News & Current Affairs

യുദ്ധം നല്ലതാണ് !

തുല്യരായ രണ്ടുവ്യക്തികൾ തമ്മിൽ കൊമ്പുകോർക്കുന്നത് അത്ര സാധാരണമല്ല. കീഴടക്കാൻ എളുപ്പം ദുർബലരായ വ്യക്തികളെയാണ് എന്ന തിരിച്ചറിവുകൊണ്ട് ഏറ്റുമുട്ടലുകൾ പലപ്പോഴും നടക്കുന്നത് അത്തരക്കാരോടായിരിക്കും. വ്യക്തികൾ മുതൽ രാജ്യങ്ങൾ വരെയുള്ള പോരാട്ടങ്ങളിൽ പൊതുവെ കണ്ടുവരുന്നത് അതാണ്....

18ൽ നിന്ന് 21ലേക്ക് എത്തുമ്പോൾ

വിവാഹത്തെക്കുറിച്ച് പൊതുവെ ഒരു ധാരണയുണ്ട്. പുരുഷനെക്കാൾസ്ത്രീക്ക് പ്രായം കുറവായിരിക്കണമെന്ന്.പരമ്പരാഗതമായി നാം പുലർത്തിപ്പോരുന്ന ഒരു വ്യവസ്ഥാപിത നിയമമാണ് അത്. കുടുംബം എന്ന വ്യവസ്ഥിതിയിൽ പുരുഷന്  കൂടുതൽ സ്ഥാനം കിട്ടാനും അവന്റെ  മേൽക്കോയ്മ അംഗീകരിക്കാനുമുള്ള ഒരു...

കാഴ്ച

കാഴ്ചയും കേൾവിയും  വിശേഷപ്പെട്ട ചില അനുഗ്രഹങ്ങളിലൊന്നായിട്ടാണ് എന്നും കരുതിപ്പോരുന്നത്. ആഗ്രഹിക്കുന്നതുപോലെ കാഴ്ച അത്ര ഷാർപ്പാകുന്നില്ല എന്ന് തോന്നിത്തുടങ്ങിയപ്പോൾ മുതൽ കാഴ്ചയില്ല എന്ന് അസ്വസ്ഥപ്പെട്ടിരുന്ന അപ്പനെയും അമ്മയെയും ഓർമ്മിക്കുന്നു. മക്കളെയോ മരുമക്കളെയോ സാധനങ്ങളെയോ തിരിച്ചറിയാൻ...

ഡോ. രേണുരാജ്

ആൺ മേൽക്കോയ്മയുടെ കോട്ടകൊത്തളങ്ങളെയും അധികാരപ്രമത്തതയുടെ രാജകൊട്ടാരങ്ങളെയും ഉള്ളിലെ നന്മ കൊണ്ടും സത്യം കൊണ്ടും വെല്ലുവിളിച്ച ഒരു  ശബ്ദം അടുത്തയിടെ ഉയർന്നുകേട്ടിരുന്നു. ഡോ . രേണുരാജ് എന്ന സബ് കലക്ടറുടെ ശബ്ദം. കൊടിയുടെ നിറമോ...

മക്കൾ: യാഥാർത്ഥ്യവും സങ്കല്പങ്ങളും

അശാന്തിയുടെ പുകപടലങ്ങൾ നമ്മുടെ കുടുംബങ്ങളുടെ മേൽ തളംകെട്ടി നില്ക്കുന്നുണ്ട്.  പല സാഹചര്യങ്ങൾ അതിന്റെ പിന്നിലുണ്ടാവാമെങ്കിലും  ഇന്ന് കുടുംബങ്ങളിലെ അസ്വസ്ഥതകൾക്ക് പ്രധാന കാരണമായിരിക്കുന്നത് മക്കൾ തന്നെയാണ്. മക്കളെയോർത്തുള്ള പലവിധ ഉത്കണ്ഠകളുമായി കഴിയുന്ന നിരവധി  മാതാപിതാക്കളെ...

കൊല്ലരുത്

കൊല്ലരുത്; ഇതൊരു കല്പന മാത്രമല്ല. വായിക്കാനും കേൾക്കാനും കാണാനും എഴുതാനുമൊക്കെ എനിക്ക് ഏറ്റവും വിഷമമുള്ള വാർത്തയാണ് കൊലപാതകം. എന്നിട്ടും പറയാതെ വയ്യ. അത്രത്തോളം മനസിനെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യവുമില്ല  ജീവിതത്തിൽ. ആ വിഷമം...

സ്വാതന്ത്ര്യത്തിന്റെ സന്തോഷങ്ങൾ

സ്വാതന്ത്ര്യം. വല്ലാതെ തെറ്റിദ്ധരിക്കുകയും തെറ്റായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു വാക്ക്. എല്ലാവരും അതാഗ്രഹിക്കുന്നുണ്ട്. സ്വാതന്ത്ര്യം. എന്നിട്ടും എത്ര പേർ സ്വാതന്ത്ര്യത്തെ അതിന്റെ ആഴത്തിലും പരപ്പിലും സ്വീകരിക്കുകയും അതിനെ വേണ്ടവിധം തനിക്കും മറ്റുള്ളവർക്കും ഉപകാരപ്പെടുന്ന...

നിലപാടുകൾ മാറുമ്പോൾ നാം ഭയക്കണോ?

അഭിപ്രായങ്ങൾ മാറാത്തത് മരിച്ചുപോയവർക്ക് മാത്രമാണ് എന്നാണ് ചൊല്ല്. ശരിയാണ് ജീവിച്ചിരിക്കുന്നവരെന്ന നിലയിൽ ചിലപ്പോഴൊക്കെ പലകാര്യങ്ങളിലും നാം അഭിപ്രായം മാറ്റിപറയാറുണ്ട്. അഭിപ്രായങ്ങൾ മാറുന്നത് കാഴ്ചപ്പാടുകൾ മാറുന്നതുകൊണ്ടാണ്. ജീവിതവീക്ഷണത്തിൽ വന്ന മാറ്റം കൊണ്ടാണ്. എന്നാൽ ആദർശങ്ങൾ...

ഇതൊക്കെയും ചേർന്നതാണ് ജീവിതം

കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ തുടക്കകാലത്ത് കുറെ നാൾ പ്രവർത്തിച്ചിരുന്നു. അന്ന് ഒരു സുപ്പീരിയറും കീഴ് ജീവനക്കാരനുമെന്ന നിലയിൽ തികച്ചും ഔദ്യോഗികമായ ബന്ധം മാത്രമാണ് ഞങ്ങൾക്കിടയിലുണ്ടായിരുന്നത്....

‘2021’-തിരഞ്ഞു നോക്കിയാൽ…

21-ാം നൂറ്റാണ്ടിന് 21 വയസ് കഴിഞ്ഞു. കോവിഡിനു രണ്ടു വയസും. പക്ഷേ, 50 ലക്ഷത്തിലേറെ മനുഷ്യരെ ആ രണ്ടു വയസുകാരൻ കൊന്നു. കഴിഞ്ഞ 11 മാസത്തിനിടെ സംഭവിച്ചതു പറയാനേറെയുണ്ട്. മനുഷ്യരെ നേരിട്ടു ബാധിക്കുന്നതും...

പ്രതീക്ഷയുടെ ചെറുകാഴ്ച

എപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടോ, പ്രഭാതത്തിൽ ഉണരുമ്പോൾ പെട്ടെന്നൊരു നിമിഷം ജീവിതത്തിന്റെ രസം നഷ്ടപ്പെട്ടു പോകുമെന്ന്? പ്രാണനു തുല്യം സ്‌നേഹിച്ച പ്രിയമുള്ളവളോടുള്ള ഇഷ്ടം ഇല്ലാതാകുമെന്ന്? ഏറ്റവും പ്രിയങ്കരമായി അനുവർത്തിച്ചിരുന്ന കാര്യങ്ങളിൽ വിരസത പടരുമെന്ന്? അഗാധമായ സ്‌നേഹവായ്‌പോടെ കാത്തുസൂക്ഷിച്ച...

പരസ്നേഹത്തിന്റെ ഉദാഹരണങ്ങൾ

പ്രളയം കുത്തിയൊലിക്കുമ്പോൾ നഷ്ടപ്പെട്ടുപോകുന്നത് ഒരു  ജീവിതകാലം മുഴുവൻ കെട്ടിപ്പടുത്തുണ്ടാക്കിയ സർവ്വതുമാണ്. അതിലേറെ  നെഞ്ചോടു ചേർത്തുപിടിച്ച ചില പ്രിയപ്പെട്ടവരെയും. ദു:ഖങ്ങളും നഷ്ടങ്ങളും വിലാപങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ഒരു ഭൂമിയുടെ വിദൂരക്കാഴ്ച ഇതെഴുതുമ്പോൾ കണ്ണിൽ തെളിയുന്നുണ്ട്....
error: Content is protected !!