Editorial

വിജയിയാകണോ വിശ്വസ്തനാകണോ?

വിജയിയാകാനല്ല വിശ്വസ്തനാകാനാണ് ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞത് മദർ തെരേസയാണ്. ഒരുപക്ഷേ പലർക്കും വിജയിയാകാൻ കഴിഞ്ഞേക്കാം. എന്നാൽ അപൂർവ്വം ചിലർക്ക് മാത്രമേ വിശ്വസ്തനാകാൻ കഴിയൂ. വിശ്വസ്തത ഒരാളുടെ ക്വാളിറ്റിയാണ്. ജീവിതത്തിൽ എത്രയോ പേരെ കണ്ടുമുട്ടുന്നവരാണ്...

കോവിഡ്കാലത്തെ സൗഹൃദങ്ങൾ

പ്രായമായ ഒരു ബന്ധു കഴിഞ്ഞദിവസം വിളിച്ചപ്പോൾ പറഞ്ഞതാണ് ഇക്കാര്യം. ഭാര്യയ്ക്കും മകനും കോവിഡ് പോസിറ്റീവാണ്. മകളുടെ കുട്ടിയും ഇദ്ദേഹവുമാണ്  വീട്ടിലുള്ളത്. കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അയൽക്കാർ ജനാലകൾപോലും തുറക്കാറില്ല. ഒരു അത്യാവശ്യത്തിന് പുറത്തുപോകാൻ...

ബന്ധങ്ങൾക്കിടയിലെ സ്വാതന്ത്യങ്ങൾ

ഒരു കാലത്ത് ആത്മസ്നേഹിതരായിരുന്നു അവർ. പരസ്പരം പങ്കുവയ്ക്കാത്ത ഹൃദയരഹസ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. കണ്ടുമുട്ടാത്ത ദിവസങ്ങളും കുറവ്. പക്ഷേ അതിനിടയിൽ എപ്പോഴോ അവർക്കിടയിൽ അസ്വസ്ഥതയുടെ പുകപടലങ്ങൾ ഉയർന്നു. പതുക്കെ പതുക്കെ അവർ തമ്മിൽ മാനസികമായി അകന്നു. തുടങ്ങിവച്ച പല...

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം. കാരണം മനുഷ്യന്റെ സ്വകാര്യതകളെ ഭേദിച്ചുകൊണ്ടാണ് ശാസ്ത്രസാങ്കേതികവിദ്യകൾ മുന്നോട്ടുകുതിക്കുന്നത്. എവിടെയും മനുഷ്യന് സ്വകാര്യത നഷ്ടപ്പെടുന്നു. തൊഴിലിടങ്ങളിൽ മുതൽ സ്വകാര്യ മുറികളിൽ വരെ....

വിജയത്തിന് പുതിയ നിർവചനങ്ങൾ

മകന്റെ വർഷാവസാന പരീക്ഷയുടെ മാർക്ക്‌ലിസ്റ്റിൽ ഒപ്പിടാൻപോയ ഒരു അപ്പൻ.  എല്ലാ വിഷയത്തിലും അ+  വേണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷം പേരന്റിനെയും പോലെയായിരുന്നു അയാളും. പക്ഷേ താൻ പ്രതീക്ഷിച്ചതുപോലെയോ മുൻ എക്സാമുകളിലേതുപോലെയോ മാർക്ക് മകനില്ലെന്നറിഞ്ഞപ്പോൾ അയാളുടെ...

പുതിയ കാലം, പുതിയ ജീവിതം

കോവിഡിന്റെ തിക്തഫലങ്ങൾ അനുഭവിച്ച ഒരു വർഷത്തിന് ശേഷം നാം പുതിയ വർഷത്തിലേക്ക് കടക്കുകയാണ്. ഇതെഴുതുമ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് കോവിഡ് വാക്സിനുകളുടെ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ജനുവരി മുതൽ പല രാജ്യങ്ങളിലും കോവിഡ് വാക്സിനുകൾ...

ഇനിയുണ്ടാവേണ്ടത് സ്വപ്നങ്ങൾ

ചൈനയിൽ നിന്ന് പൊട്ടിപുറപ്പെട്ട വുഹാനിൽ നിന്നുള്ള കൊറോണ കാറ്റിൽ ആദ്യം ആടിയുലഞ്ഞത് ഇറ്റലിയായിരുന്നു. ചൈനയിലേതിനെക്കാൾ കൂടുതൽ മരണങ്ങളും ദുരന്തങ്ങളും ഇറ്റലിയിലൂടെയാണ് കടന്നുപോയത്. കൂടാതെ സ്പെയ്നും അമേരിക്കയും ബ്രിട്ടനുമെല്ലാം കൊറോണയെന്ന ദുരന്തത്തിന്റെ ഇരകളായി മാറിയ...

സന്തോഷിക്കാനുളള കാരണങ്ങൾ

ആ പരസ്യത്തിൽ ചോദിക്കുന്നതുപോലെ സന്തോഷം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? പക്ഷേ എല്ലാവരും സന്തോഷിക്കുന്നുണ്ടോ? സന്തോഷം അർഹിക്കുന്നവരാണെങ്കിലും? വർത്തമാനകാലം മുമ്പ് എന്നത്തെക്കാളും കലുഷിതമാണ് എന്നത് യാഥാർത്ഥ്യമാണ്.  ജീവിതത്തിന്റെ സമസ്തമേഖലകളിലും  കോവിഡ് അത്രത്തോളം ആഘാതമാണ് ഏല്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു. അല്ല ഒരു വിശുദ്ധജന്മംകൂടി മണ്ണിന് നഷ്ടമായിരിക്കുന്നു. ഫ്രാൻസിസ് പാപ്പ. മതങ്ങളുടെ ഇസ്തിരിയിട്ട പാഠങ്ങൾക്കപ്പുറം മനുഷ്യനെ സ്നേഹിച്ച വ്യക്തി. മാനവികതയിൽ ഹൃദയമൂന്നി...

നന്മകൾക്ക് അവസാനമില്ല

ഒരു സുഗന്ധക്കുപ്പി തുറന്നുവച്ചാലെന്നതുപോലെയാണ് നന്മയുടെ കാര്യവും. അതിന്റെ സുഗന്ധം ചുറ്റുപാടുമുഴുവൻ പ്രസരിക്കുന്നു. ആ സുഗന്ധം അനേകരെ ആകർഷിക്കുന്നു. നന്മ ചെയ്യുന്നവരെക്കുറിച്ചുള്ള വാർത്തകളും നന്മയുടെ വാർത്തകളും അപ്രകാരം തന്നെയാണ്.  ലോകം മുഴുവൻ കോവിഡിന്റെ ദുരിതത്തിലും സാമ്പത്തികമായ...

പരസ്നേഹത്തിന്റെ ഉദാഹരണങ്ങൾ

പ്രളയം കുത്തിയൊലിക്കുമ്പോൾ നഷ്ടപ്പെട്ടുപോകുന്നത് ഒരു  ജീവിതകാലം മുഴുവൻ കെട്ടിപ്പടുത്തുണ്ടാക്കിയ സർവ്വതുമാണ്. അതിലേറെ  നെഞ്ചോടു ചേർത്തുപിടിച്ച ചില പ്രിയപ്പെട്ടവരെയും. ദു:ഖങ്ങളും നഷ്ടങ്ങളും വിലാപങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ഒരു ഭൂമിയുടെ വിദൂരക്കാഴ്ച ഇതെഴുതുമ്പോൾ കണ്ണിൽ തെളിയുന്നുണ്ട്....

ഒപ്പമുണ്ട്…

വഴികളിൽ ഒറ്റപ്പെട്ടുപോകുന്നവരുണ്ട്, വഴിയറിയാതെ വിഷമിക്കുന്നവരുണ്ട്, വഴി തെറ്റിപ്പോയവരുണ്ട്.. ഇനി മുതൽ അത്തരക്കാർക്കെല്ലാം കൂടെ ഒപ്പമുണ്ട്. വഴി പറഞ്ഞുതരുന്ന മാർഗ്ഗദർശിയായിട്ടല്ല, എല്ലാറ്റിനും മീതെ ഉയർന്നുനില്ക്കുന്ന മാർഗ്ഗദീപമായിട്ടുമല്ല. മറിച്ച് നിങ്ങളെ മനസ്സിലാക്കുന്ന ഒരാളായി... കേൾക്കാൻ സന്നദ്ധതയുള്ള...
error: Content is protected !!