പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ
(Fournier’s Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന് ചുറ്റുമുള്ള ഭാഗങ്ങൾ എന്നിവയാണ് ഈ രോഗം ബാധിക്കുന്നത്. വേഗത്തിൽ പടരുന്ന ത്വക്ക് നാശവും (necrotizing infection), നിരവധി തരത്തിലുള്ള ബാക്ടീരിയകളുടെ സംയുക്ത ആക്രമണവുമാണ് ഈ രോഗത്തിന്റെ സവിശേഷത. ഫ്രാൻസുകാരനായ ജീൻ ആൽഫ്രഡ് ഫോർണിയർ (Jean Alfred Fournier) ആണ് 1883 ൽ ഈ രോഗത്തെ ആദ്യമായി കണ്ടെത്തിയത് എന്നതിനാൽ ഈ രോഗം അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
ഫോർണിയേഴ്സ് ഗാംഗ്രിൻ സാധാരണയായി പല തരത്തിലുള്ള ബാക്ടീരിയകൾ ചേർന്നുണ്ടാകുന്ന പോളിമൈക്രോബിയൽ ഇൻഫെക്ഷനാണ്. ഇവയിൽ ഏറോബിക് (ഓക്സിജൻ ആവശ്യമുള്ള) ബാക്ടീരിയകളും അനേരോബിക് (ഓക്സിജൻ ആവശ്യമില്ലാത്ത) ബാക്ടീരിയകളും ഉൾപ്പെടുന്നു. സാധാരണ കാണപ്പെടുന്ന രോഗാണുക്കൾ E coli, Streptococcus, Staphylococcus aureus, Bacteroides, Clotsridium തുടങ്ങിയവയാണ്.അണുബാധ സാധാരണയായി ചർമ്മത്തിലോ മ്യൂക്കസ് മെംബ്രെയിനിലോ ഉണ്ടായ ചെറിയ പരിക്ക്, മലദ്വാരത്തിന് ചുറ്റുമുള്ള പുണ്ണ് (ുലൃശമിമഹ മയരെല)ൈ, മൂത്രനാള അണുബാധ, അല്ലെങ്കിൽ ശസ്ത്രക്രിയാനന്തര മുറിവുകൾ എന്നിവ വഴി ആരംഭിക്കുന്നു. ഈ ബാക്ടീരിയകൾ ചെറിയ രക്തക്കുഴലുകളിൽ കയറുകയും അവ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതിന്റെ ഫലമായി രക്തവാഹിനികളിൽ രക്തപ്രവാഹം നിലച്ചു ത്വക്ക് നശിക്കുകയും വേഗത്തിൽ അണുബാധ പടരുകയും ചെയ്യുന്നു.
പ്രമേഹരോഗികൾ,പ്രതിരോധശേഷി കുറഞ്ഞവർ, മദ്യപാനികൾ, പോഷകാഹാരക്കുറവുള്ളവർ എന്നിവരിൽ അണുബാധ വേഗത്തിൽ പടരാൻ സാധ്യത കൂടുതലാണ്. മൂത്രവ്യവസ്ഥയിലോ മലദ്വാരപ്രദേശത്തോ സ്ഥിരമായ അണുബാധയുള്ളവർക്കും അപകടസാധ്യത കൂടുതലാണ്.ഫോർണിയേഴ്സ് ഗാംഗ്രിൻ വേഗത്തിൽ പുരോഗമിക്കുന്ന ഒരു അവസ്ഥയാണ്. ആദ്യ ഘട്ടങ്ങളിൽ സാധാരണ ത്വക്കിലുള്ള ചുവപ്പും ചെറുതായുള്ള വേദനയും മാത്രമേ കാണപ്പെടാറുള്ളൂ. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അവസ്ഥ ഗുരുതരമാകാം.
തീവ്ര വേദനയും വീക്കവും,ചുറ്റുപാടുള്ള ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ വേദന, ചർമ്മത്തിൽ കറുത്ത/നിറം മാറിയ പാടുകൾ, ദുർഗന്ധം, ജ്വരം, ഹൃദയമിടിപ്പ് കൂടുക, രക്തമർദം താഴുക എന്നിവയെല്ലാമാണ് രോഗലക്ഷണങ്ങൾ. രക്തത്തിലേക്ക് അണുബാധ പടർന്നതിന്റെ ലക്ഷണങ്ങളാണ് ഇവയെല്ലാം.ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ രോഗം മണിക്കൂറുകൾക്കുള്ളിൽ തന്നെ ജീവൻ അപകടത്തിലാക്കാവുന്ന ഘട്ടത്തിലേക്ക് കടന്നേക്കാം.രോഗനിർണയത്തിന് ഏറ്റവും പ്രധാനമായത് ക്ലിനിക്കൽ തിരിച്ചറിയലാണ്. രക്തപരിശോധനകൾ ഇമേജിംഗ്, ഇഠ സ്കാൻ അല്ലെങ്കിൽ ങഞക മൈക്രോബയോളജിക്കൽ കൾച്ചർ, ബാധിത ഭാഗത്തിൽ നിന്ന് സാമ്പിളെടുത്ത് രോഗാണു തിരിച്ചറിയൽ. എന്നിവയിലൂടെ രോഗം തിരിച്ചറിയാൻ കഴിയും.ഫോർണിയേഴ്സ് ഗാംഗ്രിൻ ചികിത്സിക്കുമ്പോൾ സമയം അത്യന്തം നിർണായകമാണ്. രോഗം പുരോഗമിക്കുമ്പോൾ മരണസാധ്യത വേഗത്തിൽ ഉയരും.മരിച്ച ത്വക്കും അണുബാധിതമായ ടിഷ്യൂകളും നീക്കം ചെയ്യുന്ന ശസ്ത്രക്രിയ പലവട്ടം ആവർത്തിക്കേണ്ടി വരാം. ശക്തമായ ആന്റിബയോട്ടിക് ചികിത്സയും വേണ്ടിവരും.ചിലപ്പോൾ ഹൈപ്പർബാരിക് ഓക്സിജൻ തെറാപ്പിയും ഉപയോഗിക്കാറുണ്ട്.
രോഗം പൂർണ്ണമായി ഭേദമായാലും രോഗിക്ക് ദീർഘകാല പിന്തുണയും പരിചരണവും ആവശ്യമാണ്.പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാര നില കൃത്യമായി നിയന്ത്രിക്കുക.നല്ല ശുചിത്വം പാലിക്കുക.മലദ്വാരപ്രദേശത്തോ മൂത്രനാളിയിലോ അണുബാധകൾ ഉണ്ടായാൽ ഉടൻ ചികിത്സിക്കുക.ചെറിയ പരിക്കുകൾ പോലും അവഗണിക്കാതിരിക്കുക എന്നിവയെല്ലാമാണ് മുൻകരുതലുകൾ.
ആരോഗ്യസേവന രംഗത്തുള്ളവർക്ക് മാത്രമല്ല, പൊതുജനങ്ങൾക്കും ഈ രോഗത്തെക്കുറിച്ച് ബോധവൽക്കരണം ആവശ്യമുണ്ട്.
(കടപ്പാട് : ഇന്റർനെറ്റ്)
