നീ നിന്നെ അറിയുന്നുവോ? 

Date:

അവനവനിലുള്ള വിശ്വാസമാണ് അറിവ്.  പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവാണത്. ഒരാൾ എത്രത്തോളം സ്വയം തിരിച്ചറിയുന്നുവോ അയാൾ അത്രത്തോളം ജ്ഞാനിയാകുന്നു. അല്ലെങ്കിൽ ബോധോദയത്തിലേക്ക് അയാൾ നടന്നടുക്കുന്നു. പക്ഷേ പലപ്പോഴും നമ്മൾ, നമ്മളെ അറിയാൻ ശ്രമിക്കാറില്ല. മറ്റുള്ളവരെ അറിയാനും അവരെ മനസ്സിലാക്കാനുമുളള ശ്രമത്തിലാണ് ഭൂരിപക്ഷവും. കഥയിലെ കസ്തൂരിമാൻ കണക്കെയാണ് കാര്യങ്ങൾ.

സുഗന്ധം മറ്റെവിടെയൊക്കെയോ ആണെന്നാണ് കരുതുന്നത്. അതുകൊണ്ട്  അത് തിരഞ്ഞ് നടക്കുന്നു. ഏറ്റവും ഒടുവിൽ തിരിച്ചറിയുന്നു അത് എന്റെയുള്ളിൽ നിന്നുതന്നെയായിരുന്നു.
സ്വയം മനസ്സിലാക്കാനും തിരിച്ചറിയാനും കഴിയുന്നതോടെ  ജീവിതങ്ങൾ കൂടുതൽ പ്രകാശത്തിലേക്ക് കടക്കുകയാണ്.  അറിവാണ് വിശ്വാസം നല്കുന്നത്. വിശ്വാസമാകട്ടെ തിരിച്ചറിവിൽ നിന്ന് രൂപപ്പെടുന്നതാണ്. നമുക്ക് നമ്മെക്കുറിച്ചു വളരെക്കുറച്ചേ അറിയൂ. അതുകൊണ്ടാണ് മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് മുൻതൂക്കം നല്കി ഒന്നുകിൽ അമിതമായി സന്തോഷിക്കുകയോ അല്ലെങ്കിൽ അത്യധികം സങ്കടപ്പെടുകയോ ചെയ്യുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ചു തീരുമാനങ്ങൾ എടുക്കാൻ പോലും മറ്റുള്ളവരെ അമിതമായി ആശ്രയിക്കുന്നവരുണ്ട്. അത്തരം ആശ്രയത്വങ്ങൾ ചിലപ്പോഴെങ്കിലും ജീവഹാനിക്കു വരെ വഴിതെളിച്ചേക്കാം. അരുണാചലിൽ നിന്നുള്ള ആ മൂന്നുമരണങ്ങൾ ഓർമ്മയില്ലേ? സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനിക്കാൻ മറ്റുളളവരെ ഏല്പിക്കുന്നവർക്ക് സംഭവിക്കുന്ന ദുരന്തം.

സ്വയം മനസ്സിലാക്കിയവരാണ്  മറ്റുളളവരുടെ ജീവിതങ്ങൾക്ക് കൂടി വെളിച്ചമായി മാറുന്നത്. സ്വയം മനസ്സിലാക്കാത്തവരാകട്ടെ മറ്റുള്ളവരുടെ വെളിച്ചം കൂടി ഊതിക്കെടുത്തുന്നു.
അവനവനെക്കുറിച്ചു അറിവില്ലാത്തതുകൊണ്ടാണ് അവനവനിൽ വിശ്വാസമില്ലാത്തത്, അവനവനിൽ വിശ്വാസമില്ലാത്തവരെ മറ്റുള്ളവർ വിശ്വസിക്കുമോ..? സ്വയം തിരിച്ചറിയാൻ പ്രേരണ നല്കുന്ന, ജീവിതത്തെ കുറെക്കൂടി അലങ്കരിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്ന ചില കുറിപ്പുകളാണ് അടുത്തപേജുകൾ മുതലുള്ളത്.

അവനവനെ അറിയുക. സ്വന്തം കഴിവുകൾ, കഴിവുകേടുകൾ, പരിധികൾ,സാധ്യതകൾ.. നീ  നിന്നെ അറിയുന്നതിലും വലിയ അറിവില്ല. അത്തരമൊരു അറിവിലേക്ക്  നടക്കാനുളള ശ്രമങ്ങൾ തുടങ്ങട്ടെ, തുടരട്ടെ.

വിജയാശംസകളോടെ
വിനായക് നിർമ്മൽ

More like this
Related

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...

ഇതൊക്കെയും ചേർന്നതാണ് ജീവിതം

കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ...

A+

ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാം കൂടുതലായി ആഘോഷിച്ചത് ചില വിജയവാർത്തകളായിരുന്നു. പ്രത്യേകിച്ച് പത്താം...

കാഴ്ച

കാഴ്ചയും കേൾവിയും  വിശേഷപ്പെട്ട ചില അനുഗ്രഹങ്ങളിലൊന്നായിട്ടാണ് എന്നും കരുതിപ്പോരുന്നത്. ആഗ്രഹിക്കുന്നതുപോലെ കാഴ്ച...
error: Content is protected !!