മനസ്സമാധാനത്തിന്…

Date:

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും, സന്തോഷിക്കാനും അഭിമാനിക്കാനും കഴിയുന്നവിധത്തിലെന്ന മറ്റുളളവർക്ക് തോന്നുന്ന വിധത്തിലുള്ള പലതും. എന്നാൽ അവരോട് ചോദിച്ചുനോക്കുമ്പോൾ മനസ്സിലാകും അവരുടെ ഉള്ളിൽ സമാധാനമില്ല, സന്തോഷമില്ല. ഇതിന് ഒരു പരിധിവരെ നമ്മൾ തന്നെയാണ് ഉത്തരവാദികൾ. നമ്മുടെ തെറ്റായ തീരുമാനങ്ങളും ഇടപെടലുകളും  അനാരോഗ്യകരമായ ജീവിതശൈലികളും എല്ലാം ഇക്കാര്യത്തിൽ പ്രധാനപങ്കുവഹിക്കുന്നു. മനസ്സമാധാനം നഷ്ടപ്പെടാതിരിക്കാനും നഷ്ടപ്പെട്ടുപോയ മനസ്സമാധാനം വീണ്ടെടുക്കാനും ചില മാർഗ്ഗങ്ങൾ നിർദ്ദേശിക്കാം.

കൃത്യമായ ആശയവിനിമയം നടത്തുക

മറ്റാരെങ്കിലുമായി ബന്ധപ്പെട്ടായിരിക്കും മിക്കപ്പോഴും നമ്മുടെ മനസ്സമാധാനം നഷ്ടപ്പെടുന്നത്. അവർ പറഞ്ഞ വാക്കോ അവരോട് പറഞ്ഞ വാക്കോ എല്ലാം ഇവിടെ കാരണമാകാം. അതുകൊണ്ട് കൃത്യമായ രീതിയിൽ ആശയവിനിമയം നടത്തുക. ഒരാൾ സംസാരിക്കുന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിൽ അതേക്കുറിച്ചുള്ള ഊഹാപോഹങ്ങളിലും നിഗമനങ്ങളിലും എത്താതെ വ്യക്തമായി ചോദിച്ചുമനസിലാക്കുക. ഇത്തരം ചില നിഗമനങ്ങൾ പലപ്പോഴും ബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കുകയും അവ മനസ്സമാധാനം കെടുത്തുകയും ചെയ്യും. അതുപോലെ മറ്റൊരാളോട് പറയേണ്ട കാര്യം വ്യക്തമായി പറയുക. അവർക്കു നിങ്ങളെക്കുറിച്ചും തെറ്റുദ്ധാരണ ഉണ്ടാകേണ്ടതില്ല. ചില വ്യക്തികളുമായി മാനസികമായ അകൽച്ച തോന്നുന്നുണ്ടെങ്കിൽ അവിടെയും തുറന്നു സംസാരിക്കുക. നമുക്കിടയിലെ പല പ്രശ്നങ്ങളും തുറന്നു സംസാരിക്കുമ്പോൾ  പരിഹരിക്കപ്പെടാവുന്നതേയുള്ളൂ. ഡയലോഗ് ഇന്നത്തെ കാലത്തെ പ്രധാനപ്പെട്ടതാകുന്നത് ഇവിടെയാണ്.

അതിരുകൾ കൃത്യമായി പാലിക്കുക

 മറ്റൊരാളുടെ ജീവിതത്തിലേക്കും അവരുടെ  കാര്യങ്ങളിലേക്കും കടന്നുചെല്ലുന്നതിന് അതിരുകളുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനിയന്ത്രിതമായി കടന്നുചെന്നതിന്റെ പേരിൽ  അപമാനിക്കപ്പെട്ട സന്ദർഭങ്ങൾ പലരുടെയും ജീവിതത്തിലുണ്ടാവും. വിവേകമനുസരിച്ചു പെരുമാറിയിരുന്നുവെങ്കിൽ അവ ഒഴിവാക്കാമായിരുന്നു. അതുകൊണ്ട് മറ്റൊരാളുടെ ജീവിതത്തിലേക്കു കടന്നുകയറാതിരിക്കുക. എവിടം വരെ പോകാൻ ആവും എന്ന് അവരല്ല നിങ്ങൾ തന്നെ നിശ്ചയിക്കുക. അതുപോലെ സ്വന്തം ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മറ്റുളളവർക്കും അതിരുകൾ നിശ്ചയിക്കുക. എല്ലാവരും വേണ്ടപ്പെട്ടവരും പ്രിയപ്പെട്ടവരുമാണെങ്കിലും തന്റെ ജീവിതത്തിലേക്ക് അനധികൃതമായും അതിക്രമിച്ചും കയറാൻ ആരെയും അനുവദിക്കാതിരിക്കുക. ഇതു രണ്ടും ഒരുപോലെ സുപ്രധാനമായിരിക്കുമ്പോൾ മനസ്സമാധാനം.

നഷ്ടപ്പെടാതെയിരിക്കും മറ്റുള്ളവർക്കു ചെയ്യാൻ കഴിയുന്ന സഹായം ചെയ്തുകൊടുക്കുക

എമ്പതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകമാണ് നമ്മുടേത്. പലരോടും സഹാനുഭൂതി കാണിക്കാമായിരുന്ന പല സന്ദർഭങ്ങളും നമ്മൾ വേണ്ടെന്നുവച്ചിട്ടുണ്ട്. അത്തരം ഓർമ്മകൾ തിക്കിത്തിരക്കിവന്ന് നമ്മുടെ മനസ്സമാധാനം കെടുത്താറുണ്ട്. നഷ്ടപ്പെടുത്തിയ അവസരങ്ങൾ തിരികെ കിട്ടില്ല, കൈ നീട്ടിയ വ്യക്തികൾ രണ്ടാമതൊരിക്കൽകൂടി കടന്നുവരാനും പോകുന്നില്ല. അതുകൊണ്ട് എമ്പതി കാണിക്കേണ്ട അവസരങ്ങളിൽ അത് കാണിക്കുക. കുറ്റബോധത്തിന്റെ ലാഞ്ഛന ഇല്ലാതെ ജീവിക്കുക.

നോ പറയാൻ മടിക്കാതിരിക്കുക

ജീവിതത്തിൽ പല സന്ദർഭങ്ങളിലും നോ പറയേണ്ടതുണ്ട്. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കപ്പെടുമ്പോൾ, ആ വ്യക്തിയോടുള്ള അടുപ്പമോ സ്നേഹമോ കാരണം നോ പറയാൻ കഴിയാതെ യെസ് പറഞ്ഞിട്ടുണ്ടാവും. ആ യെസ് പറച്ചിൽ പിന്നീട് ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന മനസ്സമാധാനക്കേടിന് കാരണമായേക്കാം. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കപ്പെടുമ്പോൾ,  അനാവശ്യമായ ബാധ്യതകൾ ഏറ്റെടുക്കേണ്ടിവരുമ്പോൾ, നാളെ ഭാരമായി മാറുമെന്ന് ഉറപ്പുള്ള  ഉത്തരവാദിത്വങ്ങൾ ചുമക്കേണ്ടിവരുമ്പോൾ അപ്പോഴെല്ലാം ധൈര്യപൂർവ്വം നോ പറയുക. ഒരു പക്ഷേ നോ പറയാൻ ആ സമയം ബുദ്ധിമുട്ടുണ്ടായേക്കാം. എങ്കിലും ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ആ സമയം നോ പറയുക.

വാക്കുകളിൽ നിയന്ത്രണം പാലിക്കുക

ചിലപ്പോൾ ദേഷ്യത്തിന് പറഞ്ഞുപോയ ഒരു വാക്കും അല്ലെങ്കിൽ ദു:സ്വാതന്ത്ര്യമെടുത്തു പറഞ്ഞ വാക്കും  മനസ്സമാധാനക്കേടിന് കാരണമാകാറുണ്ട്.  അതുകൊണ്ട് ഒരു വാക്ക് പറയുമ്പോൾ സൂക്ഷിക്കുക. മറ്റുള്ളവർക്കു മാത്രമല്ല അവനവർക്കു തന്നെയും മുറിവുണ്ടാക്കാത്ത രീതിയിൽ വാക്കുകൾ ഉപയോഗിക്കാൻ പഠിക്കുക.

സ്വന്തം മനസമാധാനത്തിന് പ്രാധാന്യം കൊടുക്കുക

സ്വന്തം മാനസികാരോഗ്യവും മനസമാധാനവുമാണ് മുഖ്യം. അതു നഷ്ടപ്പെടാതെ സൂക്ഷിക്കുക

More like this
Related

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ...

തേടിവരുന്നതല്ല, സ്വയം സൃഷ്ടിക്കുന്നതാണ് സന്തോഷം

'ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്'  എന്ന്...

ജീവിതത്തിൽ വിജയിക്കണോ?

വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ്...

സോറി പറയും മുമ്പ്…

തകർന്ന ബന്ധങ്ങളെ എങ്ങനെയാണ് റിപ്പയർ ചെയ്യാൻ കഴിയുന്നത്? ഒറ്റ വഴിയേയുള്ളൂ. ആത്മാർത്ഥമായി...

ജീവിതം ഒരു റോളർ കോസ്റ്ററാണോ?

ജീവിതം ചിലപ്പോഴെങ്കിലും റോളർ കോസ്റ്റർ പോലെ തോന്നിയിട്ടില്ലേ? ചില നേരങ്ങളിൽ സന്തോഷത്തിന്റെയും...

സൈക്കിളിങ്ങിന്റെ ഗുണങ്ങളറിയൂ…

ഹൃദയം, ബ്ലെഡ് വെസൽസ്,ശ്വാസകോശം എന്നിവയ്ക്ക് വർക്കൗട്ടിന്റെ ഗുണം കിട്ടുന്ന എയറോബിക് ആക്ടിവിറ്റിയാണ്...

മാനസികാരോഗ്യത്തിലൂടെ ദിവസം മുഴുവൻ എനർജി

ദിവസത്തിൽ രണ്ടുതവണ പല്ലു തേയ്ക്കുന്നത് ഒരു ശീലമാക്കുകയാണെങ്കിൽ തുടർച്ചയായി ദന്തഡോക്ടറെ കാണുന്നത്...

നന്നായി കളിക്കാം

കുട്ടികൾ ചെയ്യുന്ന ജോലികളാണ് കളികൾ- മറിയ മോണ്ടിസോറി കളിച്ചിട്ടില്ലാത്ത ആരെങ്കിലുമുണ്ടാവുമോ?  എത്രയെത്ര കളികൾ...

ധ്യാനം ശീലമാക്കൂ …

നിത്യവുമുള്ള ധ്യാനം നിരവധി നന്മകൾ ശരീരത്തിനും മനസ്സിനും നല്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്....
error: Content is protected !!