കാരണവന്മാർ തലയിൽ കൈകൾ വച്ച് അനുഗ്രഹിക്കുമ്പോൾ പറയാറുണ്ട്, നന്നായി വരട്ടെയെന്ന്. അതൊരു പ്രാർത്ഥനയും അനുഗ്രഹവുമാണ്..
നല്ലത് എന്ന വാക്ക് കേൾക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. ഒരു പ്രവൃത്തി ചെയ്യുമ്പോൾ, ഒരു കലാസൃഷ്ടി ആസ്വദിക്കുമ്പോൾ, ഒരു മത്സരത്തിൽ...
എത്ര കണക്കുകൂട്ടലുകളോടെയാണ് പലരും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. രാജ്യത്തെ ഭരിക്കുന്ന ഭരണാധികാരികൾ മുതൽ രാവിലെ മക്കളെയും ഭർത്താവിനെയും ജോലിക്ക് അയയ്ക്കാൻ അലാറം വച്ച് വെളുപ്പിന് ഉറക്കമുണർന്നെണീല്ക്കുന്ന വീട്ടമ്മ വരെ അനുദിന ജീവിതത്തിൽ ഓരോരോ കണക്കുകൂട്ടലുകളിലാണ്....
ജന്മദിനങ്ങൾ സന്തോഷകരമാകുന്നത് അത് ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായിട്ടുകൂടിയാണ്. ഓരോ ജന്മദിനവും അക്കാരണത്താൽ നന്ദിയുടെ അവസരമാണ്. അതുപോലെ തന്നെ വീണ്ടും സ്വപ്നങ്ങൾ കാണാനുള്ളതിന്റെയും. ഇത് ഒപ്പത്തിന്റെ നാലാം പിറന്നാളാണ്. ഇതുപോലൊരു ജൂണിലായിരുന്നു ഒപ്പം ആദ്യമായി ഇറങ്ങിയത്....
അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും അതിന്റെ തുടർച്ചയായി ഒരു പ്രയോഗവുമുണ്ട്. പച്ചമുറിവ്. (ലേഖനം വായിച്ചു അനുഭവിക്കേണ്ടതിനാൽ അതേക്കുറിച്ചുള്ള വിവരണങ്ങൾ ഈ കുറിപ്പിൽ ഒഴിവാക്കുന്നു). ആ മുറിവിനെക്കുറിച്ചാണ്...
രണ്ടു ലക്കങ്ങളിൽ വായനക്കാർ നല്കിയ സ്നേഹത്തിനും സൗഹൃദത്തിനും നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ. ഇത് 'ഒപ്പ'ത്തിന്റെ മൂന്നാം ലക്കമാണ്. നാലു പേജുകളുടെ വർദ്ധനയാണ് ഈ ലക്കത്തിൽ ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം. വായനയുടെ സൗകര്യത്തിനും സൗന്ദര്യത്തിനും...
ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം എത്ര വിരസമായിപ്പോകും! മാവു പുളിക്കണമെങ്കിൽ യീസ്റ്റ് വേണം. കറിക്കു രുചി കൂടണമെങ്കിൽ ഉപ്പു ചേർക്കണം. അരി വേവുമ്പോഴാണ് ഭക്ഷ്യയോഗ്യമാകുന്നത്. ഇതുപോലെയാണ്...
ഭൂതകാലമാണ് വേദനകളുടെയെല്ലാം അടിസ്ഥാനം. നമ്മെ നിരാശപ്പെടുത്തുന്നത്, സങ്കടപ്പെടുത്തുന്നത് എല്ലാം ഭൂതകാലമാണ്. ഒരു നിമിഷാർദ്ധം മുമ്പ് സംഭവിച്ചവ പോലും ഭൂതകാലത്തിന്റെ ഭാഗമാണ്. കാരണം അത് സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.
ഇപ്പോൾ, ഈ നിമിഷം മാത്രമാണ് വർത്തമാനകാലം. സൂചിമുനകൊണ്ട് നിങ്ങൾക്ക്...
വിജയം എല്ലാവരുടെയും അവകാശമാണെങ്കിലും ചില വിജയവാർത്തകൾ അറിയുമ്പോൾ കൂടുതൽ സന്തോഷം തോന്നാറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയായിരുന്നു വക്കീലായി അനശ്വര എൻറോൾ ചെയ്ത വാർത്ത. പഠനചെലവിനായി പണം കണ്ടെത്താൻ അമ്മയ്ക്കൊപ്പം പൊറോട്ട ഉണ്ടാക്കിയ...
ആത്മവിശ്വാസം തല ഉയർത്തിപ്പിടിക്കലാണ്, ലോകത്തെ നോക്കിയുള്ള സൗമ്യമായ പുഞ്ചിരിയാണ്, ഏതൊന്നിനോടും ക്രിയാത്മകമായി പ്രതികരിക്കാനുള്ള സന്നദ്ധതയാണ്.
നിരാശയോ അപകർഷതയോ ഇത്തരക്കാരിൽ കാണുകയില്ല. ഭാവിയെ സ്വപ്നം കാണാൻ കഴിയുന്നത് ആത്മവിശ്വാസമുള്ളവർക്കാണ്. ആത്മവിശ്വാസമുള്ള വ്യക്തി ആന്തരികമായി കരുത്തനാണ്.മറ്റുള്ളവരിലുളള വിശ്വാസത്തിന്...
ഒപ്പം ആദ്യമായും അവസാനമായും കുടുംബമാസികയാണ്. കുടുംബത്തെ ബാധിക്കുന്ന പ്രശ്നങ്ങളും കുടുംബത്തെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകളുമാണ് ഈ മാസിക അവതരിപ്പിക്കുന്നത്. എങ്കിലും കഴിഞ്ഞ ലക്കങ്ങളിലായി മറ്റ് സ്വഭാവത്തിലുള്ള പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ വായനക്കാരിൽ നിന്നുള്ള പ്രതികരണങ്ങൾ...
മനുഷ്യൻ എന്ന പദത്തെ സുന്ദരമാക്കുന്നത് അവനിലുളള നന്മയുടെ അംശവും സ്നേഹിക്കാനും സേവിക്കാനും സഹായിക്കാനുമുള്ള കഴിവുമാണ്. ഇതിൽ തീർച്ചയായും വ്യക്തികളെന്ന നിലയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാം. ഈ ഏറ്റക്കുറച്ചിലാണ് അപരനെതിരെയുള്ള പടപ്പുറപ്പാടിനും അങ്കക്കലിക്കും കാരണമാകുന്നത്. ഭൂരിപക്ഷം...
ജൂൺ, മഴ, സ്‌കൂൾ... അതെ ഏതൊരാളുടെയും മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തയും ഇങ്ങനെ തന്നെയാണ്.മഴ നനഞ്ഞ് സ്‌കൂളിലേക്ക് പോയിരുന്ന പഴയൊരു കുട്ടിക്കാലം ഇത് വായിക്കുമ്പോൾ മുതിർന്നവരിൽ ചിലരുടെ ഓർമ്മയിലേക്ക് കടന്നുവരുന്നുമുണ്ടാവും. പുസ്തകങ്ങൾ പോലും...