കാഴ്ച

Date:

കാഴ്ചയും കേൾവിയും  വിശേഷപ്പെട്ട ചില അനുഗ്രഹങ്ങളിലൊന്നായിട്ടാണ് എന്നും കരുതിപ്പോരുന്നത്. ആഗ്രഹിക്കുന്നതുപോലെ കാഴ്ച അത്ര ഷാർപ്പാകുന്നില്ല എന്ന് തോന്നിത്തുടങ്ങിയപ്പോൾ മുതൽ കാഴ്ചയില്ല എന്ന് അസ്വസ്ഥപ്പെട്ടിരുന്ന അപ്പനെയും അമ്മയെയും ഓർമ്മിക്കുന്നു. മക്കളെയോ മരുമക്കളെയോ സാധനങ്ങളെയോ തിരിച്ചറിയാൻ തെല്ലും ബുദ്ധിമുട്ടില്ലാത്തപ്പോഴും കണ്ണിന് അടുപ്പിച്ചുവച്ചു പത്രം വായിക്കാൻ കഴിയുമ്പോഴും അവർ പരാതിപ്പെട്ടിരുന്നത് കണ്ണുകാണുന്നില്ല എന്നായിരുന്നു. ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയുമ്പോഴും കാതുകേൾക്കുന്നില്ല എന്നായിരുന്നു.

 കാഴ്ചയും കേൾവിയും എത്രയോ പ്രധാനപ്പെട്ടതാണ്, അല്ലെങ്കിൽ കാഴ്ചയില്ലാതാകുന്നതും കേൾവിയില്ലാതാകുന്നതും വ്യക്തിപരമായി എത്രയോ  വലിയ ദുരന്തമാണ്!  പക്ഷേ ഇപ്പോൾ വല്ലാത്തൊരു സങ്കടം ഉളളിൽ നിറയുന്നു. കണ്ണുണ്ടായിട്ടും കാഴ്ച നഷ്ടപ്പെട്ടുപോയ, കണ്ണടച്ചുപിടിച്ച ആ യൗവനങ്ങളെയോർത്ത്.. കാതുണ്ടായിട്ടും കാതു കൊട്ടിയടച്ച ആ ചെറുപ്പക്കാരെയോർത്ത്.. എന്തു വികാരമായിരിക്കാം അവരെ അതിന് പ്രേരിപ്പിച്ചത്? ഭയം… വെറുപ്പ്… രാഷ്ട്രീയം… അറിയില്ല. പക്ഷേ അവർക്കെങ്ങനെ സാധിച്ചു അത്?  അതും അറിയില്ല. ആസുരമായ ഒരു ലോകമാണ് ഇതെന്നാണ് ചുറ്റുപാടുകൾ പലതും ആവർത്തിച്ചുവ്യക്തമാക്കുന്നത്.  
നന്മ ചോർന്നുപോകുന്ന ഇടങ്ങൾ. പക്ഷേ അതിനെക്കാൾ നമ്മെ ഭാരപ്പെടുത്തേണ്ടത് തിന്മയ്ക്ക് നേരെ കണ്ണടച്ചുപിടിക്കുന്ന ചില ശീലങ്ങളാണ്. ഒറ്റ യ്ക്ക് നിന്ന് ഒരു തിന്മയെ ഇല്ലാതാക്കാൻ മാത്രം കരുത്തുളളവരായിരിക്കില്ല നമ്മൾ. പക്ഷേ കൺമുമ്പിൽ കണ്ട  തിന്മയ്ക്ക് നേരെ കണ്ണടയ്ക്കാതിരിക്കാനെങ്കിലും നമുക്ക് കഴിയില്ലേ? തന്നാലാവുന്ന വിധം ചെറുവിരൽ അനക്കാനെങ്കിലും..? അതിന് പോലും കഴിയാത്തവിധം നമ്മുടെ മനസ്സിലെ വെളിച്ചം കെട്ടുപോയോ?  ആത്മവിശകലനത്തിന് തയ്യാറാവുക.

സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻചാർജ്

More like this
Related

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...

ഇതൊക്കെയും ചേർന്നതാണ് ജീവിതം

കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ...

A+

ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാം കൂടുതലായി ആഘോഷിച്ചത് ചില വിജയവാർത്തകളായിരുന്നു. പ്രത്യേകിച്ച് പത്താം...

നീ നിന്നെ അറിയുന്നുവോ? 

അവനവനിലുള്ള വിശ്വാസമാണ് അറിവ്.  പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവാണത്. ഒരാൾ എത്രത്തോളം സ്വയം തിരിച്ചറിയുന്നുവോ...
error: Content is protected !!