സഹായം കൈപ്പറ്റാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ആരോടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിൽ സഹായം ചോദിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? മനുഷ്യൻ സാമൂഹികജീവിയായതുകൊണ്ടാണ് സഹായം ചോദിക്കേണ്ടിവരുന്നത്.
അരോഗദൃഢഗാത്രനായ ഒരാൾ പോലും തനിക്കാകാവുന്നതിന്റെ അങ്ങേയറ്റം ഭാരമുള്ള ഒരു വസ്തു നീക്കിവയ്ക്കുന്നതിനോ എടുത്തുമാറ്റുന്നതിനോ മറ്റൊരാളോട് സഹായം ചോദിക്കാറുണ്ട്.
എനിക്ക് നിന്റെ സഹായമൊന്നും ആവശ്യമില്ല എന്റെ കാര്യം ഞാൻ നോക്കിക്കോളാം എന്നൊക്കെ ചിലർ പറയുന്നത് കേട്ടിട്ടില്ലേ? തന്റെ കഴിവിലും സമ്പത്തിലും ആരോഗ്യത്തിലും സ്വാധീനത്തിലും അയാൾ പരിധിയിലേറെ ആശ്രയിക്കുന്നതുകൊണ്ടും മറ്റുള്ളവരെ തെറ്റിദ്ധരിക്കുന്നതുകൊണ്ടുമാണ് ഇപ്രകാരം പറയുന്നത്. എല്ലാം നമുക്കുണ്ടാകുമ്പോഴും ചില നിമിഷങ്ങളിൽ അവയെല്ലാം ഫലശൂന്യമായിതോന്നുമ്പോൾ മറ്റുള്ളവരുടെ സഹായം കൈപ്പറ്റാതെ ജീവിക്കാനാവാതെ വരുന്നു. സഹായം സ്വീകരിക്കുന്നത് തെറ്റല്ല എന്നു മാത്രമല്ല...
കൂട്ടുകൂടാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? മനശാസ്ത്രജ്ഞന്മാരുടെ ഭാഷയിൽ കൂട്ട് മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു ആവശ്യമാണ്. "An Existential Need'. കൂട്ടിനെക്കുറിച്ച് കേട്ടതിൽ വച്ച് ഹൃദയഹാരിയായ നിർവചനം ആംഗലേയ സാഹിത്യകാരനായ അലൻ അലക്‌സാണ്ടർ മിൽനയുടേതാണ്. ''പ്രിയ...
എല്ലാ കാര്യങ്ങളും എല്ലാവരോടും തുറന്നുപറഞ്ഞില്ലെങ്കിൽ മനസ്സമാധാനം കിട്ടാത്ത പലരുമുണ്ട്. അവരോട് പറഞ്ഞ കാര്യങ്ങളും അവർക്കറിയാവുന്ന കാര്യങ്ങളും അവരെ സംബന്ധിച്ച രഹസ്യങ്ങളുമെല്ലാം നാലാളോട് പറഞ്ഞില്ലെങ്കിൽ സമാധാനമില്ലെന്നാണ് അവരുടെ മട്ട്. എന്നാൽ ഒരിക്കലും മറ്റുള്ളവരോട് തുറന്നു...
ഏതൊരു ബന്ധത്തിലും അനിവാര്യവും പ്ര ധാനപ്പെട്ടതുമായ ഒരു ഘടകമാണ് ശാരീരികമായ അടുപ്പവും ആകർഷണവും. ഒരാളെ സ്പർശിക്കുകയോ കെട്ടിപിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്യുമ്പോൾ ശരീരത്തിൽ ഓക്സിടോസിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് സ്പർശനാലിംഗനങ്ങളും ചുംബ...
തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും? ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസു ചെയ്യുന്നതുപോലെയാണ് കാര്യങ്ങൾ. സമീപത്തുനില്ക്കുന്നവരുടെ ദേഹത്ത് ചാരിയും തോളത്ത് കൈയിട്ടും ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ ഒരു...
ഇന്ത്യൻ ക്രിക്കറ്റർ വരുൺ ആരോൺ തന്റെ റിട്ടയർമെന്റ് പ്രഖ്യാപിച്ചത് അടുത്തയിടെയാണ്. 'ബൗളിംങിൽ പഴയതുപോലെ ശോഭിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നുന്നു. എന്റെ ശരീരത്തിന് ഇതുവരെ ഒരുപാട് പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. ഈ നിലയിൽ മുന്നോട്ടുപോകാൻ കഴിയില്ല....
നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല.
കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും മക്കളെ പരിഗണിക്കാൻ, അവരെ കേൾക്കാൻ, ചേർത്തുപിടിക്കാൻ അവർ...
കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും വ്യക്തികളുടെ മനസ്സിനും ശരീരത്തിനും ഗുണം ചെയ്യും. ഭാവിജീവിതത്തിലേക്കുള്ള നല്ലൊരു വഴികാട്ടി കൂടിയാണ് പോസിറ്റീവ് ചിന്തകൾ.
പക്ഷേ നമ്മളിൽ പലരും...
ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു ജോലിയായിട്ടാണ് പേരന്റിംങിനെ ഇന്ന് ലോകം കാണുന്നത്. കാരണം മികച്ചൊരു പേരന്റ് ആകുന്നത് അത്ര നിസ്സാരമോ എളുപ്പമോ അല്ല.
മക്കൾക്ക് ജന്മം നല്കി, അവരുടെ ഭൗതികാവശ്യങ്ങൾ നിറവേറ്റിക്കൊടുത്തു, നല്ല വിദ്യാഭ്യാസം നല്കി...
ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാത്രം ഈ ലേഖനം തുടർന്ന് വായിച്ചാൽ മതി. കാരണം ഇത് അവർക്കുവേണ്ടിയുളളതാണ്.
നമുക്കറിയാം, ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടിയാണ് നാം ഭക്ഷണം കഴിക്കുന്നത്. ശരീരത്തിന് ആവശ്യമായ ഊർജ്ജം...
ഏതൊക്കെയോ തരത്തിൽ പലതരം ബന്ധങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നവരാണ് മനുഷ്യർ. പല വിഭാഗം ബന്ധങ്ങളുടെ ലോകത്തിലാണ് അവർ ജീവിക്കുന്നതും. എന്നിട്ടും എല്ലാ ബന്ധങ്ങളും ആഗ്രഹിക്കുകയോ അർഹിക്കുകയോ ചെയ്യുന്നവിധത്തിലുള്ള പൂർണ്ണതയുടെ തലത്തിലേക്ക് ഉയരുന്നില്ല. ആരംഭത്തിൽ തീവ്രമായിരുന്ന ബന്ധങ്ങൾ...