അരവിന്ദ് കെജ്രിവാൾ. സാധാരണ ജനങ്ങളുടെ ഹൃദയവും അവരുടെ ഭാഷയും മനസ്സിലാക്കി മൂന്നാം തവണയും ഡൽഹിയുടെ മുഖ്യമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് വേർതിരിക്കാതെ വികസനം എന്ന ഒറ്റലക്ഷ്യം മാത്രം നോക്കി ഭരണം നടത്തി ജനമനസ്സുകൾ കീഴടക്കിയ ജനനായകൻ. രാഷ്ട്രീയപ്രവർത്തകരെയോ മറ്റ് മന്ത്രിമാരെയോ ക്ഷണിക്കാതെ ഡൽഹിയിലെ ജനങ്ങളെ മുഴുവൻ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചതുതന്നെ ജനങ്ങൾക്ക് ആ ജീവിതത്തിൽ എന്തുമാത്രം സ്ഥാനമുണ്ട് എന്നതിന് തെളിവാണ്. ജനഹിതം അറിയുക എന്നതും ജനക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. കെജ്രിവാളിന് അതു രണ്ടും സാധിച്ചു എന്നതാണ് സത്യം. ജലം, ഭക്ഷണം, ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങിയ പ്രാഥമിക കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടു നടത്തിയ ഭരണത്തോട് ജനങ്ങൾ നന്ദിയുള്ളവരാണെന്ന് മൂന്നാം തവണയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിലൂടെ തെളിയിക്കപ്പെടുകയും ചെയ്തു. ജനങ്ങൾ അദ്ദേഹത്തിൽ അർപ്പിച്ച വിശ്വാസം കാത്തുസംരക്ഷിക്കപ്പെടട്ടെ. സംശുദ്ധഭരണത്തിന്റെ മാതൃകയായി അഴിമതിക്കും അനീതിക്കും എതിരെയുള്ള ഉദാഹരണമായി അരവിന്ദ് കെജ്രിവാൾ വാഴട്ടെയെന്ന് ആശംസയോടെ…
അരവിന്ദ് കെജ്രിവാൾ
More like thisRelated
ബിൽ ഗേറ്റ്സ്
Editor -
ബിസിനസ് വിജയങ്ങളുടെ പേരിലല്ല വിജയങ്ങളുടെയും നേട്ടങ്ങളുടെയും ഉന്നതിയിൽ നില്ക്കുമ്പോൾ സ്വമനസാലെ പിൻവാങ്ങാൻ...
NEWS MAKER കെ.കെ. ശൈലജ
Editor -
കോഴിക്കോടിനെ കീഴടക്കുകയും കേരളജനതയെ അസ്വസ്ഥപ്പെടുത്തുകയും ചെയ്ത നിപ്പ വൈറസിന്റെ കാലത്താണ് കേരളപൊതുസമൂഹത്തിലെ...
നൗഷാദ് = നൗഷാദ്
Editor -
ഓരോ പ്രളയകാലവും നമ്മോട് പറഞ്ഞുതന്നത് മനുഷ്യമനസ്സിന്റെ അടങ്ങാത്ത നന്മയാണ്. മറ്റുള്ളവരുടെ ജീവൻ...
ഡോ. രേണുരാജ്
Editor -
ആൺ മേൽക്കോയ്മയുടെ കോട്ടകൊത്തളങ്ങളെയും അധികാരപ്രമത്തതയുടെ രാജകൊട്ടാരങ്ങളെയും ഉള്ളിലെ നന്മ കൊണ്ടും സത്യം...
NEWS MAKER @ SHIVAGURU PRABHAKARAN
Editor -
ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷാ ഫലത്തിൽ പലതു കൊണ്ടും ശ്രദ്ധിക്കപ്പെട്ട വിജയമായിരുന്നു ...