പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. കൂടുതൽ ഗുരുതരമായി നോക്കുമ്പോൾ, ഇത് ഒരാളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നം കൂടിയാകാം. പ്രത്യേകിച്ച് ഓബ്സ്ട്രക്ടീവ് സ്ലീപ്പ് അപ്നിയ പോലുള്ള അവസ്ഥകളിൽ. പ്രായം അനുസരിച്ച് കൂർക്കംവലിയുടെ കാരണങ്ങളും പരിഹാരങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ട് കുട്ടികളിലും, യുവാക്കളിലും, മുതിർന്നവരിലും കൂർക്കംവലി പ്രത്യേകം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കുട്ടികളിൽ സ്ഥിരമായി കൂർക്കംവലി ഉണ്ടാകുന്നുവെങ്കിൽ അഡിനോയിഡ് അല്ലെങ്കിൽ ടോൺ സിൽ വളർച്ച, അലർജി, മൂക്കടപ്പ് തുടങ്ങിയ പ്രശ്നങ്ങൾ സംശയിക്കേണ്ടതുണ്ട്. ഡോക്ടറുടെ മാർഗനിർദേശ പ്രകാരം നേസൽ സ്പ്രേകൾ ഉപയോഗിക്കുകയാണ് പ്രാഥമികമാർഗം. ടോൺസിൽ അല്ലെങ്കിൽ അഡിനോയിഡ് വർദ്ധിച്ചാൽ അത് നീക്കം ചെയ്യേണ്ടതായും വന്നേക്കാം. ഇതിനുപുറമെ കുട്ടികൾക്ക് നല്ല ഉയരത്തിൽ ഉറങ്ങാൻ തലയണ കൊടുക്കുക. വീട്ടിൽ പൊടി,അലർജിക്ക് കാരണമാകാവുന്ന മറ്റ് സാഹചര്യങ്ങൾ ഒഴിവാക്കുക എന്നിവയും ചെയ്യേണ്ടതുണ്ട്..
യുവാക്കളിലെ കൂർക്കംവലിക്ക് തെറ്റായശീലങ്ങൾ, അനാരോഗ്യകരമായ ജീവിതശൈലി എന്നിവകാരണമാണ്.. അമിതവണ്ണം, മദ്യപാനം, മുതലായവ ഇതിൽപെടുന്നു. ശരീരഭാരം കുറക്കുക.ആൽക്കഹോളും സിഗരറ്റും ഒഴിവാക്കുക, ഉറക്കത്തിന് അമിത ഭക്ഷണങ്ങൾ ഒഴിവാക്കുക. ശരിയായ ഉറക്കസ്ഥലം തിരഞ്ഞെടുക്കുക തുടങ്ങിയവ പരിഹാരമാർഗങ്ങളാണ്.മുതിർന്നവരിലെ കൂർക്കംവലി ഒരു ദൈനംദിന ശീലമാണ്. എന്നാൽ, ഈ പ്രായത്തിൽ അത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ഹൃദ്രോഗം, സ്ലീപ്പ് അപ്നിയ എന്നിവയിലേക്ക് വഴിതെളിയിച്ചേക്കാം. ഉറക്കത്തിൽ ശ്വാസ തടസ്സം ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ സ്ലീപ്പ് സ്റ്റഡി ചെയ്യുക.
CPAP മെഷീനുകൾ (Continuous Positive Airway Pressure) ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക. ഉറക്കത്തിന് തല ഉയർത്തിവെച്ച് കിടക്കുക. കഴിവതും ഉറക്ക സമയങ്ങൾ നിശ്ചയിച്ച് പാലിക്കുക. കൃത്യമായ വ്യായാമവും മാനസികശാന്തിയും ഉറപ്പാക്കുക. കൂർക്കംവലി എല്ലാവരുടേയും ജീവിതത്തിൽ വ്യത്യസ്തകാരണങ്ങളാലായിരിക്കും സംഭവിക്കുന്നത്. എന്നാൽ, അതിനെ അവഗണിക്കുന്നത് അപകടകരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത്.കൂർക്കംവലിയുടെ യഥാർത്ഥകാരണം കണ്ടെത്തി ചികിത്സിക്കുകയാണ് പ്രധാനം.
(കടപ്പാട്: ഇന്റർനെറ്റ്)