എന്താണ് ജീവിതത്തിന് അർത്ഥം നല്കുന്നത്?

Date:

ജീവിതത്തിന്റെ അർത്ഥം തിരഞ്ഞവരൊക്കെ ബോധോദയത്തിലേക്ക് ഉയർന്നുപോയതിന്റെ ചരിത്രം  മുമ്പിലുണ്ട്. ജീവിതത്തെ മറ്റൊരു വീക്ഷണകോണിൽ കാണാനും വിലയിരുത്താനും അതുവഴിയായി അവർക്കു സാധിക്കുകയും ചെയ്തു. ഭൗതികമായി നാം കാണുന്നതുപോലെയല്ല അവർ ജീവിതത്തെ കണ്ടത്. അവരുടെ ചിന്തകളുടെ ചുവടുപിടിച്ച് ജീവിതത്തിന്റെ ചില അർത്ഥതലങ്ങളെ കണ്ടെത്താൻ  ശ്രമിക്കാം.

വ്യക്തിപരമായ മൂല്യങ്ങൾക്കു കൊടുക്കുന്ന പ്രാധാന്യം

വ്യക്തിപരമായ മൂല്യങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം ഒരു വ്യക്തിയുടെ ജീവിതത്തിന് വ്യത്യസ്തമായ അർത്ഥതലങ്ങൾ  സമ്മാനിക്കുന്നുണ്ട്.  ഭൂരിപക്ഷം ചെയ്യുന്നതുപോലെ ചെയ്യാതെയും ഭൂരിപക്ഷത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാതെയും അവർ ജീവിതത്തെ തങ്ങളുടെ മൂല്യങ്ങൾക്കനുസരിച്ച് പരുവപ്പെടുത്താനും രൂപപ്പെടുത്താനും തയ്യാറാകുന്നു. എല്ലാവരും കൈക്കൂലി വാങ്ങുമ്പോഴും എല്ലാവരും മദ്യപിക്കുമ്പോഴും എല്ലാവരും അഴിമതി കാണിക്കുമ്പോഴും അവർ അത്തരം ബഹുഭൂരിപക്ഷത്തിനു നേരെ മുഖംതിരിക്കുകയും തന്റെ ധാർമ്മികബോധത്തിൽ നിന്നുകൊണ്ട് ജീവിതം കെട്ടിപ്പടുക്കാനും ശ്രമിക്കുന്നു. അവർക്ക് ചിലപ്പോൾ അതിന്റെ പേരിൽ നഷ്ടങ്ങളുണ്ടായേക്കാം. ഒറ്റപ്പെടലുകൾ അനുഭവിക്കേണ്ടിവന്നേക്കാം. പക്ഷേ എന്നിട്ടും അതിനെയെല്ലാം അതിജീവിച്ചു മുന്നോട്ടുപോകാൻ അവർക്കു കരുത്തുണ്ടാകുന്നത് മൂല്യങ്ങൾക്കു കല്പിക്കുന്ന പ്രാധാന്യം തന്നെയാണ്.

പ്രവൃത്തികളിലെ സദ്ദുദ്ദേശ്യം

ചെറുതോ വലുതോ ആയ ഏതുപ്രവൃത്തിയുമായിരുന്നുകൊള്ളട്ടെ അതൊക്കെ  സദ്ദുദ്ദേശ്യത്തോടെ ചെയ്യുന്നവർ ജീവിതത്തിന് അർത്ഥം കല്പിക്കുകയും അർത്ഥം കൊടുക്കുകയും ചെയ്യുന്നവരാണ്.. മറ്റുള്ളവരുടെ നന്മയെ പ്രതി ചെയ്യുന്ന പ്രവൃത്തികളെല്ലാം അവനവരുടെ ജീവിതത്തിന് അർത്ഥമുണ്ടാക്കുന്നതായി അവർ വിശ്വസിക്കുന്നു.. വൃദ്ധരെ പരിചരിക്കുന്നതും രോഗികളെ ശുശ്രൂഷിക്കുന്നതും അയൽക്കാരനെ സഹായിക്കുന്നതും അവർ തങ്ങളുടെ ജീവിതം വഴി മറ്റുള്ളവർക്കു നന്മ ചെയ്യാനുളള അവസരമായി കാണുന്നു.അതുവഴിയുണ്ടാകുന്ന സന്തോഷങ്ങളും സംതൃപ്തിയും ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുകയും ചെയ്യുന്നു.

അനുഭവങ്ങൾ

കടന്നുപോകുന്ന അനുഭവങ്ങളെയും കണ്ടുമുട്ടുന്ന വ്യക്തികളെയും ജീവിതത്തിലെ പാഠങ്ങളായി കാണുന്നവരാണ് ചിലർ. ഈ അനുഭവങ്ങളെ അവർ ജീവിതത്തിന്റെ മുതൽക്കൂട്ടായി കണക്കാക്കുന്നു. മറ്റൊരിടത്തും ആർക്കും പറഞ്ഞുതരാൻ കഴിയാത്ത ഈ പാഠങ്ങൾ അവരുടെ ജീവിതങ്ങൾക്ക് പുതിയ അർത്ഥങ്ങൾ നല്കും.

ബന്ധങ്ങൾ

ബന്ധങ്ങളെ ആത്മാർത്ഥതയോടും നിസ്വാർത്ഥതയോടും കൂടി സൂക്ഷിക്കുന്നവരുണ്ട്.  ഇത്തരം ബന്ധങ്ങൾ ജീവിതത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും സമീപനങ്ങളും സമ്മാനിക്കുന്നവയാണ്.

അനന്യത

ഓരോ വ്യക്തികളും അനന്യരാണ്. അവരെ പോലെ അവർ മാത്രമേയുള്ളൂ. സ്വന്തം ജീവിതവും കഴിവുകളും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണെന്നും അത് തന്നെ പ്രത്യേകമായിഅടയാളപ്പെടുത്തുന്നുവെന്നും മനസ്സിലാക്കുന്നവർ ജീവിതത്തെ അർത്ഥവത്തായി സമീപിക്കുകയും വിനിയോഗിക്കുകയുംചെയ്യുന്നവരാണ്.
പണം, പ്രതാപം, സൗന്ദര്യം ,പ്രശസ്തി ഇതൊന്നുമല്ല ഒരു വ്യ്ക്തിയുടെയും ജീവിതത്തെ അർത്ഥവത്താക്കുന്നത്. മറിച്ച് അവനവനിൽ അഭിമാനിക്കാൻ കഴിയുന്നതും സ്വന്തം കഴിവുകളെക്കുറിച്ചുള്ള തിരിച്ചറിവുകളും കഴിവുകേടുകളെക്കുറിച്ചുള്ള  ബോധ്യവുമാണ് നമ്മുടെ ജീവിതങ്ങൾക്ക് അർത്ഥം കല്പിക്കുന്നത്. നാം എങ്ങനെയാണോ ജീവിതത്തെ കാണുന്നത് അതാണ് നമ്മുടെ ജീവിതത്തിന്റെ അർത്ഥം.

More like this
Related

നാട്യം

ആക്ഷനും കട്ടിനും ഇടയിൽ മാത്രമുള്ളതാണ് നാട്യം അഥവാ അഭിനയം. അല്ലെങ്കിൽ ഒരു...

സ്‌നേഹത്തിന്റെ സ്പർശങ്ങൾ

ആക്ടീവ് മെഡിസിൻ ഫലിക്കാതെവരുന്ന സന്ദർഭത്തിലാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തി. എല്ലാ അസുഖങ്ങളും...

ഐസിയു അത്ര ആവശ്യമാണോ? 

ഇന്ന് എല്ലാ ആശുപത്രികളുടെയും അവിഭാജ്യഘടകമാണ് ഐസിയു. അതുമൂലം എത്രയോ പേർ ജീവിതത്തിലേക്ക്...

ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...

ചിന്തകളെ മാറ്റൂ, ലോകത്തെ മാറ്റൂ

നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ...

ചുമ്മാതെയിരിക്കാമോ…

സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ...

എന്തിനാണ് കെട്ടിപ്പിടിക്കുന്നത്?

ഏതൊരു ബന്ധത്തിലും അനിവാര്യവും പ്ര ധാനപ്പെട്ടതുമായ ഒരു ഘടകമാണ് ശാരീരികമായ അടുപ്പവും...

മെച്ചപ്പെട്ട ജീവിതം നയിക്കാം…

എങ്ങനെയാണ് നമുക്ക് സന്തോഷകരമായ ജീവിതം നയിക്കാനാവുന്നത്? എങ്ങനെയാണ് നമുക്ക് കൂടുതൽ മെച്ചപ്പെട്ട...

വൃദ്ധരെ ‘സൂക്ഷിക്കുക’

അറിയാതെ മൂത്രം പോകുന്നതായിരുന്നു  ആ അമ്മയുടെ രോഗം.  അമ്മയുടെ ഈ രീതിയോട്...
error: Content is protected !!