കോഴിക്കോടിനെ കീഴടക്കുകയും കേരളജനതയെ അസ്വസ്ഥപ്പെടുത്തുകയും ചെയ്ത നിപ്പ വൈറസിന്റെ കാലത്താണ് കേരളപൊതുസമൂഹത്തിലെ സാധാരണക്കാർ കെ കെ ശൈലജ എന്ന ആരോഗ്യവകുപ്പുമന്ത്രിയെ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങിയതും വൈകാതെ ശൈലജ ടീച്ചറുടെ ആരാധകരായി മാറിയതും. നിപ്പയെക്കുറിച്ചുള്ള അറിവുകൾ...