നിന്നെ എനിക്കെന്തിഷ്ടം!

Date:

നിന്നെ എനിക്കെന്ത് ഇഷ്ടമാണെന്നറിയാമോ? അതുകൊണ്ടാണ് കാരണം കണ്ടെത്തിയും ഞാൻ നിന്റെ അടുത്തുവരാൻ താല്പര്യപ്പെടുന്നത്. കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുന്നത്. ഞാൻ അടുത്തുണ്ടാവേണ്ട കാര്യമൊന്നും ഇല്ലെന്ന് എനിക്കറിയാം.  പക്ഷേ നിന്റെ അടുത്തുവന്നിരിക്കുമ്പോൾ ഞാൻ വല്ലാത്ത സുരക്ഷിതത്വവും സന്തോഷവും അനുഭവിക്കുന്നു. നിന്നോട് സംസാരിക്കുമ്പോൾ എനിക്ക് മതിയാവുന്നതേയില്ല. നീ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ഓർമ്മയിലുണ്ട്. സംശയമുണ്ടോ, നീ എന്നോട് എന്തെങ്കിലും ചോദിച്ചുകൊള്ളൂ നീ പണ്ടുപറഞ്ഞ തീരെചെറിയ കാര്യം പോലും എന്റെ ഓർമ്മയിലുണ്ട്. അത്രത്തോളം  ഞാൻ നിന്നെ സ്നേഹിക്കുകയും പരിഗണിക്കുകയും ഓർമ്മിക്കുകയും ചെയ്യുന്നുണ്ട് എന്നർത്ഥം. നിന്റെ കണ്ണിൽ നോക്കി സംസാരിക്കുന്നതാണ് എനിക്കെപ്പോഴും ഇഷ്ടം. ആ കണ്ണിൽ ഞാൻ എന്നെ കാണുന്നതുകൊണ്ടാണ് അത്. നിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എനിക്ക് നല്ലതുപോലെ അറിയാം.  എനിക്ക് നീയല്ലാതെയും മറ്റ് സുഹൃത്തുക്കളുണ്ട്. എനിക്ക് നീയല്ലാതെയും വേറെ സ്നേഹങ്ങളുമുണ്ട്. എന്നിട്ടും അവരെ എല്ലാറ്റിനെയുംക്കാൾ കൂടുതലായി ഞാൻ നിന്നെ പ്രതിഷ്ഠിക്കുന്നു. അതിന് കാരണം ഒന്നേയുള്ളൂ. എല്ലാറ്റിനും മീതെയാണ് നീയെനിക്ക്. മറ്റെല്ലാവരെയുംക്കാൾ സ്നേഹമാണെനിക്ക്. നീയൊരിക്കലും അറിയുന്നില്ല നിന്നെ എനിക്കെന്തിഷ്ടമാണെന്ന്! നീയെപ്പോഴെങ്കിലും അത് അറിഞ്ഞുവരുമ്പോഴേയ്ക്കും ഞാൻ നിന്റെ അരികിലുണ്ടായിരിക്കുമോയെന്ന് മാത്രമേ സംശയമുള്ളൂ. അരികിലില്ലാത്തപ്പോഴും അടുത്തുള്ളതുപോലെ ഞാൻ നിന്നെ സ്നേഹിക്കുന്നു. മറവിയില്ലാത്തതുപോലെ ഞാൻ നിന്നെ ഓർമ്മിക്കുന്നു. എല്ലാ ഓർമ്മകൾക്കും മറവികൾക്കും അപ്പുറം എന്റെ സ്നേഹമായി നീയെന്നും നിലനില്ക്കുന്നു.

More like this
Related

സ്‌നേഹത്തിന്റെ ഭാഷ

സ്നേഹത്തിന് ഭാഷയുണ്ടോ? തീർച്ചയായും. ഈ ഭാഷ മനസ്സിലാക്കാതെ പോകുന്നതുകൊണ്ടും തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടുമാണ്...

നിങ്ങൾ പ്രണയത്തിലാണോ?

മറ്റുള്ളവർ തമ്മിലുള്ള സംസാരമോ നോട്ടമോ കേൾ്ക്കുകയും കാണുകയും ചെയ്യുമ്പോൾ അവർക്കിടയിൽ പ്രണയമുണ്ടെന്ന്...

സ്‌നേഹം സ്‌നേഹമാകുന്നത്…

സ്നേഹമുണ്ടെന്ന് പറയാൻ എളുപ്പമാണ്.സ്നേഹമുണ്ടെന്ന് തെളിയിച്ചുകാണിക്കാനാണ് പാട്. സ്നേഹത്തിന്റെ പേരിൽ വെല്ലുവിളിക്കുമ്പോൾ പതറിപ്പോകുകയും...

ഇങ്ങനെയും സ്‌നേഹിക്കാം…

സ്‌നേഹിക്കുമ്പോഴും സ്‌നേഹിക്കപ്പെടുമ്പോഴും സ്‌നേഹത്തെക്കുറിച്ചു പല അബദ്ധധാരണകളും കൊണ്ടുനടക്കുന്നവരാണ് നമ്മൾ. സ്‌നേഹം ഇങ്ങനെയായിരിക്കണം...
error: Content is protected !!