'നിങ്ങൾ ദു:ഖം അനുഭവിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് കഴിഞ്ഞകാലത്തിലാണ്. നിങ്ങൾ വളരെ ഉത്കണ്ഠാകുലരാണോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് ഭൂതകാലത്തിലാണ്. നിങ്ങൾ സമാധാനം അനുഭവിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് വർത്തമാനത്തിലാണ്.'
എവിടെയോ വായിച്ച, ആരുടെയോ ഉദ്ധരണിയാണ്...
കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ തുടക്കകാലത്ത് കുറെ നാൾ പ്രവർത്തിച്ചിരുന്നു. അന്ന് ഒരു സുപ്പീരിയറും കീഴ് ജീവനക്കാരനുമെന്ന നിലയിൽ തികച്ചും ഔദ്യോഗികമായ ബന്ധം മാത്രമാണ് ഞങ്ങൾക്കിടയിലുണ്ടായിരുന്നത്....
ബോബിയച്ചന്റെ (ഫാ. ബോബി ജോസ് കട്ടിക്കാട്) വാക്ക് കടമെടുത്ത് തുടങ്ങട്ടെ. 'ഒപ്പ'ത്തിന് ഒരു കുരിശുപള്ളിയുടെയത്ര വലുപ്പമേയുള്ളൂ. അതിൽ കൊള്ളാവുന്ന ആൾക്കാരും. എന്നിട്ടും കഴിഞ്ഞ ലക്കം 'ഒപ്പം' കൈകളിലെത്താതിരുന്നപ്പോൾ പലയിടങ്ങളിൽ നിന്നായി പലരും വിളിച്ചു,...
ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്ത വാർത്ത വന്നത്. ദിവസം പ്രതി സമാനമായവിധത്തിലുള്ള എത്രയോ വാർത്തകൾ കാണുന്നു. എന്നിട്ടും ഈ വാർത്ത എവിടെയോ...
ഫെബ്രുവരി പ്രണയത്തിന്റെ മാസമാണെന്നാണ് വയ്പ്. അതിന്റെ കാരണമാകട്ടെ വാലന്റൈൻസ് ഡേയും. ഇന്ന് കൺസ്യൂമറിസത്തിന്റെ കളങ്ങളിൽ വാല ന്റൈൻസ് ഡേ കുരുങ്ങിക്കിടക്കുന്നതുകൊണ്ട് അതിന് പ്രത്യേക നിറം കലർന്നിട്ടുണ്ട്. പക്ഷേ കുടുംബവ്യവസ്ഥകൾക്ക് ഇളക്കം തട്ടുന്ന വിധത്തിലുള്ള...
ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.
ഒരു വർഷം മുഴുവൻ നടന്ന സംഭവങ്ങളെല്ലാം ഓർമ്മയായി മാറുന്നു. അതിൽ വേദനകളുണ്ട്, നഷ്ടങ്ങളുണ്ട്....
അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു. അല്ല ഒരു വിശുദ്ധജന്മംകൂടി മണ്ണിന് നഷ്ടമായിരിക്കുന്നു. ഫ്രാൻസിസ് പാപ്പ. മതങ്ങളുടെ ഇസ്തിരിയിട്ട പാഠങ്ങൾക്കപ്പുറം മനുഷ്യനെ സ്നേഹിച്ച വ്യക്തി. മാനവികതയിൽ ഹൃദയമൂന്നി...
ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം എത്ര വിരസമായിപ്പോകും! മാവു പുളിക്കണമെങ്കിൽ യീസ്റ്റ് വേണം. കറിക്കു രുചി കൂടണമെങ്കിൽ ഉപ്പു ചേർക്കണം. അരി വേവുമ്പോഴാണ് ഭക്ഷ്യയോഗ്യമാകുന്നത്. ഇതുപോലെയാണ്...
പ്രണയമില്ലാതെ എന്ത് ജീവിതം? എത്രത്തോളം സന്തോഷത്തോടും സംതൃപ്തിയോടും കൂടി ഈ ലോകത്തിൽ ജീവിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനകാരണം പ്രണയമാണ്. പ്രണയമില്ലാതെ നമുക്ക് ജീവിക്കാനാവില്ല. പ്രണയം എന്നാൽ സ്ത്രീപുരുഷ പ്രണയം മാത്രമല്ല. പ്രണയത്തിന്റെ ഒരു...
ഒരു സുഗന്ധക്കുപ്പി തുറന്നുവച്ചാലെന്നതുപോലെയാണ് നന്മയുടെ കാര്യവും. അതിന്റെ സുഗന്ധം ചുറ്റുപാടുമുഴുവൻ പ്രസരിക്കുന്നു. ആ സുഗന്ധം അനേകരെ ആകർഷിക്കുന്നു. നന്മ ചെയ്യുന്നവരെക്കുറിച്ചുള്ള വാർത്തകളും നന്മയുടെ വാർത്തകളും അപ്രകാരം തന്നെയാണ്.
ലോകം മുഴുവൻ കോവിഡിന്റെ ദുരിതത്തിലും സാമ്പത്തികമായ...
ഒരു വർഷം മുമ്പാണ് വായനയുടെ ലോകത്ത് ഒപ്പം പിച്ചവച്ചു തുടങ്ങിയത്. വലിയ പിൻബലമോ പിന്തുണയോ അപ്പോൾ ഒപ്പത്തിനുണ്ടായിരുന്നില്ല. പക്ഷേ ഞങ്ങൾ കുറെ സ്വപ്നങ്ങൾ ഉള്ളിൽ സൂക്ഷിച്ചിരുന്നു; പ്രതീക്ഷകളും....
പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്! എന്ന വിധത്തിൽ അത്ഭുതപ്പെടുന്നവരാകുക. അതാണ് ആദ്യം തന്നെ പറയാനുള്ളത്. പ്രതീക്ഷ ഒരു മരുന്നാണ്. ജീവൻ നിലനിർത്താൻ ആവശ്യമായ മരുന്ന്. ഈ...