Editor

മെയ്‌ഡേ…!

അഹമ്മദാബാദിലെ  വിമാന ദുരന്ത വാർത്തകൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്ക് 'മെയ്‌ഡേ'(Mayday) എന്നതാണ്.  ആകാശ വാഹനങ്ങളും കടലിലെ യാത്ര സംവിധാനങ്ങളും അപകടത്തിൽ പെടുമ്പോൾ അത് പുറംലോകത്തെ അറിയിക്കുവാനായി അടിയന്തര സാഹചര്യത്തിൽ പുറപ്പെടുവിക്കുന്ന ഒരു വാക്കാണ് 'മെയ്‌ഡേ'. ഫ്രഞ്ച് വേരുകളുള്ള  (m'aidesz) ഈ വാക്കിന്റെ അർത്ഥം 'എന്നെ സഹായിക്കൂ'(Help me) എന്നുള്ളതാണ് . അത്രമേൽ ആപത്ക്കരമായ സാഹചര്യത്തിൽ മൂന്ന് പ്രാവശ്യം ഈ വാക്ക് വാക്ക് വാഹനത്തെ നിയന്ത്രിക്കുന്നവർ പുറപ്പെടുവിക്കുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിലും  അവസാന സന്ദേശമായി പൈലറ്റ് ഇതാവർത്തിച്ചു എന്നാണ് പറയപ്പെടുന്നത്.  ജീവൻ പോലും അപായപ്പെടാവുന്ന വളരെ അടിയന്തരമായ സാഹചര്യത്തെ കുറിച്ചുള്ള മുന്നറിയിപ്പാണ്...

അകലം 

spot_img

പ്രയാസമുള്ളത് ചെയ്യുക

എളുപ്പമുള്ളത് ചെയ്യാനാണ് എല്ലാവർക്കും താല്പര്യം. എന്നാൽ യഥാർത്ഥ വിജയം അടങ്ങിയിരിക്കുന്നത് എളുപ്പമുള്ളതോ ഇഷ്ടമുള്ളതോ ചെയ്യുമ്പോഴല്ല മറിച്ച് ഇഷ്ടമില്ലാത്തതും കഠിനമായതും ചെയ്യുമ്പോഴാണ്. ഒരു ചോദ്യക്കടലാസിൽ  ചിലപ്പോൾ ഓപ്ഷൻ ഉണ്ടാവും. ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക എന്ന...

ഇനി ഈ ജപ്പാൻ ടെക്‌നിക്ക് പരീക്ഷിച്ചാലോ?

ഇക്കിഗായ്  ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തുക. അതാണ് അമിതമായ സ്ട്രസിൽ നിന്നും മുക്തമാകാനുള്ള ഒരു മാർഗം. നിഷേധാത്മകമായ ചിന്തകളിൽ നിന്ന് മനസ്സ് മുക്തമാക്കുകയും ചിന്തകളെയും വിചാരങ്ങളെയും അർത്ഥസമ്പൂർണ്ണതയിലേക്ക് നയിക്കുകയും ചെയ്യണമെങ്കിൽ നമുക്ക് വേണ്ടത് ജീവിതത്തിന് അർത്ഥം...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു പ്രതിസന്ധി നേരിടുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്കായി ചില കാര്യങ്ങൾ...

കമന്റ് 

കമന്റടി എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് കുട്ടിക്കാലത്തെന്നോ ആണ്. പെൺകുട്ടികൾ നടന്നുവരുമ്പോൾ കലുങ്കിലോ  കടത്തിണ്ണയിലോ ഇരുന്ന് സഭ്യമല്ലാത്ത വാക്കുകൾ സംസാരിക്കുന്ന തൊഴിൽരഹിതരും വേണ്ടത്ര പഠിപ്പ് ഇല്ലാത്തവരുമായ നാട്ടുകാരായ ആണുങ്ങൾ പറഞ്ഞിരുന്ന വാക്കുകളെ അന്ന്...

നിങ്ങൾ പ്രണയത്തിലാണോ?

മറ്റുള്ളവർ തമ്മിലുള്ള സംസാരമോ നോട്ടമോ കേൾ്ക്കുകയും കാണുകയും ചെയ്യുമ്പോൾ അവർക്കിടയിൽ പ്രണയമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ? എന്നാൽ നിങ്ങൾക്ക് ഒരാളോട് പ്രണയമുണ്ടെന്ന്  നിങ്ങൾ എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? നിന്നെക്കാൾ കൂടുതൽ നീ മറ്റൊരാളെ ശ്രദ്ധിക്കുമ്പോൾ, അയാളെക്കുറിച്ച്...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഭൂരിപക്ഷത്തിന്റെയും വിചാരം ഒറ്റയടിക്കു വളരെ നിസ്സാരമായിട്ടാണ് അവർ ഈ വിജയങ്ങൾ എല്ലാം നേടിയിരിക്കുന്നത് എന്നാണ്. പക്ഷേ  ഒരു അവസരത്തിനു...

നന്മ

ഒരു സംഭവം പങ്കുവയ്ക്കട്ടെ. തന്റെ ഒരു സുഹൃത്ത് കടന്നുപോകുന്ന അത്യന്തം നിസഹായാവസ്ഥയിൽ  ചികിത്സയ്ക്കാവശ്യമായ സാമ്പത്തികസഹായം അഭ്യർഥിച്ചുകൊണ്ടാണ് അയാൾ ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയത്. ആ കുറിപ്പ് എങ്ങനെയോ വളരെ യാദൃച്ഛികമായി ഗൾഫിലുള്ള ഒരാൾ കാണുന്നു....

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന ഹോർമോൺ  കൊണ്ടുകൂടിയാണ്. രാത്രിയിലാണ് ശരീരത്തിൽ മെലറ്റോണിൻ (Melatonin) എന്ന ഹോർമോൺ ഉല്പാദിക്കപ്പെടുന്നത്. ഉറങ്ങാൻ സഹായിക്കുന്ന ഹോർമോൺ ആണ് ഇത്. അതുകൊണ്ടാണ്...

തിരികെ നടക്കുന്ന ഓർമകൾ

തിരികെ എന്നാണ് ഈ പുസ്തകത്തിലെ ഒരു ലേഖനത്തിന്റെ പേര്. ഈ പുസ്തകത്തിന് ഒരു മറുപേര് ആലോചിക്കേണ്ടിവന്നാൽ തീർച്ചയായും കൊടുക്കാവുന്ന പേരും അതുതന്നെയായിരിക്കും. കാരണം ഓർമകളിലേക്കുള്ള തിരികെ നടത്തമാണ്  പുസ്തകത്തിലുടനീളം. അങ്ങനെയാണ്  ഓർമ്മകൾ ഇവിടെ...

ആംഗിൾ

ചില ആംഗിളുകൾ സൗന്ദര്യമുള്ളവയാണ്, മറ്റ് ചില ആംഗിളുകൾ അത്രത്തോളം നല്ലതല്ലാത്തവയും. അതുകൊണ്ടാണ് ക്യാമറാക്കണ്ണിലൂടെ നോക്കുമ്പോൾ കാഴ്ചകൾ വ്യത്യസ്തമാകുന്നത്. ഒരേ വ്യക്തി.. ഒരേ മുഖം. പക്ഷേ ചില പൊസിഷനുകളിൽ ആളുകൾക്ക് സൗന്ദര്യം കൂടും. അവർ...

ചെറിയ തുടക്കം

ഒറ്റയടിക്ക് ഈ ലോകത്തെ മാറ്റിമറിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. കാരണം ഈ ലോകം ഒറ്റയടിക്ക് രൂപാന്തരപ്പെട്ടതല്ല. ജനിച്ചുവീഴുന്ന കുഞ്ഞ് ഉടൻതന്നെ ചാടിയെണീറ്റ് ഓടിപ്പോകാറുണ്ടോ? എത്രവട്ടം തട്ടിത്തടഞ്ഞ് വീണും എഴുന്നേറ്റുമാണ് കുഞ്ഞ് നടക്കാൻ പഠിക്കുന്നതും...

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ നാളെയെന്നത് നീണ്ടുനീണ്ടുപോകുന്നു. അതുകൊണ്ടാണ് പഴമക്കാർ പറഞ്ഞിരുന്നത് 'നാളെ നാളെ നീളെ നീളെ'യെന്ന്. 'മടിയൻ മല ചുമക്കും' എന്നാണ് മറ്റൊരു ചൊല്ല്....
error: Content is protected !!