ആംഗിൾ

Date:

ചില ആംഗിളുകൾ സൗന്ദര്യമുള്ളവയാണ്, മറ്റ് ചില ആംഗിളുകൾ അത്രത്തോളം നല്ലതല്ലാത്തവയും. അതുകൊണ്ടാണ് ക്യാമറാക്കണ്ണിലൂടെ നോക്കുമ്പോൾ കാഴ്ചകൾ വ്യത്യസ്തമാകുന്നത്. ഒരേ വ്യക്തി.. ഒരേ മുഖം. പക്ഷേ ചില പൊസിഷനുകളിൽ ആളുകൾക്ക് സൗന്ദര്യം കൂടും. അവർ ക്യൂട്ടായും സ്മാർട്ടായും തോന്നുകയും ചെയ്യും. മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ വിലയിരുത്തലുകൾക്കും ഇത് ബാധകമാണ്. അവരെപ്പോഴും ഒരുപോലെ തന്നെയായിരിക്കും. എന്നാൽ നാം അവരെ എങ്ങനെയാണ്  കാണുന്നത് എന്നതാണ് പ്രധാനം. നമ്മുടെ വീക്ഷണകോണുകൾ അനുസരിച്ചാണ് മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ വിലയിരുത്തലുകൾ രൂപപ്പെടുന്നത്.

സ്നേഹത്തോടെ നോക്കുമ്പോൾ മുമ്പിലുള്ള ആൾക്ക് എന്തൊരു സൗന്ദര്യമാണ്!

ഇഷ്ടമില്ലാതെ നോക്കുമ്പോൾ എന്തൊരു വൈരൂപ്യമാണ്! കഥകളിയിലെ പച്ച യും കത്തിയും വേഷങ്ങൾ  പോലെ ഒരാളെ തന്നെ നാം പലവിധത്തിൽ കണ്ടുകൊണ്ടിരിക്കും. മനസ്സിൽ കരുതിയ ഫ്രെയിം കിട്ടാൻ വേണ്ടി ക്യാമറാമാൻമാർ ആംഗിളുകൾ മാറ്റാറുണ്ട്. ആ പ്രത്യേകതരം ആംഗിളിലൂടെ നോക്കുമ്പോൾ ആൾക്ക് പ്രത്യേക സൗന്ദര്യവും ആകർഷണീയതയും തോന്നുകയും ചെയ്യും. അതുപോലെ നോട്ടത്തിന്റെ, വിലയിരുത്തലിന്റെ ആംഗിൾ മാറ്റിയാൽ മതി. കാഴ്ചകൾ സുന്ദരങ്ങളാകും; വ്യക്തികളും.

More like this
Related

ശിശുക്കളുടെ കണ്ണിലേക്ക് നോക്കുമ്പോൾ

ഒരു കുഞ്ഞിനെ കാണുമ്പോൾ അവന്റെ/ അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത്...

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും…

ഒരാളുടെ കണ്ണിലേക്കു നോക്കുന്നത് ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഒരു പ്രവൃത്തിയാണോ......

മനസ്സിനെ മനസ്സിലാക്കാം?

2024 ൽ കേന്ദ്ര സർക്കാർ ദേശീയ സാമ്പത്തിക സർവേയുടെ ഭാഗമായിനടത്തിയ മാനസികാരോഗ്യ...

Forget & Forgive

ഇസ്രായേൽ  ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന...

തുല്യത

ചിലരുടെ മുമ്പിൽ നില്ക്കുമ്പോൾ, അവരുമായി സംസാരിക്കുമ്പോൾ നമ്മെപിടികൂടൂന്ന പരിഭ്രമത്തിനും അസ്വസ്ഥതയ്ക്കും കാരണമെന്താണെന്ന്...

നുണയാണോ പറയുന്നത്?

സത്യസന്ധമായി പറയൂ, നുണ പറഞ്ഞിട്ടില്ലേ. നുണകേട്ടിട്ടുമില്ലേ? നുണ പറയുമ്പോൾ സത്യംപോലെയാണ് നാം...

സംഘർഷം അനുഭവിക്കുന്നുണ്ടോ?

സ്‌ട്രെസ് അനുഭവിക്കാത്ത മനുഷ്യരുണ്ടാവില്ല. പല രീതിയിൽ പല ഘട്ടങ്ങളിലായി പലതരം സ്ട്രസുകളിലൂടെയാണ്...

കോപം: മറ്റുള്ളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നത്

യഥാർത്ഥത്തിൽ കോപം എന്താണ്? മറ്റുളളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നതാണ് കോപം. കാരണം...

വിമർശനങ്ങളെ പേടിക്കണോ?

വിമർശനങ്ങൾക്ക് മുമ്പിൽ  പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല....

ഏകാന്തത തിരിച്ചറിയാം

ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ  മനുഷ്യരാരും ഏകാന്തത...

മനസ് വായിക്കാൻ കഴിയുമോ?

സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു...

വിജയത്തിന് വേണ്ടി മനസ്സിനെ ശക്തമാക്കൂ

വിജയം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? പക്ഷേ  വിജയം നേടിയെടുക്കാനും...
error: Content is protected !!