Memory

മകന്റെ മൃതദേഹവുമായി ശ്മശാനത്തിലേക്ക്…

വർഷമെത്രയോ കഴിഞ്ഞുപോയിരിക്കുന്നു, ഇരുപതോ ഇരുപത്തിരണ്ടോ.. എന്നിട്ടും നെഞ്ചിൽ ഒരു മരണത്തിന്റെ വടുക്കൾ ഇന്നും ഉണങ്ങിയിട്ടില്ല. ജീവനറ്റ മൃതദേഹവുമായി തൈക്കാട് ശ്മശാനത്തിലേക്ക് യാത്രയായപ്പോൾ നെഞ്ചിലമർന്ന ആ പിഞ്ചു ശരീരത്തിന്റെ തണുപ്പ് ഇന്നും  ഉടലിൽ നിന്ന്...

വര്‍ഗ്ഗ-വര്‍ണ്ണവിവേചനത്തെ വായ്ത്താരിയാല്‍ വെല്ലുവിളിച്ചയാള്‍

ചടുലമായ ആ ചുവടുകള്‍ക്ക് പിറകിലെ ആത്മവിശ്വാസത്തിന്റെ അടിത്തറ അധമബോധത്തിന്റേതായിരുന്നു....കറുത്ത വര്‍ഗ്ഗക്കാരനു നേരിടേണ്ടിവന്ന അവഗണനകള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി വര്‍ഗ്ഗ-വര്‍ണ്ണ വൈജാത്യങ്ങളില്ലാതെ ലോകത്തുള്ള സര്‍വ്വരേയും തന്‍റെ മാസ്മരിക സംഗീത-നൃത്തമികവുകൊണ്ട് താളനിബദ്ധരാക്കുക എന്നതായിരുന്നു....കറുത്ത വര്‍ഗ്ഗക്കാരന്‍ എന്ന...

ഞങ്ങളുടെ ‘കളിയച്ഛൻ’

മഹാന്മാരുടെ ലക്ഷണമായി പറഞ്ഞുകേൾക്കുന്നത് അവരുടെ ഉള്ളം മൃദുവും പുറം കഠിനവുമായിരിക്കും എന്നാണ്. ഏതൊരു പ്രതികൂലത്തെയും നേരിടാനുള്ള കരുത്ത് അവരുടെ ഓരോ പ്രവൃത്തികൾ കൊണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കും. എന്നാൽ മനസ്സാവട്ടെ  ഒരുകണ്ണീർത്തുള്ളിക്കു പോലും അലിയിപ്പിച്ചെടുക്കാൻ മാത്രം...

സ്വരലയത്തിന്റെ സൗഭഗസാന്നിധ്യം – ബീഥോവന്‍

സ്വരലയം അഥവാ നാദൈക്യ(symphony)ത്തിന് ആഗോളതലത്തില്‍തന്നെ പുതുമയുള്ള ഒരു നിര്‍വ്വചനം ചമച്ചു, ബീഥോവന്‍! ലുട്വിഗ് വാന്‍ ബീഥോവന്‍ എന്ന ജെര്‍മ്മന്‍ സംഗീതകാരന്‍ കാലത്തെ അതിജീവിച്ചുകൊണ്ട് നിലകൊള്ളുന്ന വിവിധയിനം സംഗീതവിന്യാസങ്ങള്‍ തീര്‍ത്തിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന...

വായനയായും എഴുത്തായും കലയായും…

എനിക്കോർമ വയ്ക്കുമ്പോൾ എന്റെ വീട് കലാസാന്ദ്രവും പുസ്തക നിബിഡവുമായിരുന്നു. വീട്ടിലെ പുസ്തകങ്ങളിൽനിന്നു ദൂരെയായിരുന്നില്ല ഞങ്ങളുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ. കോട്ടയം ജില്ലയിലെ വാഴൂർ ചാമംപതാൽ കന്നുകുഴി കർഷക ഗ്രന്ഥശാല പേരുപോലെതന്നെ കർഷകരുടേതായിരുന്നു; ഇന്നും അങ്ങനെതന്നെ.ഒരുപക്ഷേ,...

കാവാലം ദേശത്തെ കലാഹൃദയം!

കുട്ടനാടന്‍ കായലാല്‍ ചുറ്റപ്പെട്ട കാവാലം ദേശം...അവിടെ ഭൂജാതനായ കാവാലം നാരായണപ്പണിക്കര്‍...കവിത്വം, നാടകത്തം എന്നിവയാല്‍ സാംസ്ക്കാരികകേരളത്തിന്‍റെ കലാമുഖപുസ്തകത്തില്‍ നിറവുള്ള അക്ഷരങ്ങളാല്‍ എഴുതപ്പെട്ടു, അദ്ദേഹത്തിന്റെ നാമം! മനോഹരമായ, തനിമയാര്‍ന്ന പ്രകൃതിയുടെ മടിത്തട്ടില്‍ പിറന്ന വ്യക്തിത്വമായതുകൊണ്ടുതന്നെയാവണം കാവാലം നാരായണപ്പണിക്കര്‍...
error: Content is protected !!