കംഫർട്ട് സോൺ

Date:

അടുത്തയിടെ എവിടെയോ  കംഫർട്ട് സോൺ എന്ന വാക്കിന് ഒരു നിർവചനം വായിച്ചു. തരിശുഭൂമി എന്നാണ് അതിന് നല്കിയിരിക്കുന്ന അർത്ഥം. വേസ്റ്റ്ലാന്റ്.. തരിശുഭൂമി. വളർച്ചയില്ലാത്ത സ്ഥലം. വളർച്ച മുരടിച്ച സ്ഥലം. അതാണ് കംഫർട്ട് സോൺ. ഈ ലോകത്ത് എവിടെയൊക്കെ മനുഷ്യർ വിജയിച്ചിട്ടുണ്ടോ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടോ അവരെല്ലാം കംഫർട്ട് സോൺ തകർത്തവരായിരുന്നു. അതിൽനിന്ന് ധീരതയോടെ പുറത്തുകടന്നവരായിരുന്നു.

 വൻവൃക്ഷങ്ങളുടെ ചില്ലകൾ ചില ചെറിയ ചെടികളുടെ മീതെ വീണുകിടക്കാറുണ്ട്. തന്മൂലം ചെറിയ ചെടികൾക്ക് മതിയായ സൂര്യപ്രകാശം ലഭിക്കാറില്ല. ഫലമോ അവ ആവശ്യപ്പെടുന്ന വിധത്തിലുള്ള വളർച്ച അതിനു ഉണ്ടാകുന്നുമില്ല. ചെറിയ ചെടികളും വളർന്നു പന്തലിക്കണമെന്ന് ആഗ്രഹിക്കുന്ന നല്ലകൃഷിക്കാരൻ എന്തു ചെയ്യും? വലിയ മരത്തിന്റെ ചില്ലകൾ വെ്ട്ടിക്കളയും. അങ്ങനെ ചെടികൾക്ക് വളരാൻ സാഹചര്യമൊരുക്കും. അതിന്റെ ചുവടു കിളയ്ക്കും, വെള്ളമൊഴിക്കും, വളമിടും.  
 ചുവടുകിളയ്ക്കുമ്പോൾ അതുവരെയുണ്ടായിരുന്ന ചില നേർത്ത വേരുകൾ പൊട്ടിപ്പോകും. സുരക്ഷിതമെന്ന് കരുതിയിരുന്ന മണ്ണ് ഇളകും. അപ്പോഴാണ് നിലനില്ക്കണമെന്നും അതിജീവിക്കണമെന്നുമുള്ള ചിന്ത ചെടികൾക്കുണ്ടാകുന്നത്. വെള്ളവും വളവും വലിച്ചെടുത്ത് പുതിയൊരു ക്രമത്തിലേക്കുളള അതിന്റെ യാത്ര അവിടെ നിന്നാരംഭിക്കുന്നു.  ഇതുതന്നെയാണ് നമ്മുടെ ജീവിതത്തിലും ഉണ്ടാവേണ്ടത്. പലതരത്തിലുള്ള വൻശിഖരങ്ങൾ നമ്മുടെ ജീവിതത്തിന്മേൽ ചാഞ്ഞുകിടക്കുന്നുണ്ടാകാം. വീട്, മാതാപിതാക്കൾ, ജോലി ചെയ്യുന്നസ്ഥാപനം അങ്ങനെ പലതും. അവയുടെ തണലിൽ കഴിഞ്ഞുകൂടുന്നത് സുഖകരമാണ്. യാതൊരുവിധത്തിലുളള അലച്ചിലുകളും ബുദ്ധിമുട്ടുകളും ഉണ്ടാകാറുമില്ല. അതുകൊണ്ടുതന്നെ നമുക്ക് വളർച്ചയും ഉണ്ടാകുന്നില്ല. 

ചില സ്ഥാപനങ്ങളുടെ പേരിൽ ഒതുങ്ങിപ്പോകുന്നവരുണ്ട്. ചില സ്ഥാപനങ്ങൾ മനുഷ്യരെ അതിന്റേതായ രീതിയിൽ ഒതുക്കാറുമുണ്ട്. സ്ഥാപനങ്ങളുടെ പേരിൽ മാത്രം അറിയപ്പെടുന്നവർ. ജീവിതത്തിന്റെ നല്ല ഭാഗം മുഴുവൻ പ്രസ്തുത സ്ഥാപനങ്ങൾക്കുവേണ്ടി ചെലവഴിച്ചതിനു ശേഷം ഒന്നുമില്ലാതെ പുറത്തേക്ക് പോകുന്നവരുമുണ്ട്. തങ്ങളുടേതായ  രീതിയിൽ അടയാളപ്പെടുത്താൻ കഴിയാതെ പോകുന്നവരാണ് അവർ. 

ഒരു വ്യക്തിക്ക് അയാളുടെ കഴിവുകളുടെ പേരിൽ അറിയപ്പെടണമെന്നാണ് ആഗ്രഹമെങ്കിൽ, തന്റെ ലക്ഷ്യങ്ങളെയും ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും പിന്തുടരാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അയാൾ തനിക്ക് മീതെ നില്ക്കുന്ന ചില്ലകൾ വെട്ടിക്കളയുകയും അവിടെ നിന്ന് പുറത്തുപോവുകയും ചെയ്യേണ്ടതുണ്ട്.  പക്ഷേ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കുക അത്ര എളുപ്പമല്ല, പുറത്തുകടന്നുള്ള അതിജീവനവും അത്ര എളുപ്പമല്ല. എന്നാൽ ജീവിതത്തിൽ വിജയിക്കാനും കഴിവുകൾ പ്രകടമാക്കാനുമാണ് ആഗ്രഹമെങ്കിൽ കംഫർട്ട് സോൺ എന്ന തരിശുഭൂമി വിട്ടുപേക്ഷിച്ചേ മതിയാവൂ.

More like this
Related

സഹായം

സഹായം കൈപ്പറ്റാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ആരോടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിൽ സഹായം ചോദിക്കാത്തവരായി...

വഞ്ചന

ഒട്ടും പോസിറ്റീവായ വാക്കല്ല വഞ്ചന. പക്ഷേ നിത്യജീവിതത്തിൽ ഈ വാക്കിനെ മാറ്റിനിർത്താനുമാവില്ല....

ജീവിതം

ജനനം മുതൽ മരണം വരെയുള്ള ഒരു കാലഘട്ടത്തിന് പറയുന്ന പേരാണ് ജീവിതം....

ആവർത്തനം

വസ്തുനിഷ്ഠമായി വിലയിരുത്തുകയാണെങ്കിൽ ജീവിതത്തിൽ പലതും ആവർത്തനമാണെന്ന് പറയേണ്ടിവരും. ഇന്നലെത്തെ ദിവസത്തിന്റെ ആവർത്തനമാണ്...

നന്മ

ഒരു സംഭവം പങ്കുവയ്ക്കട്ടെ. തന്റെ ഒരു സുഹൃത്ത് കടന്നുപോകുന്ന അത്യന്തം നിസഹായാവസ്ഥയിൽ...

അപമാനം

ഒരു നടൻ അപമാനിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ കഴിഞ്ഞ മാസങ്ങളിൽ...

തുറന്നിടുക

മഴ പെയ്തുകൊണ്ടിരുന്നപ്പോൾ മുറിയുടെ ജനാലകൾ അടച്ചുപൂട്ടിയിരുന്നു. മഴ തുടർന്നുകൊണ്ടേയിരുന്നപ്പോൾ ജനാലകൾ എല്ലാം...

പ്രതിഫലം

ഫലം ആഗ്രഹിച്ചുചെയ്യുന്ന പ്രവൃത്തിക്കുള്ള വേതനമാണ് പ്രതിഫലം. അതു കേവലം പണം മാത്രമായിരിക്കണമെന്നില്ല....

നിലനില്പ്

തുടങ്ങിവയ്ക്കാൻ താരതമ്യേന എളുപ്പമാണ്. പക്ഷേ അത് നിലനിർത്തിക്കൊണ്ടുപോവുക എന്നതാണ് ദുഷ്‌ക്കരം. നിരവധി...

സൗന്ദര്യം

എന്താണ് സൗന്ദര്യം? കൃത്യമായി നിർവചിക്കുന്നതിൽ പരാജയപ്പെട്ടുപോകുന്ന ഒന്നല്ലേ സൗന്ദര്യം. അല്ലെങ്കിൽ  പറയൂ...

പരിഹാസം

ഒരാളെ ഏറ്റവും നിരായുധനാക്കാൻ കഴിയുന്നത് എങ്ങനെയാണ്? നിസ്സഹായനാക്കി മാറ്റി ചോരയൂറ്റി വീഴ്ത്താൻ...

നന്ദി

ജീവിതത്തിലെ സന്തോഷങ്ങളും സമാധാനവും നിശ്ചയിക്കാൻ കഴിയുന്ന മാനദണ്ഡം എന്തായിരിക്കും? ഭൗതികമായ സമൃദ്ധിയോ...
error: Content is protected !!