കണ്ണാനെ കണ്ണേ…

Date:

കൂടുതൽ സമയം കമ്പ്യൂട്ടറിലും മൊബൈലിലും   ചെലവഴിക്കുന്നവരാണ് പലരും. മുൻകാലങ്ങളിലെന്നതിനെക്കാളേറെ കാഴ്ചക്കുറവും കണ്ണുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങളും കൂടുതലാകുന്നതിനും  ഇതൊരു കാരണമാണ്. അതുകൊണ്ടുതന്നെ കണ്ണിന്റെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധയും പരിചരണവും ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ്. ഭക്ഷണത്തിലൂടെ ഒരുപരിധിവരെ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനാവും.

ഓറഞ്ച്
വിറ്റമിൻ സി അടങ്ങിയിരിക്കുന്ന ഓറഞ്ചുപോലെയുള്ള പഴങ്ങൾ നിത്യവും ഭക്ഷ ണത്തിൽ ഉൾപ്പെടുത്തുക. കണ്ണിലെ ബ്ലഡ് വെസൽസിന്റെ ആരോഗ്യത്തിന് ഇവയേറെ ഗുണം ചെയ്യും. എല്ലാ ദിവസവും ഓറഞ്ച് കഴിക്കുന്നതുവഴി തിമിരവും പ്രായവുമായി ബന്ധപ്പെട്ട കണ്ണുരോഗങ്ങളും ഒരുപരിധിവരെ കുറയ്ക്കാൻസാധിക്കും.

കാരറ്റ്
ബെറ്റ  കരോട്ടെൻ ഉയർന്ന തോതിൽ അടങ്ങിയിട്ടുള്ള കാരറ്റ് കാഴ്ചശക്തി വർദ്ധിപ്പിക്കും. നിശാന്ധതപോലെയുള്ള പല നേത്രരോഗങ്ങൾക്കും ഇത് ഫലപ്രദമാണ്.

ബ്രൊക്കോളി, ചീര
ബ്രൊക്കോളിയും ചീരയുമാണ് മറ്റ് രണ്ട് വിഭവങ്ങൾ. പ്രായസംബന്ധിയായ നേത്രരോഗങ്ങൾക്ക് പരിഹാരമാണ് ചീര.

ഉരുളക്കിഴങ്ങ്
കൂടുതൽ സമയം  കമ്പ്യൂട്ടറും മൊബൈലും ഉപയോഗിക്കുന്നവരുടെ കണ്ണുകൾക്ക് വരൾച്ച അനുഭവപ്പെടാറുണ്ട്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ്  ഈ പ്രശ്നത്തിന് പരിഹാരമാണ്.
വാൾനട്ട്സ്, ബ്ലൂബെറി, ആൽമണ്ട്സ്, ഒമേഗ 3 അടങ്ങിയ മത്സ്യങ്ങൾ ഇവയും നേത്രാരോഗ്യത്തിന് മികച്ചതാണ്.

More like this
Related

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ....

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...
error: Content is protected !!