ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

Date:

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ് ഈന്തപ്പഴത്തിനുള്ളത്. ഈന്തപ്പഴത്തിൽ കാർബോഹൈഡ്രേറ്റ്സ്, പഞ്ചസാര, ഡയറ്ററി ഫൈബർ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളും ഇതിൽ ധാരാളമായുണ്ട്. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഈന്തപ്പഴം കഴിക്കുന്നത് ദഹനത്തിന് സഹായകരമാണ്. തന്മൂലം മലവിസർജ്ജനം മെച്ചപ്പെടുത്തും. ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്കു ഈന്തപ്പഴം മികച്ചതാണ്. ഊർജ്ജം പ്രദാനം ചെയ്യുന്നവയാണ് ഈന്തപ്പഴം. അതുകൊണ്ടാണ് വ്യായാമത്തിന് തൊട്ടുമുമ്പ് ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നത്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഈന്തപ്പഴം സഹായകരമാണ്. ഈന്തപ്പഴത്തിലെ ആന്റി ഓക്സിഡന്റുകളാണ് ഇക്കാര്യത്തിൽ സഹായകമായി പ്രവർത്തിക്കുന്നത്. ഈന്തപ്പഴത്തിലുള്ള പൊട്ടാസ്യം തലച്ചോറിന്റെ ആരോഗ്യവും ഓർമ്മശക്തിയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും പരിഹരിക്കാനും ഉപകാരപ്പെടും. ഈന്തപ്പഴത്തിലുള്ള കാൽസ്യം ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കും. ഓസ്റ്റിയോപൊറോസിസിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ ഇതുസഹായിക്കും.

 ദിവസം മൂന്നുമുതൽ ആറുവരെ ഈന്തപ്പഴം കഴിക്കാവുന്നതാണ്. തണുപ്പുകാലത്ത് ഈന്തപ്പഴം ചേർത്ത ചെറുചൂടുപാൽ കുടിക്കുന്നത് നല്ലതാണ്. പ്രഭാതഭക്ഷണമായി ഓട്സോ ജ്യൂസോ ഉപയോഗിക്കുമ്പോൾ പഞ്ചസാരയ്ക്കു പകരം ഈന്തപ്പഴം ചേർക്കുക. 

പഞ്ചസാരയ്ക്കു പകരമായി ഈന്തപ്പഴം ചേർത്ത് ലഡു പോലെയുള്ള പല മധുരപലഹാരങ്ങളും ഉണ്ടാക്കാവുന്നതാണ്.

More like this
Related

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...

കണ്ണാനെ കണ്ണേ…

കൂടുതൽ സമയം കമ്പ്യൂട്ടറിലും മൊബൈലിലും   ചെലവഴിക്കുന്നവരാണ് പലരും. മുൻകാലങ്ങളിലെന്നതിനെക്കാളേറെ കാഴ്ചക്കുറവും...

ഈ ഡയറ്റ് നല്ലതാണ്

ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാത്രം ഈ ലേഖനം...

ചെറുതല്ലാത്ത ചെറുധാന്യങ്ങൾ

ജീവിതശൈലീരോഗങ്ങൾ വ്യാപകമായപ്പോൾ മുതലാണ് പുതിയ ഭക്ഷണസംസ്‌കാരത്തെക്കുറിച്ചുള്ള പഠനങ്ങളും ബോധവൽക്കരണവും കൂടുതൽ ശക്തമായത്....

രണ്ട് നേരം കുളിച്ചാലോ?

പ്രഭാതത്തിലെ കുളി മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കുളിച്ചിട്ടു മാത്രം  മറ്റ് കാര്യങ്ങളിലേക്ക്...

മാനസികാരോഗ്യത്തിന് നല്ല ആരോഗ്യശീലങ്ങൾ 

മാനസികാരോഗ്യം ദുർബലപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്....
error: Content is protected !!