ഇരകൾ വേട്ടയാടപ്പെടാനുള്ളവരാണ്. വേട്ടക്കാരൻ ശക്തനും ഇര ദുർബലനുമാകുന്നു.വേട്ടക്കാരൻ എത്രത്തോളം ശക്തനാണോ അത്രത്തോളം ഇരയുടെ ചെറുത്തുനില്പ് ദുർബലമാകുന്നു. ആത്യന്തികമായി പറഞ്ഞാൽ ഇരയും വേട്ടക്കാരനും തമ്മിലുള്ള ഓട്ടമത്സരമാണ് ജീവിതം. ഈ മത്സരത്തിൽ തോറ്റുപോകുന്നത് ഇരയാണ്. കാരണം...
സമ്മതിച്ചു. നല്ല പടമാണ് ജയ ജയജയ ജയ ഹേ. ഒരു മധ്യവർത്തികുടുംബത്തിലെ സാധാരണക്കാരുടെ മകളായി ജനിച്ചുവളരുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തെയും പുരുഷകേന്ദ്രീകൃതമായ സമൂഹം അവളിൽ അടിച്ചേല്പിക്കുന്ന അനിഷ്ടങ്ങളുടെയും അവൾ അനുഭവിക്കുന്ന പലതരത്തിലുള്ള വ്യക്തിസ്വാതന്ത്ര്യങ്ങളുടെ...
രോഹിത് എന്ന സംവിധായകന്റെ പേര് ശ്രദ്ധിച്ചത് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. പടം കാണണം എന്ന് ആഗ്രഹമുള്ളവര്‍ ഇന്ന്തന്നെ പോയി തീയറ്ററില്‍ കണ്ടോളൂ. പടം നാളെ മാറും എന്ന് അര്‍ത്ഥം വരുന്ന ഒരു വാചകമായിരുന്നു...
മനമോടാത്ത കുമാർഗ്ഗമില്ലെടോ.. കുമാരനാശാന്റെ പ്രശസ്തമായ ഒരു വരിയാണ് ഇത്. ആലോചിച്ചുനോക്കിയാൽ അത് ശരിയുമാണ്. ഏതൊക്കെ അവസരങ്ങളിൽ, എങ്ങനെയൊക്കെയാണ് മനസ്സ് കുതറിയോടിയിട്ടുള്ളത്? അതൊക്കെ നാം ദുഷ്ടരായതുകൊണ്ടായിരുന്നോ. ഒരിക്കലുമല്ല. മറിച്ച് മനുഷ്യരായതുകൊണ്ടായിരുന്നു. ചില ദൗർബല്യങ്ങളും ബലഹീനതകളും...
ആദ്യമേ തന്നെ പറയട്ടെ ജോസഫ് ഞാന്‍ കരുതിയ ആളേ അല്ല. ജീവിതംകൊണ്ട് മുറിവേറ്റ് ആത്മസംഘര്‍ഷങ്ങളുടെ മാറാപ്പും പേറി അലഞ്ഞുതിരിയുന്ന ഒരു റിട്ടയേര്‍ഡ് പോലീസുദോഗ്യസ്ഥന്‍ എന്നായിരുന്നു തീയറ്ററിലെത്തുംവരെ ജോസഫിനെക്കുറിച്ച് കരുതിയിരുന്നത്. പക്ഷേ ആദ്യത്തെ പത്തോ...
ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പനെ വായിച്ചിട്ടുള്ളവര്‍ക്ക് ഒരു പക്ഷേ തൊട്ടപ്പന്‍ സിനിമ ഇഷ്ടമാകണം എന്നില്ല. നിറത്തിന്റെയും സൗന്ദര്യത്തിന്റെയും അതിരുകളെ ഭേദിച്ചു വന്ന വിനായകന്റെ, ആദ്യത്തെ ടൈറ്റില്‍ റോള്‍ സിനിമയെന്ന പ്രതീക്ഷയുമായി ചെല്ലുന്നവര്‍ക്കും സിനിമ ഇഷ്ടമാകണം...
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ കണ്ടുതീർന്നപ്പോൾ മനസ്സിലേക്ക് ആദ്യം കടന്നുവന്ന ചോദ്യം ഇതാണ്. തീർച്ചയായും ഇതുപോലെയുള്ള അനേകം അടുക്കളകൾ നമ്മുടെ ചുറ്റിനും ഉണ്ട് എന്നത് സത്യമാണ്. പക്ഷേ എല്ലാ പെൺകുട്ടികളും...
ഒരുമിച്ച് പഠിക്കുമ്പോഴൊക്കെ ഒരിക്കലും ഒരിടത്തും എത്തുകയില്ലെന്ന് കരുതിയവരൊക്കെ നമ്മെക്കാള്‍ ഉയര്‍ന്ന നിലയില്‍ എത്തിയതിന് പലരും സാക്ഷികളല്ലേ? കഴിവില്ലാത്തവനെന്നും സൗന്ദര്യമില്ലാത്തവരെന്നുമൊക്കെ കരുതിയവര്‍ കീഴടക്കിയ കൊടുമുടികള്‍ കാണുമ്പോള്‍ ഉള്ളില്‍ അപകര്‍ഷത അനുഭവിക്കാത്തവരും കുറവൊന്നുമല്ല. ഒരുപക്ഷേ അവരെക്കാളൊക്കെ...
ഒടിയന്‍ കണ്ടിറങ്ങിയപ്പോള്‍ അറിയാതെ ചുണ്ടില്‍ വന്ന പാട്ടാണ് ഇത്. എന്തൊക്കെയായിരുന്നു ആശകളും അമിതപ്രതീക്ഷകളും. ശരിയായിരുന്നു മലയാള സിനിമയില്‍ ഒരു കഥാപാത്രമായി ഇന്നേവരെ ഒടിയന്‍ എന്ന പുരാവൃത്തം പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ സബ്ജക്ട് പുതുമയുള്ളതായിരുന്നു....
ഓണക്കാലത്ത് നാലു മലയാള സിനിമകളാണ് പുറത്തിറങ്ങിയത്. മോഹന്‍ലാലിന്റെ ഇട്ടിമാണി, പൃഥിരാജിന്റെ ബ്രദേഴ്‌സ് ഡേ, രജീഷ വിജയന്റെ ഫൈനല്‍സ്, നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ.
ആദ്യ രണ്ടു ചിത്രങ്ങളും പരമ്പരാഗത രീതിയിലുള്ളതും ഏകകേന്ദ്രീകൃതമായ പ്രമേയത്താല്‍...
എവിടെയൊക്കെയോ വായിക്കുകയും ആവർത്തിച്ചു കേൾക്കുകയും ചെയ്തിട്ടുള്ള ഒരു കഥയില്ലേ വലിയൊരു കമ്പനിയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്ന ഒരാൾ. പലരും അയാളെ രാവിലെയും വൈകുന്നേരവും കടന്നുപോകാറുണ്ടെങ്കിലും ഒരാൾ പോലും അയാളെ നോക്കി പുഞ്ചിരിക്കുകയോ...