തീരുമാനമെടുക്കാൻ കഴിയാതെ വിഷമിക്കുന്നവരെ കണ്ടിട്ടില്ലേ? എന്തു ചെയ്യണമെന്ന് അവർക്കറിയില്ല. എടുക്കുന്ന തീരുമാനം തെറ്റിപ്പോകുമോ അതിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയായിരിക്കും എന്ന മട്ടിൽ കുഴങ്ങുന്നവരാണ് പലരും. ദുഷ്‌ക്കരമായ ചില അനുഭവങ്ങളിലൂടെയും സംഭവങ്ങളിലൂടെയും കടന്നുപോകുമ്പോഴായിരിക്കും ഇതേറെ വ്യക്തികളെയും...
ഈ വർഷത്തെ ക്രിക്കറ്റ് ലോകകപ്പ് പൂർത്തിയായപ്പോൾ വാശിയേറിയ മത്സരങ്ങളുടെയും ജയപരാജയങ്ങളും ഇടയിൽ ഉണ്ടായ ഒരു സംഭവം പ്രത്യേകമായി ലോക ശ്രദ്ധ നേടി. വേറെ ഒന്നുമല്ല ബംഗ്ലാദേശ്- ശ്രീലങ്ക മത്സരത്തിനിടയിൽ ശ്രീലങ്കൻ ബാറ്റ്‌സ്മാൻ ആഞ്ചലോ...
നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ അനുഭവങ്ങൾ- സന്തോഷം, സങ്കടം, നിരാശ, വെറുപ്പ്- അവരൊരിക്കലും വിസ്മരിക്കാറില്ല. അതുകൊണ്ടാണ് ഒരാളുടെ പേരു കേൾക്കുമ്പോൾ, മുഖം ഓർമ്മിക്കുമ്പോൾ അവർ നമുക്കു...
ആർക്കും വേണ്ടാത്തവരുണ്ട്. അവരെത്രെ വൃദ്ധർ. അല്ലെങ്കിൽ പറയൂ അവരെ ഇവിടെ എത്രപേർക്ക് ആവശ്യമുണ്ട്? വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ചിലപ്പോൾ ദയാലുവായ ചിലർ ഏറ്റെടുത്തുവളർത്തിയേക്കാം. മഴ നനഞ്ഞു കയറിവന്ന ഒരു പൂച്ചക്കുട്ടിയെയോ...
മനുഷ്യർക്കു മാത്രമേ സംസാരിക്കാനുള്ള കഴിവുള്ളൂ. പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഹൃദയം വെളിപ്പെടുത്താനും എല്ലാം സാധിക്കുന്നത് സംസാരത്തിലൂടെയാണ്. സംസാരിക്കാതെ പോകുന്നതുകൊണ്ട് ചില നഷ്ടങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുമുണ്ട്. എന്നാൽ ഗുണത്തെക്കാളേറെ സംസാരിക്കുന്നത് ചില നേരങ്ങളിൽ...
സംശയമെന്ത്, എല്ലാ സ്നേഹവും വിശ്വസിക്കാൻ കൊള്ളാവുന്നതല്ല. എല്ലാ സ്നേഹത്തിലും ആശ്രയിക്കാനും കഴിയില്ല. സ്നേഹം പല രീതിയിലാണ് പ്രകടമാകുന്നത്... പല രൂപത്തിലാണ് അത് പ്രത്യക്ഷപ്പെടുന്നത്. ഒരാളുടെ സ്നേഹം തന്നെ ഓരോരുത്തരോടും എത്രയോ വ്യത്യസ്തമായ രീതിയിലാണ്....
നാമെല്ലാവരും ഒരു പുതിയ തുടക്കത്തിന്റെ ആരംഭത്തിലാണ്. പുതിയ വർഷത്തെ ക്കുറിച്ചുള്ള കണക്കുകൂട്ടലുകളിലും കഴിഞ്ഞവർഷത്തെ കുറിച്ചുള്ള കൂട്ടിക്കിഴിക്കലുകളുടെയും തിരക്കുകളിലാണ് എല്ലാവരും."Auditing' നമുക്ക് ഏറെ സുപരിചിതമായ ഒരു വാക്കാണ്. പുതിയ ഫിനാൻഷ്യൽ ഇയർ തുടങ്ങുന്നതിനും അവസാനിക്കുന്നതിനും...
ഗൂഗിൾ ഡോട്ട് കോമിന് ബദലായി വന്ന യാഹു ഡോട്ട് കോമിൽ എക്‌സിക്യൂട്ടീവ് ഓഫീസർ ആയി മരീസ മെയർ 2012 ജൂലൈ 16ന് നിയമിതയായപ്പോൾ മാധ്യമപ്രവർത്തകർ ചോദിച്ചു: '‑madam, what are your top...
കഴിഞ്ഞദിവസം വരെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത്, പ്രവാസം അവസാനിപ്പിച്ച് തിരികെ നാട്ടിലേക്ക് മടങ്ങുകയാണ്. യാത്രയയപ്പ് വേളയിൽ ഹൃദ്യവും മനോഹരവുമായ ഒരു ലഘുപ്രസംഗം അയാൾ നടത്തുകയുണ്ടായി. ''യാത്രയാവുമ്പോൾ എന്താണ് ബാക്കി ...ഞാൻ...
ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം കൊണ്ടോ ആ വ്യക്തി നമ്മളിൽ സൃഷ്ടിക്കുന്ന പ്രതീതിയാണ് അത്. നല്ല മനുഷ്യന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? അല്ലെങ്കിൽ ഒരു വ്യക്തി നല്ല...
ജയിച്ചാൽ മാത്രം പോരാ മറ്റുള്ളവരെയും തോല്പിക്കണം എന്നതാണ് നമ്മുടെ മനോഭാവം. മികച്ച ജോലിയോ പരീക്ഷാവിജയമോ അംഗീകാരമോ എനിക്ക് കിട്ടിയിട്ടുണ്ടെങ്കിലും മറ്റൊരാൾക്ക് അതു കിട്ടുമ്പോൾ മനസ്സ് അസ്വസ്ഥമാകുന്നതിന് കാരണം അസൂയ മാത്രമല്ല അയാൾ എന്റെ...
ജീവിതം ഒന്നേയുള്ളൂ. പക്ഷേ ആ ജീവിതത്തിൽ പല വേഷങ്ങൾ നാം അണിയുന്നു,അഴിച്ചുവയ്ക്കുന്നു.അങ്ങനെ ഒരു ജീവിതം കൊണ്ടുതന്നെ പല ജീവിതം നാം ജീവിക്കുന്നു. ഓരോ ജീവിതത്തിലും ഓരോ വേഷങ്ങളുണ്ട്. ചിലയിടങ്ങളിലെ വേഷം മങ്ങിപ്പോയിട്ടുണ്ടാവും. മറ്റു...