പ്രണാമം പാപ്പ…

Date:

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു. അല്ല ഒരു വിശുദ്ധജന്മംകൂടി മണ്ണിന് നഷ്ടമായിരിക്കുന്നു. ഫ്രാൻസിസ് പാപ്പ. മതങ്ങളുടെ ഇസ്തിരിയിട്ട പാഠങ്ങൾക്കപ്പുറം മനുഷ്യനെ സ്നേഹിച്ച വ്യക്തി. മാനവികതയിൽ ഹൃദയമൂന്നി ചിന്തിക്കുകയും ജീവിക്കുകയും ചെയ്തതുവഴിയായി ദൈവത്തിന്റെ ഹൃദയം സ്വന്തമാക്കിയ വ്യക്തി.

 സ്നേഹവും കരുണയും കൊണ്ട്  ഈ ലോകത്തിൽ ഇത്രത്തോളം വിനിമയം നടത്തിയ ഒരാൾ നമ്മുടെ കാലത്ത് ഫ്രാൻസിസ് പാപ്പയെ പോലെ മറ്റാരാണുള്ളത്?ആരെയും അദ്ദേഹം അകറ്റിനിർത്തിയില്ല. ആർക്കുനേരെയും വാതിലുകൾ കൊട്ടിയടച്ചുമില്ല. അവരെ വിധിക്കാൻ ഞാനാര് എന്ന മട്ടിൽ സ്വവർഗാനുരാഗികളോടു സഹിഷ്ണുതപുലർത്തിയ ഒരു മതമേലധ്യക്ഷനെ ഉൾക്കൊള്ളാൻ എത്രപേർക്കു സാധിക്കും?  എന്നാൽ അതെല്ലാമായിരുന്നു അദ്ദേഹം.

 സ്നേഹമുള്ള മനുഷ്യന് കരുണയും കരുണയുള്ള മനുഷ്യന് സ്നേഹവുമുണ്ടായിരിക്കുമെന്ന കണ്ടെത്തലിന് ഇനി മറ്റെവിടെയും നാം അലയേണ്ടതില്ല.  അതിനേറ്റവും മികച്ച ഉദാഹരണമാണ് ഫ്രാൻസിസ് മാർപാപ്പ. മതപരമായ ഒരു ചട്ടക്കൂടിൽ മാത്രം ഒതുക്കിനിർത്തേണ്ട വ്യക്തിത്വമല്ല പാപ്പയുടേത്.  സർവ്വലോകത്തെയും ഉൾക്കൊള്ളാനും സർവലോകത്തിന്റെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമുള്ള ശ്രമമായിരുന്നു ആ ജീവിതം മുഴുവൻ. ആഗോളതാപനവും അഭയാർത്ഥിപ്രശ്നവും യുദ്ധവും എല്ലാം ആ മനസ്സിന്റെ വ്യാകുലതകളും ആധികളുമായിരുന്നു.

നന്ദി പാപ്പ, ആസുരമായ ഈ ലോകത്തും ആരെയും അകറ്റാതെയും ആരെയും ദ്വേഷിക്കാതെയും ജീവിക്കാനും  സ്നേഹവും കരുണയും കൊണ്ട് ജീവിതത്തിന്റെ  വിടവുകൾ പൂരിപ്പിക്കാനും കഴിയുമെന്ന് പഠിപ്പിച്ചുതന്നതിന്.

ആദരപൂർവ്വം

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...
error: Content is protected !!