ശാന്തമാകാം, ശാന്തരാകാം…

Date:

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം എന്നതിനെക്കുറിച്ച് പലർക്കും വേണ്ടത്രധാരണയുമില്ല. ചെറിയ ചെറിയ ശ്രമങ്ങളിലൂടെ സമാധാനം ആർജിക്കാൻ കഴിയുമെന്നാണ് വിദ്ഗ്ദരുടെ അഭിപ്രായം. അത്തരം ചില സൂചനകൾ നല്കാം.
ഉണരുന്നതിന്റെ അടുത്ത നിമിഷങ്ങളിൽ തന്നെ ഫോൺ എടുക്കാതെ, വാർത്തകളിലും സോഷ്യൽമീഡിയായിലെ നെഗറ്റീവ് കമന്റുകളിലും അലയാതെ കട്ടിലിൽ എണീറ്റിരുന്ന് ധ്യാനിക്കുകയും ദീർഘമായി നിശ്വസിക്കുകയും ചെയ്തുകൊണ്ട് ദിവസം ആരംഭിക്കുക. വണ്ടി കാത്തുനില്ക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഓരോ ശ്വാസവും നിരീക്ഷിക്കുക.

ഭക്ഷണം കഴിക്കുമ്പോൾ ഫോൺ, ടിവി തുടങ്ങിയവയിൽനിന്ന് ശ്രദ്ധ മാറ്റി, ആഹാരത്തിന്റെ രുചി, മണം, ഘടകങ്ങൾ ഒക്കെയും ആസ്വദിച്ച് കഴിക്കുക. അതുവഴി മനസ്സിനും ശരീരത്തിനും ശാന്തത അനുഭവിക്കാനാകും. അനുഭവപ്പെടും. പലപ്പോഴും പ്രതികരിക്കുന്നതിന് മുമ്പ് ആലോചിക്കുക. നമുക്ക് പറയാനിരിക്കുന്നതെന്താണ്, അത് മറ്റുള്ളവരെ വേദനിപ്പിക്കുമോ എന്ന് ചിന്തിക്കുക. പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത് മനസ്സിനെ ശാന്തമാക്കും.സന്ധ്യാകാലത്ത് മേഘങ്ങൾ നോക്കുക, മഴവെള്ളത്തിൽ നടക്കുക, പൂക്കളെ നോക്കി ആസ്വദിക്കുക.ഇവയെല്ലാം മനസ്സിന്റെ സ്വസ്ഥതയെ സഹായിക്കുന്നവയാണ്. തന്നെ സംബന്ധിച്ചുള്ള ഓരോ ചലനത്തെയും ശ്രദ്ധയോടെ ചെയ്യുക. ഓടുമ്പോഴും നടക്കുമ്പോഴും അതിന്റെ ആവേശം മനസ്സിലാക്കുക.

നമ്മുടെ ചിന്തകൾ  സുഖകരമോ ദുഃഖകരമോ എന്ന് നിരീക്ഷിക്കുക. പക്ഷേ, അതിനെ വിമർശിക്കരുത്. ചിന്തകൾ വരുന്നതും സ്വാഭാവികം.
പ്രതിദിനം കുറഞ്ഞത് മൂന്ന് കാര്യങ്ങൾക്ക് നന്ദി പറയുക. അത് ചെറിയ കാര്യങ്ങളിൽ പോലും. ഒരു നല്ല കാപ്പി, ഒരു സുഹൃത്ത്, നമുക്ക് കിട്ടിയ ഉറക്കം എല്ലാം നന്ദിപറയാനുള്ള സമ്മാനങ്ങളാണ്.

മൾട്ടിടാസ്‌കിംഗ് ഒഴിവാക്കി, ഒരേ സമയത്ത് ഒരേ കാര്യത്തിൽ മുഴുകുക.  അത് ജോലി ആയാലും സംഭാഷണമായാലും.

ദിവസത്തിൽ  കുറച്ച് സമയം ഫോൺ കയ്യിൽ ഇല്ലാതെ ഇരിക്കുക. അതൊരു ദൈനംദിന ധ്യാനമാകും. ഓരോ ദിവസവും അഞ്ച് മിനിറ്റ് സമയം തല മുതൽ കാലുവരെയുള്ള ഓരോ ഭാഗവും ശ്രദ്ധിക്കുന്നതിനായി മാറ്റിവയ്ക്കുക. ആ ഭാഗങ്ങളിൽ ഉണ്ടായേക്കാവുന്ന വേദന, ആവശ്യം, ശാന്തത എന്നിവ ശ്രദ്ധിക്കുക.

വ്യക്തികളെ, സംഭവങ്ങളെ ഭാവനയിൽ കൊണ്ടുവരിക. അവരുടെ കൂടെ ഉണ്ടായ വിഷമം വിട്ടുനൽകാൻ തയ്യാറാകുക. ആ മനസ്സിലാക്കൽ തന്നെയാണ് സമാധാനത്തിന്റെ തുടക്കം.

ദിവസത്തിൽ കുറച്ച് നിമിഷങ്ങൾ നിശബ്ദത പാലിക്കുക. ഫോണില്ലാതെ, സംഗീതമില്ലാതെ, എല്ലാം നിർത്തി നമ്മുടെ ഉള്ളിലെ ശബ്ദങ്ങൾക്കു കാതോർക്കുക.
മാനസിക സന്നദ്ധത അത്ര വലിയ കാര്യങ്ങളല്ല. ചെറിയ ചെറിയ ശീലങ്ങൾ നമ്മുടെ മനസ്സിന് വലിയ മാറ്റം വരുത്തുന്നു. ദിനംപ്രതി ഇതിലൊന്നെങ്കിലും അഭ്യസിക്കുക. ജീവിതം കൂടുതൽ ആസ്വാദ്യകരമാകും.

More like this
Related

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും,...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ...

തേടിവരുന്നതല്ല, സ്വയം സൃഷ്ടിക്കുന്നതാണ് സന്തോഷം

'ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്'  എന്ന്...

ജീവിതത്തിൽ വിജയിക്കണോ?

വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ്...

സോറി പറയും മുമ്പ്…

തകർന്ന ബന്ധങ്ങളെ എങ്ങനെയാണ് റിപ്പയർ ചെയ്യാൻ കഴിയുന്നത്? ഒറ്റ വഴിയേയുള്ളൂ. ആത്മാർത്ഥമായി...

ജീവിതം ഒരു റോളർ കോസ്റ്ററാണോ?

ജീവിതം ചിലപ്പോഴെങ്കിലും റോളർ കോസ്റ്റർ പോലെ തോന്നിയിട്ടില്ലേ? ചില നേരങ്ങളിൽ സന്തോഷത്തിന്റെയും...

സൈക്കിളിങ്ങിന്റെ ഗുണങ്ങളറിയൂ…

ഹൃദയം, ബ്ലെഡ് വെസൽസ്,ശ്വാസകോശം എന്നിവയ്ക്ക് വർക്കൗട്ടിന്റെ ഗുണം കിട്ടുന്ന എയറോബിക് ആക്ടിവിറ്റിയാണ്...

മാനസികാരോഗ്യത്തിലൂടെ ദിവസം മുഴുവൻ എനർജി

ദിവസത്തിൽ രണ്ടുതവണ പല്ലു തേയ്ക്കുന്നത് ഒരു ശീലമാക്കുകയാണെങ്കിൽ തുടർച്ചയായി ദന്തഡോക്ടറെ കാണുന്നത്...
error: Content is protected !!