണ്ട് പ്രോത്സാഹിപ്പിക്കാറില്ല. അതുകൊണ്ട് നാം ഇന്നുമുതൽ നമ്മെ മാനിക്കുക. ആദരിക്കുക. സ്വന്തം കഴിവിൽ അഭിമാനിക്കുക. അഹങ്കാരമാകാത്തവിധത്തിൽ ആത്മാഭിമാനം...
'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം'
വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്. ദാമ്പത്യബന്ധത്തെ മനോഹരമാക്കുന്നതും വിശ്വസനീയമാക്കുന്നതുമായ പ്രധാന ഘടകം അവർക്കിടയിലെ സുതാര്യത തന്നെയാണ്. എന്നാൽ ഏതൊക്കെ കാര്യങ്ങളിലും എത്രത്തോളവും സുതാര്യത ആകാം എന്ന്...
നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.
പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ കമന്റ്.
മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും എല്ലാം തങ്ങൾ തന്നെയാണ് കാരണക്കാരെന്ന്.. തങ്ങൾ ആഗ്രഹിക്കുന്നതുപോലെ...
ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം ചെയ്യുന്നത്? സ്ത്രീകളെ ക്കുറിച്ച് പുരുഷന് വലുതായൊന്നും അറിയില്ലയെന്ന എലൈൻ ഷോവാൽട്ടരിന്റെ വാദത്തെ ബഹുമാനിച്ചുക്കൊണ്ട് തന്നെ പറയട്ടെ, നമുക്കത് അറിയില്ല. എന്നാൽ...
ലോകം മുഴുവൻ ആരാധകരുള്ള സൂപ്പർ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോയും നെയ്മറും കളിക്കളത്തിനു പുറത്തും നമുക്ക് പ്രിയങ്കരരാണ്. കളിക്കളത്തിലെ സമ്മർദ്ദങ്ങൾ അവരിരുവരും അതിജീവിക്കുന്ന രീതിയെ ആസ്പദമാക്കി ബെൽജിയം കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് ലുവനും ഡാറ്റാ...
മഴ പെയ്യുമ്പോൾ, ഓർമ്മ വരുന്നത് സ്‌കൂൾ തുറക്കുന്ന ആ ജൂൺ മാസമാണ്. മഞ്ഞുനിറം പകരുന്ന ആകാശം, തിരക്കേറിയ സ്‌കൂൾ യാത്രകൾ എല്ലാം ചേർന്ന് മനസ്സിൽ പുഞ്ചിരിയുണ്ടാക്കുന്നു. പുതിയ കുടയും ബാഗും ചുമന്ന് കുട്ടികൾ...
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ കഴിഞ്ഞ മാർച്ച് മാസം ഏതാനും സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷവും അതിനെ തുടർന്ന് പത്താം ക്ലാസുകാരനായ മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായതുമെല്ലാം ഏറെ ഞെട്ടലോടെയാണ് നമ്മൾ...
ജൂൺ ഒന്നിന് മഴ പെയ്യുമായിരുന്നു പണ്ടൊക്കെ. അതല്ല, സ്‌കൂൾ തുറക്കുന്നത് ജൂൺ രണ്ടിനോ മൂന്നിനോ ആണെങ്കിൽ അന്ന് പെയ്യും, അതാണ് അധ്യയന വർഷാരംഭത്തേക്കുറിച്ചുള്ള പഴയ ഓർമകളിൽ ആദ്യം തെളിഞ്ഞുവരുന്നത്. അന്നൊക്കെ മനസ്സിനെ വല്ലാതെ...
പുതിയ അധ്യയനവർഷം ആരംഭിച്ചിരിക്കുന്നു. പുതിയ പുസ്തകങ്ങൾ, പുതിയ കൂട്ടുകെട്ടുകൾ, ചിലർക്കെങ്കിലും പുതിയ സ്‌കൂൾ/വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി അധ്യയനവർഷത്തിന്റെ തുടക്കം പല പുതുമകളും സമ്മാനിക്കുന്നുണ്ട്. എന്തിനാണ് വിദ്യാഭ്യാസം ചെയ്യുന്നത്? അറിവ് നേടുന്നതിനോ ജോലി നേടുന്നതിനോ?...
ചെറിയൊരു പ്രായത്തിലാണ് സെൻ കഥകളിൽ താല്പര്യം തോന്നിത്തുടങ്ങിയത്. ബുദ്ധപാരമ്പര്യങ്ങളിൽ നിന്ന് തളിർത്തിട്ടുള്ള സാരോപദേശ കഥകളാണല്ലോ സെൻകഥകൾ. ഗുരു നിത്യയാണെന്ന് തോന്നുന്നു മലയാളത്തിലേക്ക് ആദ്യമായി സെൻകഥകൾ വിവർത്തനം ചെയ്തിരിക്കുന്നത് അതിലൊരു കഥയുടെ ശീർഷകം ഇങ്ങനെയാണ്....
പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്! എന്ന വിധത്തിൽ അത്ഭുതപ്പെടുന്നവരാകുക. അതാണ് ആദ്യം തന്നെ പറയാനുള്ളത്. പ്രതീക്ഷ ഒരു മരുന്നാണ്. ജീവൻ നിലനിർത്താൻ ആവശ്യമായ മരുന്ന്. ഈ...
എനിക്കു മാത്രമെന്തേ ഇങ്ങനെ? ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്രകാരം ചിന്തിക്കാത്ത, ഈ ചോദ്യം ചോദിക്കാത്ത ആരെങ്കിലുമുണ്ടാവുമോ? ഈ ചോദ്യം ചോദിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക, പ്രശ്നങ്ങൾ നേരിടുന്ന, പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന...
അടുത്തയിടെ എവിടെയോ കംഫർട്ട് സോൺ എന്ന വാക്കിന് ഒരു നിർവചനം വായിച്ചു. തരിശുഭൂമി എന്നാണ് അതിന് നല്കിയിരിക്കുന്ന അർത്ഥം. വേസ്റ്റ്ലാന്റ്.. തരിശുഭൂമി. വളർച്ചയില്ലാത്ത സ്ഥലം. വളർച്ച മുരടിച്ച സ്ഥലം. അതാണ് കംഫർട്ട് സോൺ....