Features & Stories

ആകർഷണീയതയുണ്ടോ?

പുറത്തു മഴ പെയ്യുമ്പോൾ പുതച്ചുമൂടി കിടക്കുമ്പോൾ കിട്ടുന്നസുഖം പോലെ,  തണുത്തുവിറച്ചുനില്ക്കുമ്പോൾ അടുപ്പിന്റെ ചൂടു ലഭിക്കുമ്പോൾ കിട്ടുന്ന ആശ്വാസം പോലെ, ഇരുട്ടിൽ പെട്ടെന്ന് ഒരു മെഴുകുതിരി തെളിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം പോലെയാണ് ചില സാമീപ്യങ്ങൾ....

സ്വാതന്ത്ര്യം = സ്വാതന്ത്ര്യം

'സ്വാതന്ത്ര്യംതന്നെയമൃതംസ്വാതന്ത്ര്യംതന്നെ ജീവിതംപാരതന്ത്ര്യം മാനികൾക്ക്മൃതിയേക്കാൾ ഭയാനകം' (കുമാരനാശാൻ) സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത്? മിണ്ടാപ്രാണികൾ മുതൽ മനുഷ്യൻ വരെ അതാഗ്രഹിക്കുന്നുണ്ട്. ഈയിടെ നല്ലൊരു വീഡിയോ കണ്ടു, വിൽക്കാൻ വച്ചിരിക്കുന്ന കുരുവികളെ വില കൊടുത്തു വാങ്ങി സ്വതന്ത്രമാക്കുന്ന...

മക്കൾ മൊബൈൽ ഗെയിം അടിമകളാകുമ്പോൾ

കോവിഡ്കാലത്താണ് ആ മാതാപിതാക്കൾ തങ്ങളുടെകൗമാരക്കാരനായ മകനെയും കൂട്ടി എന്റെ അടുക്കലെത്തിയത്. അച്ഛനമ്മമാരുടെ മുഖം നിറയെ പരിഭ്രമമായിരുന്നു.  ഉറക്കം തൂങ്ങിയ കണ്ണുകൾ, ചീകിയൊതുക്കാത്ത മുടി, അലസമായ വസ്ത്രധാരണം അങ്ങനെയായിരുന്നു മകൻ. വിഷാദത്തിന്റെ നിഴൽ അവന്റെ...

കാത്തിരിപ്പിന്റെ സന്തോഷങ്ങൾ

ആരെയെങ്കിലുമൊക്കെ കാത്തിരിക്കാത്തവരായി ആ രെങ്കിലുമുണ്ടാവുമോ? ഓരോ കാത്തിരിപ്പും തീവ്രമായ അനുഭവമാകുന്നത് ആരെയാണ്, എന്തിനെയാണ്, എന്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഓരോരുത്തരുടെയും കാത്തിരിപ്പുകൾ വ്യത്യസ്തമാകുന്നതും അതുകൊണ്ടാണ്. കാത്തിരിപ്പിന്റെ വേദനകളിലൂടെ കടന്നുപോകുന്ന ഒരാളുടെ ഹൃദയവ്യഥകൾ...

പടയോട്ടം 

പേരു. കേള്‍ക്കുമ്പോഴും പോസ്റ്ററുകള്‍ കാണുമ്പോഴും  ഗുണ്ടാവിളയാട്ടത്തിന്റെയും പോരാട്ടത്തിന്റെയും തീപാറുന്ന കഥയായിരിക്കും പടയോട്ടം സിനിമ എന്ന് തോന്നിപ്പോകും.( നസീറും മമ്മൂട്ടിയും മോഹന്‍ലാലും ലക്ഷ്മിയുമൊക്കെ കുതിരക്കുളന്പടിയൊച്ച കേള്‍പ്പിച്ച് ഫ്ലാഷ് ബാക്കിലൂടെ കടന്നുപോകാനും ചാന്‍സുണ്ട്. മലയാളത്തിലെ ആദ്യത്തെ...

ജോണി ജോണി യെസ് അപ്പാ

അങ്ങനെ ചില കഥാപാത്രങ്ങള്‍ ചുറ്റിനുമുണ്ട്. ചിലപ്പോള്‍ ഇത് വായിക്കുകയും ഈ സിനിമ കാണുകയും ചെയ്യുന്നവരില്‍ തന്നെ അത്തരക്കാരുണ്ട്. പൊതുസമൂഹത്തിന്റെ മുമ്പില്‍ നല്ലപിള്ളമാരായി ചമയുകയും എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ ആന്തരികജീവിതം നയിക്കുകയും ചെയ്യുന്നവര്‍....

ബാലൻസ്ഡാകാം

ഏതെങ്കിലും ഒന്നോ രണ്ടോ ഘടകങ്ങൾ കൊണ്ട് മാത്രം ഒരാളുടെയും വ്യക്തിത്വം പൂർണ്ണമാകുകയില്ല. മൾട്ടി-ഡൈമെൻഷ്യലാണ് ഓരോ ജീവിതങ്ങളും.അതുകൊണ്ട് തന്നെ പല ഘടകങ്ങൾ അനുയോജ്യമായ രീതിയിൽ പരിവർത്തിക്കപ്പെട്ടുവന്നാൽ മാത്രമേ അയാളുടെ വ്യക്തിത്വം മികച്ചതാണെന്ന് പറയാൻ കഴിയൂ....

മികവുറ്റതാക്കാം സംഭാഷണം

സംഭാഷണം വലിയൊരു കലയാണ്. അതുകൊണ്ടാണ് ഒരേ സമയം അത് ചിലരെ  ചിലരിലേക്ക് ആകർഷിക്കുന്നതും മറ്റ് ചിലരെ അകറ്റിക്കൊണ്ടുപോകുന്നതും. ചിലരുമായി സംസാരിച്ചിരുന്നാൽ സമയം പോകുന്നതേ അറിയാറില്ല. ചിലർ  സംസാരിച്ചുതുടങ്ങുമ്പോൾ ഓടിപ്പോയാൽ മതിയെന്നാവും. വ്യക്തിപരമായ ചില...

ജയ ജയ ജയ ജയഹേ ഉയർത്തുന്ന ആശങ്കകൾ

സമ്മതിച്ചു.  നല്ല പടമാണ് ജയ ജയജയ ജയ ഹേ. ഒരു മധ്യവർത്തികുടുംബത്തിലെ സാധാരണക്കാരുടെ മകളായി ജനിച്ചുവളരുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തെയും പുരുഷകേന്ദ്രീകൃതമായ സമൂഹം അവളിൽ അടിച്ചേല്പിക്കുന്ന അനിഷ്ടങ്ങളുടെയും അവൾ അനുഭവിക്കുന്ന പലതരത്തിലുള്ള വ്യക്തിസ്വാതന്ത്ര്യങ്ങളുടെ...

പറിച്ചുനടൽ

കാർഷികമേഖലയുമായി ബന്ധപ്പെട്ട ഒന്നാണ് അത്. പറിച്ചുനടീൽ.  പക്ഷേ വിശാലമായ അർത്ഥത്തിൽ  പറിച്ചുനടീൽ എല്ലായിടത്തുമുണ്ട്. എല്ലാവരുടെയുംജീവിതത്തിലും. അല്ലെങ്കിൽ  ഒന്നാലോചിച്ചുനോക്കൂ. ജീവിതത്തിൽ ഒരിക്കലെങ്കിലും പറിച്ചുനടാത്തവരായി ആരെങ്കിലുമുണ്ടാവുമോ? പ്രത്യേകിച്ച് സ്ത്രീകൾ? ഒരു നിശ്ചിതപ്രായത്തിന്ശേഷം സ്ത്രീകളുടെ ജീവിതം ചില...

ശുഭരാത്രി

ശുഭരാത്രി എന്ന പേര് ആദ്യം ഓര്‍മ്മിപ്പിച്ചത് പഴയൊരുമലയാള സിനിമയെ ആണ്. കമല്‍- ജയറാം കൂട്ടുകെട്ടില്‍ പിആര്‍ നാഥന്റെ തിരക്കഥയില്‍ തൊണ്ണൂറുകളിലെന്നോ പുറത്തിറങ്ങിയ ശുഭരാത്രി എന്ന സിനിമയെ. പക്ഷേ ആ സിനിമയുമായി യാതൊരു വിധ...

പുതുവർഷത്തിലേക്ക് ചില ചുവടുവയ്പ്പുകൾ

പുതുവർഷത്തിലെല്ലാവരും ചില പുതിയ തീരുമാനങ്ങളെടുക്കാറുണ്ട്. തൂക്കം കുറയ്ക്കൽ, പുകവലി/ മദ്യപാനം നിർത്തൽ, എക്സർസൈസ്, സോഷ്യൽ മീഡിയയിൽ നിന്നുള്ള അകലംപാലിക്കൽ.... എല്ലാം നല്ലതുതന്നെ. എന്നാൽ അവയിൽ എത്രപേർ, എത്രയെണ്ണം നടപ്പിൽവരുത്തുകയും വിജയിക്കുകയും ചെയ്യാറുണ്ട് എന്ന്...
error: Content is protected !!