പൂമ്പാറ്റയും പൂന്തോട്ടവും

Date:

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ പലപ്പോഴും പിടുത്തം തരാതെ രക്ഷപ്പെടുകയാണ് പതിവ്. പക്ഷേ ഒരു പൂവോ പൂന്തോട്ടമോ കാണുകയാണെങ്കിൽ  പൂമ്പാറ്റകൾ അതിൽ ആകർഷിതരായി മാറും. അപ്പോൾ പിടികൂടാൻ എളുപ്പവുമാണ്. ഇതുപോലെയാണ് മറ്റുള്ളവരെ സ്വന്തമാക്കാൻ വേണ്ടിയുള്ള നമ്മുടെ ശ്രമവും.  

ഇഷ്ടമുള്ളവരെ തന്നിലേക്കാകർഷിക്കാൻ  ചിലരൊക്കെ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്താറുണ്ട്. കൊച്ചുകുട്ടികളുടെ സ്നേഹം പിടിച്ചുപറ്റാനും അവരെ കൈകളിലെടുത്ത് ഓമനിക്കാനും വേണ്ടി കളിപ്പാട്ടമോ മധുരപലഹാരങ്ങളോ വച്ചുനീട്ടി ആകർഷിക്കുന്നതുപോലെ.. എത്രശ്രമിച്ചിട്ടും അവർ നമ്മളിലേക്ക് വരണമെന്നില്ല. പിടികൂടാൻ ശ്രമിച്ചിട്ടും പിടിതരാതെ പോകുന്ന പൂമ്പാറ്റകളെപോലെയാണ് ചില മനുഷ്യർ. അവരെ ഓടിച്ചിട്ട് പിടിക്കാൻ നോക്കരുത്. പൂവുകളാകുക. പൂന്തോട്ടങ്ങളാകുക. അപ്പോൾ പൂമ്പാറ്റകൾ നമ്മളിലേക്ക് പറന്നുവരും. വ്യക്തിത്വസവിശേഷതകൾ, മാന്യമായ പെരുമാറ്റം, ആദരവ് കലർന്ന ഇടപെടൽ, ആത്മാർത്ഥമായ ഇടപെടലുകൾ, വാക്കുപാലിക്കുന്ന മനോഭാവം.. ഇങ്ങനെ ഒരു വ്യക്തിയെ പൂവും പൂന്തോട്ടവുമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. 

ഒരാളും ഒരുതരത്തിലും നിന്നിലേക്ക് ആകർഷിതരാകുന്നില്ലേ, എങ്കിൽ അവർക്കല്ല നിനക്കാണ് പ്രശ്നം എന്ന് മനസ്സിലാക്കാൻ ഇനിയും വൈകരുത്. പൂവും പൂന്തോട്ടവുമാകുമ്പോൾ ചിത്രശലഭങ്ങൾ പറന്നുവരുമെന്നു തന്നെയാണ് ജീവിതം നല്കുന്ന ഒരുപാഠം.

ആശംസകളോടെ
വിനായക് നിർമ്മൽ

More like this
Related

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.....

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ...

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...
error: Content is protected !!