News & Current Affairs

പ്രിയ വായനക്കാരോട്…

വായനയുടെ ലോകത്തും വായനക്കാരുടെ ഹൃദയങ്ങളിലും സവിശേഷമായ രീതിയിൽ ഇടം നേടാൻ ഒപ്പം മാസികയ്ക്ക് സാധിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഒപ്പത്തിന്റെ ഫേസ്ബുക്ക് പേജിന് ഇതിനകം ആയിരക്കണക്കിന് ലൈക്കും ഫോളോവേഴ്സും ഉണ്ടായിക്കഴിഞ്ഞു എന്ന സന്തോഷവും അഭിമാനത്തോടെ പങ്കുവയ്ക്കട്ടെ. ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്! എന്ന വിധത്തിൽ അത്ഭുതപ്പെടുന്നവരാകുക. അതാണ് ആദ്യം തന്നെ പറയാനുള്ളത്. പ്രതീക്ഷ ഒരു മരുന്നാണ്. ജീവൻ നിലനിർത്താൻ  ആവശ്യമായ മരുന്ന്. ഈ...

യുദ്ധം നല്ലതാണ് !

തുല്യരായ രണ്ടുവ്യക്തികൾ തമ്മിൽ കൊമ്പുകോർക്കുന്നത് അത്ര സാധാരണമല്ല. കീഴടക്കാൻ എളുപ്പം ദുർബലരായ വ്യക്തികളെയാണ് എന്ന തിരിച്ചറിവുകൊണ്ട് ഏറ്റുമുട്ടലുകൾ പലപ്പോഴും നടക്കുന്നത് അത്തരക്കാരോടായിരിക്കും. വ്യക്തികൾ മുതൽ രാജ്യങ്ങൾ വരെയുള്ള പോരാട്ടങ്ങളിൽ പൊതുവെ കണ്ടുവരുന്നത് അതാണ്....

ഒപ്പം ഇംഗ്ലീഷിൽ പുറത്തിറങ്ങി

ഒരു സന്തോഷ വർത്തമാനമുണ്ട്. ചെറിയൊരു കാലം കൊണ്ട് വായനയുടെ ലോകത്ത് സവിശേഷമായ വിധത്തിൽ ഇടപെടലുകൾ നടത്തിയ  നമ്മുടെ ഒപ്പം മാസിക ഇംഗ്ലീഷിലും ആരംഭിച്ചിരിക്കുന്നു.  ഇതിനകം മൂന്നു ലക്കങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്.  അച്ചടിമാധ്യമരംഗം ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന...

നിനക്ക് നീ കുടയാകുക

പ്രഭാതം,മധ്യാഹ്നം,സായാഹ്നം... ഒരുദിവസത്തിന്റെ മൂന്നു ഭാവങ്ങളാണ് ഇത്.  മൂന്നും കൂടിച്ചേരുമ്പോഴാണ് ദിവസം പൂർണ്ണമാകുന്നത്. പ്രഭാതത്തിന് മധ്യാഹ്നമാവാതെ വഴിയില്ല. മധ്യാഹ്നമാവട്ടെ സായാഹ്നത്തിൽ എത്തിച്ചേരാതിരിക്കുന്നുമില്ല. സായാഹ്നമായെങ്കിലേ വീണ്ടും പ്രഭാതമുണ്ടാവുകയുള്ളൂ.  ഇത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്രമമാണ്. ജീവിതവും ഇങ്ങനെതന്നെയല്ലേ?...

ശാന്തം

സ്വച്ഛമായി ഒഴുകുന്ന ഒരു പുഴ. തീരത്ത് നിന്ന് ആരോ അതിലേക്ക് വലിച്ചെറിയുന്ന ചെറിയൊരു കല്ല്. ഇത്തിരിനേരത്തേക്കെങ്കിലും പുഴയുടെ നിർഗ്ഗളതയെ ഭഞ്ജിക്കാൻ ആ കല്ലിന് വളരെ എളുപ്പം കഴിയുന്നു. വലുപ്പമല്ല പുഴയുടെ സ്വസ്ഥത നഷ്ടപ്പെടുവാൻ...

ലോകത്തിന്റെ മുത്തശ്ശി

ഫിലിപൈ്പൻസിൽ ജീവിക്കുന്ന ഫ്രാൻസിസ്ക്കാ മോൺടെസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു ലോകമഹായുദ്ധങ്ങൾക്ക് സ്ാക്ഷ്യം വഹിച്ച ഇൗ മുത്തശ്ശി 1897 സെപ്തംബർ 11 നാണ്...

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം. കാരണം മനുഷ്യന്റെ സ്വകാര്യതകളെ ഭേദിച്ചുകൊണ്ടാണ് ശാസ്ത്രസാങ്കേതികവിദ്യകൾ മുന്നോട്ടുകുതിക്കുന്നത്. എവിടെയും മനുഷ്യന് സ്വകാര്യത നഷ്ടപ്പെടുന്നു. തൊഴിലിടങ്ങളിൽ മുതൽ സ്വകാര്യ മുറികളിൽ വരെ....

കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ  

ജനാധിപത്യത്തിന്റെ മഹത്തായ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ.  ഇക്കഴിഞ്ഞ ജൂലൈ 2 ന് ഉത്തർപ്രദേശിലെ ഹത്രസിൽ ബോലേ ബാബയുടെ അനുയായികൾ സംഘടിപ്പിച്ച ഒരു  ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുഞ്ഞുങ്ങൾ അടക്കം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ കാർട്ടൂൺ അല്ലാതെ മറ്റൊന്നും ടിവിയിൽ കാണാനില്ലേ? ന്യൂസ് കാണ്.. ലോകവിവരം കിട്ടുമല്ലോ' ഉടനെ വന്നു അവന്റെ മറുപടി'എന്തിനാ ടിവി?. വെട്ടും...

നമ്മുടെ കുടുംബങ്ങളിൽ എന്താണ് സംഭവിക്കുന്നത് ?

വർഷങ്ങളുടെ ഇടവേളയിൽ ഒരു കുടുംബത്തിലെ ആറുപേരെ ആസൂത്രിതമായി കൊലപ്പെടുത്തി, പ്രതിസ്ഥാനത്ത് മരുമകൾ; സ്വത്തു തർക്കം, മകൻ അമ്മയെ കൊന്നു; പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ്  വീട്ടിൽ കയറി  പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു; ഒളിച്ചോടുന്ന...

വിജയിയാകണോ വിശ്വസ്തനാകണോ?

വിജയിയാകാനല്ല വിശ്വസ്തനാകാനാണ് ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞത് മദർ തെരേസയാണ്. ഒരുപക്ഷേ പലർക്കും വിജയിയാകാൻ കഴിഞ്ഞേക്കാം. എന്നാൽ അപൂർവ്വം ചിലർക്ക് മാത്രമേ വിശ്വസ്തനാകാൻ കഴിയൂ. വിശ്വസ്തത ഒരാളുടെ ക്വാളിറ്റിയാണ്. ജീവിതത്തിൽ എത്രയോ പേരെ കണ്ടുമുട്ടുന്നവരാണ്...
error: Content is protected !!