ഈ ലോകത്തിൽ ഒരാൾക്ക് നേടാൻ കഴിയുന്നതിലും ഏറ്റവും വലിയ സമ്പാദ്യം അനുഗ്രഹങ്ങളാണ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. മാതാപിതാക്കന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. അനുഗ്രഹങ്ങൾ കൈവശമാക്കാനുള്ളതാണ് ഓരോ ജീവിതങ്ങളും. പക്ഷേ പലരും...
എന്തിന്റെയൊക്കെയോ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ് നമ്മൾ ഓരോരുത്തരും. ജോലിക്കയറ്റം, പുതിയ വീട്, കാർ, സാലറി വർദ്ധനവ്.. ഇങ്ങനെ പലതിനും വേണ്ടിയുള്ള ഓട്ടത്തിലാണ് ഓരോരുത്തരും. ഇവയിലൂടെയൊക്കെ നാം സ്വന്തമാക്കാൻ ശ്രമിക്കുന്നത് എന്താണ്? സന്തോഷം. ഇതെല്ലാം സംഭവിച്ചുകഴിയുമ്പോൾ...
കത്ത് ഒരോര്‍മ്മപ്പെടുത്തലാണ്. ഞാന്‍ നിന്നെ ഓര്‍ക്കുന്നുണ്ട് എന്നാണ് ഓരോ കത്തും പറയുന്നത്. ഞാന്‍ നിന്നെ ഓര്‍ക്കുന്നതുകൊണ്ട് നീ എന്നെയും ഓര്‍ക്കണമെന്ന് അത് ശാഠ്യം പിടിക്കുന്നുണ്ട്. അതുകൊണ്ടാണ് മറുപടിക്കുവേണ്ടി നമ്മള് കാത്തിരിക്കുന്നതും അതുകിട്ടാതെ വരുമ്പോള്‍...
1800കളുടെ പാതി മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന രീതി നിലവിലുണ്ട്. എങ്കിലും അടുത്തകാലത്താണ് ഈ രീതി വ്യാപകമായിരിക്കുന്നത്. പല സെലിബ്രിറ്റികളും ടാറ്റൂ ചെയ്തിട്ടുള്ളവരാണ്. അവരോടുള്ള ആരാധന മൂലം ടാറ്റൂ പതിപ്പിക്കാൻ ഉത്സാഹം കാണിക്കുന്ന...
ഇന്ത്യയെ കണ്ടെത്താൻ ഇരിങ്ങാലക്കുടയിൽ നിന്ന് കാശ്മീർ വരെ കാറിൽ യാത്ര ചെയ്ത നാലു വൈദികരുടെ യാത്രാനുഭവങ്ങൾ. ഫാ. സിമോൻ കാഞ്ഞിത്തറ, ഫാ. വിൽസൺ പെരേപ്പാടൻ, ഫാ. സനീഷ് തെക്കേത്തല, ഫാ. റോക്കി റോബി...
അവധിക്കാലം തീരാറായി. ഇനിയും കുടുംബമൊത്ത് ഒരു യാത്ര നടത്തിയില്ലേ. സമയം, പണം, ഇങ്ങനെ പല കാരണങ്ങൾ പറഞ്ഞ് അത് നീട്ടിക്കൊണ്ടുപോകുകയോ വേണ്ടെന്ന് വയ്ക്കുകയോ ആണ് ചെയ്യുന്നതെങ്കിൽ ഒരു കാര്യം അറിയുക. സകുടുംബം ഒന്നോ...
വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു തോന്നൽ ചിലപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടാവാം. ഒരുപരിധിവരെ അതിന് നമ്മൾ തന്നെയാണ് ഉത്തരവാദികൾ. നാം സ്വയമേ തന്നെ ഒരു അകലം പാലിച്ചുകൊണ്ടായിരിക്കും അവിടേയ്ക്ക്...
ഒരു കൊറോണ എല്ലാവരെയും ആപ്പിലാക്കിയിരിക്കുന്നു. എല്ലാറ്റിനും ഇപ്പോൾ ആപ്പ് വേണമെത്ര. അടുത്തകാലം വരെ കുട്ടികൾക്ക് മൊബൈലും ടാബും ലാപ്പ് ടോപ്പുമൊക്കെ കൊടുക്കുന്നതിൽ മാതാപിതാക്കൾ മടിയുള്ളവരായിരുന്നു.പക്ഷേ ഇന്ന് കുട്ടികളുടെ കൈയിലേക്ക് മൊബൈലും ടാബും വച്ചുകൊടുക്കാതെ...
ശാരീരികക്ഷമതയോ മസിലുകളുടെ വളർച്ചയോ അല്ല കരുത്തുറ്റ മനുഷ്യന്റെ ലക്ഷണം. അവൻ എത്രത്തോളം മാനസികമായി വിപരീത സാഹചര്യങ്ങളെ നേരിടാനും അവയോട് പ്രത്യുത്തരിക്കാനും തയ്യാറാവുന്നുണ്ട് എന്നതും തന്നിൽതന്നെ എത്രത്തോളം ആത്മവിശ്വാസമുള്ളവനുമാണ് എന്നതാണ്. തീരെ ചെറിയ പരാജയങ്ങളുടെയോ...
ഏതാനും മണിക്കൂർ നേരത്തേക്ക് നിങ്ങളുടെ ഫോൺ ലോക്കായി എന്ന് വിചാരിക്കുക. അല്ലെങ്കിൽ മൊബൈലിൽ നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ കിട്ടുന്നില്ലെന്നോ പ്ലേ ചെയ്ത വീഡിയോയോ ഫോട്ടോയോ നിശ്ചലമായി നില്ക്കുകയാണെന്നോ വിചാരിക്കുക. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?...
പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്. നായകൻ ഗൾഫുകാരനാണ്. അവധിക്ക് വരുന്ന അയാളെ സ്വീകരിക്കാനും സൽക്കരിക്കാനും ബന്ധുക്കൾക്ക് വലിയ ആവേശവും സന്തോഷവും ഉത്സാഹവുമാണ്. പക്ഷേ നാട്ടിലെത്തി ഏതാനും...