Editor

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും മാനസികാരോഗ്യത്തിനും ഏറെ പ്രയോജനപ്പെടുന്ന കുളിയാണ് ഡാർക്ക് ഷവറെന്നാണ് പുതിയ ചില കണ്ടുപിടിത്തങ്ങൾ. ശാസ്ത്രീയമായ അടിത്തറയും ഇതിനുണ്ടെന്നാണ് വാദം. സമ്മർദ്ദങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും കടന്നുപോകുന്ന ഇന്നത്തെ തലമുറയ്ക്ക് പരീക്ഷിച്ചുനോക്കാവുന്ന ഒരു മാർഗമായിട്ടാണ് ഡാർക്ക് ഷവറിനെ അവതരിപ്പിക്കുന്നത്.  ഉറക്കമില്ലാത്തവർക്ക് ഉറക്കം കിട്ടാൻ പോലും ഇത് സഹായകരമാകുന്നു. വെളിച്ചം അണച്ച് ഇരുട്ടിൽ കുളിക്കുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വെളിപെടുത്തലുകൾ ഇപ്രകാരമാണ്. വെളിച്ചമില്ലാതെവരുമ്പോൾ ഉറക്കഹോർമോൺ ആയ മെലട്ടോണിന്റെ ഉത്പാദനം വർദ്ധിക്കും.  വിശ്രമിക്കാറായി, ഉറങ്ങാറായി...

മടി മലയാകുമ്പോൾ

ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ   ജീവിതത്തിൽ  ഒരിക്കലും വിജയിക്കുന്നില്ല. കാരണം പ്രവർത്തിക്കാൻ കഴിവുണ്ടായിട്ടും അധ്വാനിക്കാനുള്ള വിമുഖതയാണ് അലസത. തികച്ചും അപകീർത്തിപരമായ ഒന്നായിട്ടാണ് അലസതയെ കണക്കാക്കുന്നത്. ഒരു...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ അല്ലേ ശരി. തത്വചിന്തകൻമാർ പറഞ്ഞു വെക്കുന്ന ഒരു  കാര്യം ഉണ്ട്. ജീവിതം ഒരു ഇരുട്ടറയിലേക്കുള്ള എടുത്തു ചാട്ടം ആണ് എന്ന്....

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട് ഒരു സിനിമയിൽ. അല്പം പഴയതാണ്.പ്രായമായവർ പലരും പറഞ്ഞുകേട്ടിട്ടുണ്ട്, വയർ നിറയാൻ ആഘോഷങ്ങൾക്ക്  കാത്തിരുന്നൊരു കാലമുണ്ടായിരുന്നു മലയാളിയ്ക്ക് എന്ന്. ആ യുഗത്തിൽ...

കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ  

ജനാധിപത്യത്തിന്റെ മഹത്തായ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ.  ഇക്കഴിഞ്ഞ ജൂലൈ 2 ന് ഉത്തർപ്രദേശിലെ ഹത്രസിൽ ബോലേ ബാബയുടെ അനുയായികൾ സംഘടിപ്പിച്ച ഒരു  ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുഞ്ഞുങ്ങൾ അടക്കം...

തടവറ തടഞ്ഞിട്ടത്

ഓഗസ്റ്റ് 10 : തടവറ ദിനം''സ്വാതന്ത്ര്യത്തെയാണ് തടവറ തടഞ്ഞിട്ടത്.ആത്മസംഘർഷങ്ങളാണ് തടവറയ്ക്കുള്ളിലുള്ളത്,കുരുതിപ്പൂവുകളാണ് തടവറയിൽ വിടരുന്നത്ചുട്ടെരിക്കാനുള്ള അഗ്‌നിനാവുകൾതടവറ കരുതിവയ്ക്കും''  - കാരായി രാജൻഒരു ദേശം മുഴുവൻ തടവറയായി മാറ്റപ്പെട്ട അടിയന്തരാവസ്ഥയുടെ ഓർമ്മകൾ അമ്പതാമാണ്ടിലേക്ക് പ്രവേശിക്കുകയാണ്. അന്ന്...

അവസരങ്ങളെ തേടിപ്പിടിക്കുക

കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും കൂടി യാത്രയിലായിരുന്നു. സമയം ഉച്ചയോടടുത്തു. ഏറെ നടന്ന് ക്ഷീണിച്ച അവർ കുന്നിൻമുകളിലെ ഒറ്റപ്പെട്ട ഒരു വീട്ടിലെത്തി. അധികസൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most important social tool in every society.' ...

‘വെളുത്ത മുറി’ പീഡനങ്ങൾ

മിഡിൽ ഈസ്റ്റിൽ പ്രതേകിച്ചു  ഇറാൻ പോലുള്ള രാജ്യങ്ങളിൽ കുറ്റവാളികൾക്ക് നേരെ  പ്രയോഗിക്കുന്ന ഒരു പീഡന രീതി അല്പ നാൾ മുൻപ് വലിയ  മാധ്യമ ചർച്ചയായിരുന്നു. വെള്ളമുറി പീഡനം (White Room Torture) എന്നാണ്...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു ഒരു കാക്ക. കുയിലുമായി താരതമ്യം നടത്തിയാണ്  കാക്ക വിഷമിച്ചതെല്ലാം. തന്റെ സങ്കടം കുയിലിനോട് പങ്കുവച്ചപ്പോൾ അതേ സങ്കടം കുയിലിനുമുണ്ടായിരുന്നു. തത്തമ്മയുടെ...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ് ചിന്തകൾ മനസ്സിൽ കൂടുകെട്ടുന്നതിനും അതുവഴി മാനസിക സമ്മർദ്ദത്തിനും...

തുറന്നിടുക

മഴ പെയ്തുകൊണ്ടിരുന്നപ്പോൾ മുറിയുടെ ജനാലകൾ അടച്ചുപൂട്ടിയിരുന്നു. മഴ തുടർന്നുകൊണ്ടേയിരുന്നപ്പോൾ ജനാലകൾ എല്ലാം അങ്ങനെ തന്നെ കിടക്കുകയായിരുന്നു. വാതിലുകളും ജനാലകളും അടച്ച് വിശുദ്ധ ഗ്രന്ഥത്തിലെ നോഹയുടെ പെട്ടകത്തിലെന്നപോലെ കഴിഞ്ഞനാളുകൾ. അങ്ങനെയിരിക്കെ വീട്ടിലെത്തിയ ഒരു സുഹൃത്ത്...

നല്ലതുപോലെ പ്രസംഗിക്കാം

എന്തൊരു ബോറ് എന്ന് ചിലരുടെ  പ്രസംഗത്തെക്കുറിച്ചു നാം വിലയിരുത്താറില്ലേ. എന്നാൽ വേറെ ചിലരുടെ  പ്രഭാഷണം എത്ര കേട്ടാലും നമുക്ക് മതിയാവുകയുമില്ല. പബ്ലിക്ക് സ്പീക്കിങ് ഒരു കലയാണെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. എല്ലാവർക്കും...
error: Content is protected !!