1800കളുടെ പാതി മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന രീതി നിലവിലുണ്ട്. എങ്കിലും അടുത്തകാലത്താണ് ഈ രീതി വ്യാപകമായിരിക്കുന്നത്. പല സെലിബ്രിറ്റികളും ടാറ്റൂ ചെയ്തിട്ടുള്ളവരാണ്. അവരോടുള്ള ആരാധന മൂലം ടാറ്റൂ പതിപ്പിക്കാൻ ഉത്സാഹം കാണിക്കുന്ന യുവജനങ്ങളുമുണ്ട്. എന്നാൽ ടാറ്റുവിന് പിന്നിൽ ചില അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്ന് എത്ര പേരറിയുന്നു?
ടാറ്റൂവും കാൻസറും തമ്മിൽ ബന്ധമുണ്ടെന്നൊരു വിശ്വാസം പരക്കെയുണ്ട്. സ്‌കിൻ കാൻസറും ടാറ്റുകളും തമ്മിൽ നേരിട്ട് ബന്ധമില്ലെങ്കിലും അതിനുപയോഗിക്കുന്ന മഷിയിൽ കാൻസറിന് കാരണമായേക്കാവുന്ന ചില ഘടകങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ടാറ്റുവിലെ കറുത്ത മഷി. ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ,ടാറ്റുവിന് ഉപയോഗിക്കുന്ന കറുത്ത മഷിയിലുള്ള ബെൻസോ പൈറീൻ കാൻസറിന് കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ മഷി ഉപയോഗിച്ചു ടാറ്റു ചെയ്യുമ്പോൾ ചർമ്മത്തിലുണ്ടാകാനിടയുള്ള നിറവ്യത്യാസങ്ങൾ ശ്രദ്ധിക്കാതെ പോകുകയും ചിലപ്പോഴെങ്കിലും മെലനോമ കാൻസർ തിരിച്ചറിയാതെ പോകുകയും ചെയ്യും. ചിലപ്പോഴെങ്കിലും ഒരേ ഉപകരണങ്ങൾ തന്നെയായിരിക്കും ഒന്നിലധികം പേർക്ക് ടാറ്റൂ ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. അതുവഴി ഹെപ്പറ്റൈറ്റിസ്, എച്ച് ഐവി തുടങ്ങിയവ പകരാനുളള സാധ്യതയുണ്ട്.
അലർജിയുള്ളവർ ഒരിക്കലും ടാറ്റൂ ചെയ്യരുത്. പ്രത്യേകിച്ച് പെർഫ്യൂമുകൾ, മേക്കപ്പ് ഉൽപ്പന്നങ്ങൾ, ലോഷനുകൾ എന്നിവ ഉപയോഗിക്കുമ്പോൾ അലർജി അനുഭവപ്പെടുന്നവർ.മറുകുകൾ, ജനന അടയാളങ്ങൾ എ്ന്നിവയ്ക്ക് മുകളിൽ ഒരിക്കലും ടാറ്റൂ ചെയ്യരുത്. ടാറ്റൂ ചെയ്ത വ്യക്തികൾക്ക് എംആർഐ ചെയ്യേണ്ടിവരുമ്പോൾ അവയുടെ റിസൾട്ടിൽ കൃത്യതക്കുറവുണ്ടാകുന്നതായും ചില പഠനങ്ങൾ പറയുന്നു. അതുകൊണ്ട് ടാറ്റൂ ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുക
(കടപ്പാട്: ഇന്റർനെറ്റ്)