News & Current Affairs

അരവിന്ദ് കെജ്‌രിവാൾ

അരവിന്ദ് കെജ്രിവാൾ. സാധാരണ ജനങ്ങളുടെ ഹൃദയവും അവരുടെ ഭാഷയും മനസ്സിലാക്കി മൂന്നാം തവണയും ഡൽഹിയുടെ മുഖ്യമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് വേർതിരിക്കാതെ വികസനം എന്ന ഒറ്റലക്ഷ്യം മാത്രം...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ അതിന്റെ വീഴ്ചയുടെ ആഘാതവും വലുതായിരിക്കും. എങ്ങനെയാണ് വിഗ്രഹവൽക്കരിക്കപ്പെടുന്നത്? അല്ലെങ്കിൽ ചിലരൊക്കെ ചിലർക്ക് ആരാധനാപാത്രങ്ങളായി അവരോധിക്കപ്പെടാൻ എന്താണ് കാരണമായിരിക്കുന്നത്? എനിക്കില്ലാത്തതൊക്കെ മറ്റേ...

ഇഷ്ടം തന്ന ആ നീലക്കുറിഞ്ഞി കാഴ്ച

ഇക്കഴിഞ്ഞ  വർഷത്തിലെ  ആയിരക്കണ ക്കിന്  വാർത്തകളിൽ വച്ച്   വ്യക്തിപരമായി തനിക്കേറെ  ഇഷ്ടപ്പെട്ട,  തന്നെ സ്പർശിച്ച  ഒരു  വാർത്തയെക്കുറിച്ചുള്ള  ചിന്തകൾ  പങ്കുവയ്ക്കുകയാണ്  പത്രപ്രവർത്തകനായ  ലേഖകൻ ചില വാർത്തകൾ ഇങ്ങനെയാണ്...വായനയിലൂടെ മനസിനെ സ്പർശിച്ച് ചിന്തകളിലൂടെ മനസിലേക്ക്...

നന്മകൾക്ക് അവസാനമില്ല

ഒരു സുഗന്ധക്കുപ്പി തുറന്നുവച്ചാലെന്നതുപോലെയാണ് നന്മയുടെ കാര്യവും. അതിന്റെ സുഗന്ധം ചുറ്റുപാടുമുഴുവൻ പ്രസരിക്കുന്നു. ആ സുഗന്ധം അനേകരെ ആകർഷിക്കുന്നു. നന്മ ചെയ്യുന്നവരെക്കുറിച്ചുള്ള വാർത്തകളും നന്മയുടെ വാർത്തകളും അപ്രകാരം തന്നെയാണ്.  ലോകം മുഴുവൻ കോവിഡിന്റെ ദുരിതത്തിലും സാമ്പത്തികമായ...

മുണ്ഡനം ചെയ്യപ്പെട്ട ജീവിതങ്ങൾ

ശരീരമാണ് എന്നത്തെയും വലിയ ആയുധം. കൈയൂക്കുകൊണ്ടാണ് പലരും പോരാടാനിറങ്ങുന്നത്. പ്രതികരിക്കാനുള്ള ഉപകരണമായി  സ്വന്തം ശരീരത്തെ വിനിയോഗിക്കുന്നവർ  പണ്ടുകാലം മുതലുണ്ട്.  ചിലപ്പതികാരത്തിലെ കണ്ണകിമുതൽ   സ്വന്തം ശരീരം കൊണ്ട് പ്രതികരിക്കാൻ ഇറങ്ങിത്തിരിക്കുന്ന സ്ത്രീരത്നങ്ങളെ നാം...

മാറുന്ന സിനിമാ ലോകം

നിശ്ശബ്ദ സിനിമകളിൽ നിന്ന് ശബ്ദ സിനിമകളിലേക്ക്... കറുപ്പിന്റെയും വെളുപ്പിന്റെയും വർണ്ണരാഹിത്യത്തിൽ നിന്ന് വർണ്ണക്കാഴ്ചകളിലേക്ക്... കാഴ്ചയുടെ ഇത്തിരിവെട്ടത്തിൽ നിന്ന് സിനിമാ സ്‌കോപ്പിന്റെ വിശാലതയിലേക്ക്... കെട്ടുകാഴ്ചകളിൽ നിന്ന് യാഥാർത്ഥ്യങ്ങളിലേക്ക്... ത്രീഡിയും ആനിമേഷനും പോലെയുള്ള സാങ്കേതികതയിലേക്ക്... വൻവിസ്മയം...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ രൂപപ്പെടുത്തിയെടുക്കുന്നതും സൃഷ്ടിക്കുന്നതുമാണ് ഭാവി. ഭാവി  വർത്തമാനകാലത്തിൽ നടപ്പിലാക്കുകയും തീരുമാനിക്കുകയും ചെയ്യുന്നതിനനുസരിച്ച് സ്വഭാവികമായും വന്നുചേരുന്ന ഒന്നാണ്.  നല്ലതുപോലെ വർത്തമാനകാലം ചെലവഴിക്കാത്തവർക്ക് നല്ല...

വീണ്ടെടുപ്പുകൾ

പോയ വർഷം കണക്കെടുപ്പുകളുടേതായിരുന്നുവെങ്കിൽ പുതിയ വർഷം വീണ്ടെടുപ്പുകളുടേതായിരിക്കണം. വീണ്ടെടുക്കാനും കൂട്ടിയോജിപ്പിക്കാനും വിട്ടുപോയവ അന്വേഷിച്ച് കണ്ടെത്താനും നമുക്ക് വീണ്ടും ഒരു അവസരം കൂടി കിട്ടിയിരിക്കുന്നു. അവസരങ്ങൾ ഒരിക്കൽ മാത്രം ലഭിക്കുന്നതാണ്. ഇന്ന് ഈ നിമിഷം...

NO അത്ര മോശമല്ല

NOയിൽ ചിലപ്പോൾ ചില നേരങ്ങളിൽ ജീവിതം വഴിമുട്ടി നിന്നുപോയിട്ടുള്ളവരാകാം നമ്മളിൽ ചിലരെങ്കിലും. അർഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ടുപോയ അംഗീകാരങ്ങൾ, സഹായം ചോദിച്ചിട്ടും തിരസ്‌ക്കരിക്കപ്പെട്ട വേളകൾ, സ്നേഹത്തോടെ മുമ്പിലെത്തിയിട്ടും കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾ. എല്ലായിടത്തും നമുക്ക് കിട്ടിയത് ഒരു...

അടുപ്പത്തിലും ഒരു അകലമാവാം

ഏറെ അടുക്കുമ്പോഴും ഇത്തിരി അകലമാവാം. മറ്റൊന്നിനുമല്ല ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളെ ഒഴിവാക്കാൻ വേണ്ടിയാണ് ഈ അകലം. ബോധപൂർവ്വമായ അകലംപാലിക്കലാണ് ഇത്. ആരോഗ്യപരമായ അകലം പ്രധാനപ്പെട്ടതാകുന്നത് ബന്ധങ്ങളുടെ സൗന്ദര്യം നിലനിർത്തുകയും ആയുസ്...

പുതിയ കാലം, പുതിയ ജീവിതം

കോവിഡിന്റെ തിക്തഫലങ്ങൾ അനുഭവിച്ച ഒരു വർഷത്തിന് ശേഷം നാം പുതിയ വർഷത്തിലേക്ക് കടക്കുകയാണ്. ഇതെഴുതുമ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് കോവിഡ് വാക്സിനുകളുടെ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ജനുവരി മുതൽ പല രാജ്യങ്ങളിലും കോവിഡ് വാക്സിനുകൾ...

തിരുത്താൻ തയ്യാറാകാം

കോവിഡിനെ തുടർന്നുണ്ടായ നീണ്ട അവധിക്ക് ശേഷം സ്‌കൂളിലെത്തിയ കുട്ടികളോട് നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളിൽ പെടുത്തി അധ്യാപിക പറഞ്ഞ ഒരു കാര്യം തന്നെ ഞെട്ടിച്ചുവെന്ന് ആ രണ്ടാം ക്ലാസുകാരൻ പറയുകയുണ്ടായി. 'നിങ്ങൾ ഒന്നും ഷെയർ...
error: Content is protected !!