ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

Date:

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ കഴിയില്ല എന്നതാണ്. അത്തരമൊരു ശ്രമം നടത്തിയാൽ വിജ
യിക്കാനുള്ള സാധ്യത വളരെ കുറവുമാണ്. യാഥാർത്ഥ്യബോധത്തോടെയായിരിക്കണം ഈ വിഷ യത്തെ സ്വീകരിക്കേണ്ടത്. അനാരോഗ്യകരമായ പ്രതീക്ഷകൾ വച്ചുപുലർത്താതെയുമിരിക്കുക.

ടോക്സിക് മാതാപിതാക്കൾ എപ്പോഴും സ്വരമുയർത്തിയും ദേഷ്യപ്പെട്ടും പറഞ്ഞുകൊണ്ടിരിക്കുന്നത് മക്കളുടെ വികാരങ്ങൾ അപ്രസക്തങ്ങളാണെന്നാണ്. എന്നാൽ ഓരോരുത്തർക്കും അവരവരുടെ വൈകാരികതയും വിചാരങ്ങളും പ്രധാനപ്പെട്ടതാണ്. തങ്ങളുടെ ഫീലിങ്സ്  പ്രസക്തങ്ങളാണെന്ന് തന്നെ വിശ്വസിച്ചു മുന്നോട്ടുപോവുകയാണ് വേണ്ടത്. ഇത് കഠിനമായ സങ്കടങ്ങളിൽ നിന്ന് അവരെ രക്ഷിക്കും.

കൃത്യമായ അതിരുകൾ സൂക്ഷിക്കാൻ ശ്രമിക്കുക. മാതാപിതാക്കൾ അവരുടെ വിഷലിപ്തമായ സ്വഭാവം പ്രകടിപ്പിക്കുമ്പോൾ അത് മക്കൾ പ്രതീക്ഷിക്കുന്നതിനും അപ്പുറത്തേക്കു പോകാറുണ്ട്. അതിരുകൾ സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മനസ്സിലാക്കിയിരിക്കുക.

മാതാപിതാക്കൾ നിങ്ങളെ പിന്തുണയ്ക്കുകയോ വേണ്ടവിധം പരിഗണിക്കുകയോ ചെയ്യാതെ പോകുന്ന സന്ദർഭങ്ങളിൽ നിങ്ങളെ പിന്തുണയ്ക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സപ്പോർട്ട് സിസ്റ്റം കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്.  നിങ്ങളുടെ വൈകാരികാവശ്യങ്ങൾ ന്യായമാണെന്ന് സമ്മതിക്കുന്ന ഒരാളുടെ പിന്തുണ നിങ്ങൾ അർഹിക്കുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പ് വിവേകപൂർവ്വമായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ കൂടുതൽ അപകടത്തിൽ ചെന്നുചാടാൻ സാധ്യതയുണ്ട്.

More like this
Related

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ...

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...

കുട്ടികളെ പോസിറ്റീവാക്കാം

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ...

എത്രത്തോളം കർക്കശക്കാരാവാം?

ഏറ്റവും  ബുദ്ധിമുട്ടേറിയ ഒരു ജോലിയായിട്ടാണ് പേരന്റിംങിനെ ഇന്ന് ലോകം കാണുന്നത്. കാരണം...

എന്തിനാണ് ഇത്രയധികം ശബ്ദം?

മക്കളോട് ശബ്ദമുയർത്തിയും ദേഷ്യപ്പെട്ടും സംസാരിക്കുന്നവരാണ് പല മാതാപിതാക്കളും. മക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെയും...

കുട്ടികളെ സ്വയം പര്യാപ്തരാക്കാം

പ്രായപൂർത്തിയെത്തിയതിന് ശേഷവും സ്വന്തം കാര്യങ്ങൾ ശരിയായി ചെയ്യാൻ പ്രാപ്തിയില്ലാത്ത ഒരുപാട് ചെറുപ്പക്കാർ...

കുട്ടികളെ പഠിപ്പിക്കേണ്ട ചില നല്ല ശീലങ്ങൾ

നല്ല ശീലങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൂടുതൽ...

മക്കളെ മനസ്സിലാക്കൂ …

'കുരുത്തം കെട്ടവൻ,''വികൃതി''അനുസരണയില്ല' മക്കളെ ഇങ്ങനെയൊക്കെ ഒരിക്കലെങ്കിലും വിശേഷിപ്പിക്കാത്ത മാതാപിതാക്കൾ ആരെങ്കിലുമുണ്ടാവുമോ ആവോ?തങ്ങൾ പറയുന്നതുപോലെ...

മത്സരം നല്ലതാണ്…

പണ്ടുകാലങ്ങളിൽ മത്സരവേദികൾ കുറവായിരുന്നു. പങ്കെടുക്കുന്നവരുടെ എണ്ണവും കുറവായിരുന്നു. പക്ഷേ ഇന്ന് വേദികൾക്ക്...

മാതാപിതാക്കളുടെ സ്നേഹം പകരം വയ്ക്കാനാവാത്തത്

സ്നേഹിച്ചതിന്റെ പേരിൽ വഴിതെറ്റിയ മക്കളാണോ  സ്നേഹം കൊടുക്കാത്തതിന്റെ പേരിൽ വഴിതെറ്റിയ മക്കളാണോ...
error: Content is protected !!