സൗഹൃദം മനുഷ്യജീവിതത്തിലെ അത്യന്തം വിലപ്പെട്ട ബന്ധങ്ങളിലൊന്നാണ്. സ്നേഹവും വിശ്വാസവും അടിസ്ഥാനമാക്കിയുള്ള സൗഹൃദബന്ധം ആത്മീയതൃപ്തിയുടെയും മാനസികഅടുപ്പത്തിന്റെയും അടയാളമാണ്. എന്നാൽ, എല്ലായ്പ്പോഴും ചില സൗഹൃദങ്ങൾ നമ്മളെ വളർത്തണമെന്നില്ല,വളർത്തുന്നില്ല എന്നു മാത്രമല്ല ചിലപ്പോൾ കഠിനമായി തളർത്തുകയും ചെയ്തേക്കാം. അത്തരം ബന്ധങ്ങൾ നിശബ്ദമായി വിഷം വിതറാനും നമ്മളെ മാനസികവും ശാരീരികവും വൈകാരികവുമായി തളർത്താനും തുടങ്ങിയേക്കാം,. എന്നാൽ ഇതെപ്പോഴും തിരിച്ചറിയണമെന്നില്ല. അപകടകരമായ സൗഹൃദങ്ങളിൽ നിന്ന് അകലം പാലിക്കുകയോ അവയെ വിട്ടുപേക്ഷിക്കുകയോ ചെയ്യേണ്ടത് നമ്മുടെ മാനസികാരോഗ്യത്തിന് അത്യാവശ്യമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഒരു സൗഹൃദത്തിൽ നിന്ന് അകലംപാലിക്കാനും അതുപേക്ഷിക്കാനും കഴിയുന്ന ഒരു സാഹചര്യത്തെ ചില പ്രത്യേകലക്ഷണങ്ങൾ വഴിയായി മനസ്സിലാക്കാൻ കഴിയുമെന്നാണ്...
'നീ ഒരു നരകമാണ്', 'നീ പോകുന്ന ഇടവും നരകമായിരിക്കും'. പലപ്പോഴും പലരെയും കുറിച്ചും പലരും നമ്മെക്കുറിച്ചും ആവർത്തിക്കുന്ന ഒരു വാചകമാണിത്. നമ്മുടെ പ്രവൃത്തികൾക്കൊത്ത് മറ്റുള്ളവർ വളരാതിരിക്കുമ്പോൾ, മാറാതിരിക്കുമ്പോൾ, നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ മറ്റുള്ളവർ അന്യായമായി...
തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ മില്ലർ വിശ്രുത ഫോട്ടോഗ്രാഫറായിരുന്ന ഇന്‌ഗെ മൊറാത്തിനെ വിവാഹം കഴിച്ചത്. അവർക്കുണ്ടായ ആദ്യത്തെ മകളെ (റെബേക്ക) ക്കുറിച്ച് മാത്രമാണ് ലോകം അറിഞ്ഞിട്ടുള്ളത്....
ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്. വായ യുടെ അനാരോഗ്യമാണ് വായ്നാറ്റത്തിനു കാരണമെന്നാണ് പൊതുധാരണ. അതു ശരിയുമാണ്. എന്നാൽ വിഷാദവും വായ്നാറ്റത്തിനു...
ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ കഴിയില്ല എന്നതാണ്. അത്തരമൊരു ശ്രമം നടത്തിയാൽ വിജയിക്കാനുള്ള സാധ്യത വളരെ കുറവുമാണ്. യാഥാർത്ഥ്യബോധത്തോടെയായിരിക്കണം ഈ വിഷ യത്തെ സ്വീകരിക്കേണ്ടത്. അനാരോഗ്യകരമായ...
അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന് ആവേശത്തോടെ പറയുന്ന കാലമാണ് ഇപ്പോൾ. ലോകാരോഗ്യ സംഘടനയുടേത് ഉൾപ്പെടെയുള്ള കണക്കുകൾ അനുസരിച്ചു വയോധികരുടെ എണ്ണം ലോകത്തു വർധിക്കുന്നു. ആയുർ ദൈർഘ്യത്തിലുണ്ടായ...
കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ വച്ചാണ്. ഇംഗ്ലീഷ് ക്ലാസിൽ കേട്ട ഒരു കഥയും...
നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം, ജോലി നഷ്ടപ്പെടാം, വീടു നഷ്ടപ്പെടാം, പ്രിയപ്പെട്ടവരെ നഷ്ടപ്പെടാം, ജീവൻ നഷ്ടപ്പെടാം. നഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോഴെല്ലാം പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുന്നത് ധനനഷ്ടവും ജോലിനഷ്ടവുമൊക്കെയായിരിക്കും....
എന്തൊരു വർത്തമാനമാണ് ഇത്? ജയിക്കാൻ ശ്രമിക്കുക എന്ന് എല്ലാവരും പറയുമ്പോൾ തോൽക്കാൻ തയ്യാറാവുകയെന്നോ? ജയമാണ് ആത്യന്തികലക്ഷ്യമെന്നിരിക്കെ ഒരാൾ എന്തിന് തോൽക്കണം? ശരിയാണ്, പക്ഷേ ഒരു കാര്യം മനസ്സിലാക്കിയിരിക്കണം. തോൽക്കാൻ തയ്യാറായവർ മാത്രമേ ഇവിടെ...
വിമർശനങ്ങൾക്ക് മുമ്പിൽ പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല. പക്ഷേ വിമർശനങ്ങളെ അത്രയധികം പേടിക്കുകയോ അതോർത്ത് തളരുകയോ ചെയ്യേണ്ടതുണ്ടോ?ഇല്ല എന്നുതന്നെയാണ് ഉത്തരം.
വിമർശനങ്ങളെ വൈകാരികമായും വ്യക്തിപരമായും സ്വീകരിക്കുന്നതുകൊണ്ടാണ് വിമർശനങ്ങളെ നാം ഭയക്കുന്നത്....
ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ ജീവിതത്തിൽ ഒരിക്കലും വിജയിക്കുന്നില്ല. കാരണം പ്രവർത്തിക്കാൻ കഴിവുണ്ടായിട്ടും അധ്വാനിക്കാനുള്ള വിമുഖതയാണ് അലസത. തികച്ചും അപകീർത്തിപരമായ ഒന്നായിട്ടാണ് അലസതയെ കണക്കാക്കുന്നത്. ഒരു...
ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു നോക്കിയാൽ അത് തന്നെ അല്ലേ ശരി. തത്വചിന്തകൻമാർ പറഞ്ഞു വെക്കുന്ന ഒരു കാര്യം ഉണ്ട്. ജീവിതം ഒരു ഇരുട്ടറയിലേക്കുള്ള എടുത്തു ചാട്ടം ആണ് എന്ന്....
ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട് ഒരു സിനിമയിൽ. അല്പം പഴയതാണ്.
പ്രായമായവർ പലരും പറഞ്ഞുകേട്ടിട്ടുണ്ട്, വയർ നിറയാൻ ആഘോഷങ്ങൾക്ക് കാത്തിരുന്നൊരു കാലമുണ്ടായിരുന്നു മലയാളിയ്ക്ക് എന്ന്. ആ യുഗത്തിൽ...