എത്ര കണക്കുകൂട്ടലുകളോടെയാണ് പലരും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. രാജ്യത്തെ ഭരിക്കുന്ന ഭരണാധികാരികൾ മുതൽ രാവിലെ മക്കളെയും ഭർത്താവിനെയും ജോലിക്ക് അയയ്ക്കാൻ അലാറം വച്ച് വെളുപ്പിന് ഉറക്കമുണർന്നെണീല്ക്കുന്ന വീട്ടമ്മ വരെ അനുദിന ജീവിതത്തിൽ ഓരോരോ കണക്കുകൂട്ടലുകളിലാണ്....
പറയാൻ പോകുന്ന കഥ മിക്കവാറും എല്ലാവരും കേട്ടിട്ടുള്ളതാണ്. പക്ഷേ, നമ്മളൊക്കെ അത് ഒരിക്കൽകൂടി കേൾക്കാൻ സമയമായിട്ടുണ്ടെന്നു തോന്നുന്നു. ഗുണപാഠം ആദ്യം പറഞ്ഞിട്ടേ കഥയിലേക്കു കടക്കുന്നുള്ളു. ആളുകൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിക്കാനാവാതെ ജീവനൊടുക്കുമ്പോൾ, ശ്ശോ......
ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.
ഒരു വർഷം മുഴുവൻ നടന്ന സംഭവങ്ങളെല്ലാം ഓർമ്മയായി മാറുന്നു. അതിൽ വേദനകളുണ്ട്, നഷ്ടങ്ങളുണ്ട്....
പ്രളയം കുത്തിയൊലിക്കുമ്പോൾ നഷ്ടപ്പെട്ടുപോകുന്നത് ഒരു ജീവിതകാലം മുഴുവൻ കെട്ടിപ്പടുത്തുണ്ടാക്കിയ സർവ്വതുമാണ്. അതിലേറെ നെഞ്ചോടു ചേർത്തുപിടിച്ച ചില പ്രിയപ്പെട്ടവരെയും. ദു:ഖങ്ങളും നഷ്ടങ്ങളും വിലാപങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ഒരു ഭൂമിയുടെ വിദൂരക്കാഴ്ച ഇതെഴുതുമ്പോൾ കണ്ണിൽ തെളിയുന്നുണ്ട്....
പ്രണയമില്ലാതെ എന്ത് ജീവിതം? എത്രത്തോളം സന്തോഷത്തോടും സംതൃപ്തിയോടും കൂടി ഈ ലോകത്തിൽ ജീവിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനകാരണം പ്രണയമാണ്. പ്രണയമില്ലാതെ നമുക്ക് ജീവിക്കാനാവില്ല. പ്രണയം എന്നാൽ സ്ത്രീപുരുഷ പ്രണയം മാത്രമല്ല. പ്രണയത്തിന്റെ ഒരു...
ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ പാദങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. എത്ര എളുപ്പത്തിലാണ് വാമനൻ മഹാബലിയെ ചവിട്ടിത്താഴ്ത്തിയത്!
പാതാളത്തോളം താണുപോയ ചില അപമാനങ്ങളുടെ നിമിഷങ്ങളെയാണ് അതോർമ്മിപ്പിക്കുന്നത്. ഒരാളെ അധിക്ഷേപിക്കാനും വിലകുറഞ്ഞവരായി...
''ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായാണ് എന്റെ സമരം. വെള്ളക്കാരുടെ മേൽക്കോയ്മയ്‌ക്കെതിരെ ഞാൻ പോരാടും, കറുത്തവരുടെ മേൽക്കോയ്മയ്‌ക്കെതിരെയും. എല്ലാ മനുഷ്യരും തുല്യ അവകാശത്തോടെയും സൗഹാർദ്ദത്തോടെയും ഒത്തൊരുമിച്ചു ജീവിക്കുന്ന സ്വതന്ത്ര ജനാധിപത്യ സമൂഹമെന്ന സ്വപ്‌നത്തെയാണ് ഞാൻ താലോലിക്കുന്നത്''...
ഓരോ പ്രളയകാലവും നമ്മോട് പറഞ്ഞുതന്നത് മനുഷ്യമനസ്സിന്റെ അടങ്ങാത്ത നന്മയാണ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി ചെളിവെള്ളത്തിൽ മുട്ടുകുത്തി ചവിട്ടിപ്പോകാൻമുതുകു കാണിച്ചുകൊടുത്ത മനുഷ്യസ്നേഹി കഴിഞ്ഞ വർഷത്തെ കണ്ണുനിറയ്ക്കുന്ന കാഴ്ചയായിരുന്നുവെങ്കിൽ ഇതാ ഇത്തവണ തനിക്കുള്ളതെല്ലാം പങ്കുവയ്ക്കാൻ തയ്യാറായിക്കൊണ്ട്...
പുതുവർഷത്തിൽ കരിയറിൽ മാറ്റംവരുത്തണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ തീർച്ചയായും ചില ഉത്തരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഈ വർഷവും ഞാൻ ഈ ജോലി തുടരണമോയെന്ന ചോദ്യം. ജോലി നമുക്കെല്ലാവർക്കും...
അരവിന്ദ് കെജ്രിവാൾ. സാധാരണ ജനങ്ങളുടെ ഹൃദയവും അവരുടെ ഭാഷയും മനസ്സിലാക്കി മൂന്നാം തവണയും ഡൽഹിയുടെ മുഖ്യമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് വേർതിരിക്കാതെ വികസനം എന്ന ഒറ്റലക്ഷ്യം മാത്രം...
മാവോയിസത്തിന്റെ പേരിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒഡീഷ ഇപ്പോൾ മാധ്യമ ശ്രദ്ധ നേടിയിരിക്കുന്നത് ആദ്യത്തെ ആദിവാസി കൊമേഴ്സ്യൽ പൈലറ്റിന്റെ പേരിലാണ്. അനുപ്രിയ മധുമിത ലക്രയാണ് ഇപ്രകാരം മാധ്യമശ്രദ്ധ നേടിയിരിക്കുന്നത്. ഇൻഡിഗോ എയർലൈൻസിൽ കോ പൈലറ്റായിട്ടാണ്...
അശാന്തിയുടെ പുകപടലങ്ങൾ നമ്മുടെ കുടുംബങ്ങളുടെ മേൽ തളംകെട്ടി നില്ക്കുന്നുണ്ട്. പല സാഹചര്യങ്ങൾ അതിന്റെ പിന്നിലുണ്ടാവാമെങ്കിലും ഇന്ന് കുടുംബങ്ങളിലെ അസ്വസ്ഥതകൾക്ക് പ്രധാന കാരണമായിരിക്കുന്നത് മക്കൾ തന്നെയാണ്. മക്കളെയോർത്തുള്ള പലവിധ ഉത്കണ്ഠകളുമായി കഴിയുന്ന നിരവധി മാതാപിതാക്കളെ...