പ്രതീക്ഷയുടെ പൊൻകിരണങ്ങൾ

Date:


“New Year is not just about changing the calendar, but about resetting the mindset.” പുതുവർഷത്തെ വരവേൽക്കുവാനായി പുതിയ തീരുമാനങ്ങൾ, പുതിയ പ്രതീക്ഷകൾ അങ്ങനെ എന്തെല്ലാമാണ് നമ്മുടെ മനസ്സുകളിൽ. കലണ്ടറിലെ താളുകൾ മറിയുന്നതിനോടൊപ്പം നമ്മുടെ തീരുമാനങ്ങളും പ്രതീക്ഷകളും നടപ്പിലാകുന്നുണ്ടോ എന്നു കൂടി നാം വിലയിരുത്തേണ്ടതാണ്. പലപ്പോഴും പുതുവർഷത്തിലെ നമ്മുടെ ചിന്തകളും വാക്കുകളും സ്വപ്‌നങ്ങളും പ്രവൃത്തികളിൽ ഇടം പിടിക്കാതെ കടലാസുകളിൽ മാത്രം ഒതുങ്ങിക്കൂടാറുണ്ട്. ‘you to write your masterpiece.’

365 പേജുള്ള പുതിയൊരു നോട്ടുബുക്കാണ് നമുക്ക് മുൻപിൽ തുറന്നിട്ടിരിക്കുന്നത്. സമയവും സാഹചര്യങ്ങളും എല്ലാ സ്വാതന്ത്ര്യവും നമുക്ക് നൽകപ്പെട്ടിരിക്കുന്നു,  ഇനി നമ്മുടെ ഊഴമാണ്.

ജീവിതത്തെ കുറച്ചുകൂടി മെച്ചപ്പെടുത്താൻ, പ്രതിസന്ധികളെ ധീരതയോടെ നേരിടാൻ, സന്തോഷങ്ങളിൽ ആർത്തുല്ലസിച്ച് ചിരിക്കാൻ, ജീവിതയാഥാർത്ഥ്യങ്ങളെ പക്വതയോടെ നേരിടാൻ, വിജയങ്ങൾ ആഘോഷിക്കാൻ, പരാജയങ്ങളിൽ തളരാതെ വീണ്ടും പരിശ്രമിക്കാൻ, അങ്ങനെ ഈ വർഷത്തെ  എത്ര പേജുകളിലാണ് നാം നന്മ കണ്ടെത്താൻ പോകുന്നത്.

ഉറച്ച വിശ്വാസത്തോടും, ദൃഢപ്രതിജ്ഞിയോടും കൂടെ ആയിരിക്കാം നാം ഓരോ പ്രാവശ്യവും ന്യൂ ഇയർ റെസലൂഷൻസ് എടുക്കുക, പക്ഷേ പലപ്പോഴും അവയിൽ പലതും പാതിവഴിയിലാകാറുണ്ട്.

നമ്മുടെ ജീവിതരീതികളിൽ ചിലത് മടി, അലസത, മന്ദത എന്നിവയൊക്കെ ആയിരിക്കാം ഇവയ്ക്കുള്ള കാരണങ്ങൾ. കാരണങ്ങൾ എന്തുതന്നെ ആയിരുന്നാലും ഒന്ന് ഒത്തുപിടിച്ചാൽ തിരിച്ചുപിടിക്കാൻ പറ്റാത്തതായി ഒന്നുമില്ല. “The beauty of New Year lies in its promise of hope, renewal, and endless possibilities.’

ന്യൂയർ റെസലൂഷൻസ് അതെന്തുമാകട്ടെ, പുതിയ കുറച്ചു നല്ല പുസ്തകങ്ങൾ വായിക്കുക, എഴുതുക, പുതിയ യാത്രകൾ നടത്തുക, പഠന ത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക,  നല്ല വ്യായാമ ശീലങ്ങൾ വളർത്തിയെടുക്കുക, നല്ല ഭക്ഷണരീതികൾ ക്രമീകരിക്കുക, മണ്ണിലേക്ക് ഇറങ്ങുക  അങ്ങനെ മനസ്സിനും ശരീരത്തിനും ആരോഗ്യവും ആനന്ദവും നൽകുന്ന തീരുമാനങ്ങൾ ക്രമീകരിച്ചാൽ അവ നിലനിൽക്കും. എന്നും മനസ്സിന്  പ്രിയപ്പെട്ടത് ഹൃദയത്തോട്  ചേർന്ന് നിൽക്കുന്നത് ഇവയെല്ലാം നാം കരുതലോടെ സൂക്ഷിക്കും. അതുകൊണ്ട് ഈ പുതിയ തുടക്കം നല്ല തീരുമാനങ്ങൾ കൊണ്ട് നിറയ്ക്കാം, അവയെ പിന്തുടരാം, പ്രതീക്ഷയുടെ പൊൻപുലരികൾ നമുക്ക് സ്വന്തം. “Don’t wait for the perfect moment; let the New Year be your moment to begin.’ എല്ലാവർക്കും പുതുവത്സരാശംസകൾ.

ജിതിൻ ജോസഫ്

More like this
Related

പുതുവർഷത്തിൽ  പുത്തനാകാം

പ്രസാദാത്മകമായ കാഴ്ചപ്പാടും സന്തോഷത്തോടെയുളള സമീപനവുമുണ്ടെങ്കിൽ നാം വിചാരിക്കുന്നതിലും  മനോഹരമായിരിക്കും ജീവിതം. ജീവിതത്തെ...

പ്രതീക്ഷയുടെ ചെറുകാഴ്ച

എപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടോ, പ്രഭാതത്തിൽ ഉണരുമ്പോൾ പെട്ടെന്നൊരു നിമിഷം ജീവിതത്തിന്റെ രസം നഷ്ടപ്പെട്ടു...
error: Content is protected !!