മനസ്സേ ശാന്തമാകാം

Date:

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പലവിധ ടെൻഷനുകൾ അനുഭവിക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ സമ്മർദ്ദം സഹിക്കാനാവാതെ ആത്മഹത്യ ചെയ്യുന്നവരുമേറെ. ടെൻഷന്റെ ഭാഗമാണ് ജീവിതത്തിലുണ്ടാകുന്ന ദേഷ്യം, നിരാശ, പലതരത്തിലുള്ള ശാരീരികരോഗങ്ങൾ എല്ലാം. ടെൻഷൻ  നമ്മുടെ ക്രിയാത്മകതയെയും ദോഷകരമായി ബാധിക്കുന്നുണ്ട്.  മനസ്സ് ശാന്തമായിരിക്കുമ്പോഴാണ് നമ്മൾ കൂടുതൽ ക്രിയാത്മകരാകുന്നത്. നല്ല ചിന്തകൾ കടന്നുവരുന്നത്, മറ്റുള്ളവരോട് ആദരവോടും സ്നേഹത്തോടും കൂടി പെരുമാറാൻ സാധിക്കുന്നത്, മനസ്സ് തുറന്ന് ചിരിക്കാൻ സാധിക്കുന്നത്, പ്രകൃതിയുടെ സൗന്ദര്യം  ആസ്വദിക്കാൻ കഴിയുന്നത്, ബന്ധങ്ങളിൽ ഹൃദ്യത പുലർത്താൻ കഴിയുന്നത് ഇതെല്ലാം മനസ്സിന്റെ ശാന്തതയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. പക്ഷേ പറയുംപോൽ അത്ര എളുപ്പമല്ല മനസ്സിനെ ശാന്തതയിൽ നിലനിർത്താൻ.  എങ്കിലും അതിന് വേണ്ടിയുള്ള ശ്രമങ്ങൾ നാം നടത്തേണ്ടതുണ്ട്.  ഇതിനായി ചില എളുപ്പമാർഗ്ഗങ്ങൾ ചുവടെ പറയുന്നു.

ബ്രീത്തിംങ് എക്സർസൈസ്: ബ്രീത്തിംങ് എക്സർസൈസ്  എപ്പോൾ എവിടെ വച്ചും ചെയ്യാൻ കഴിയുന്ന ഒന്നാണ്. വികാരങ്ങളെ വേണ്ടവിധം നിയന്ത്രിക്കാൻ ഇതുവഴി സാധിക്കും. ഇതിലൂടെ പാരാസിമ്പതറ്റിക് നേർവ്സ് സിസ്റ്റം ആക്ടിവേറ്റ് ചെയ്യാനും അങ്ങനെ മനസ്സും ശരീരവും ശാന്തമായി നിലനിർത്താനും സാധിക്കും. ഒന്നുമുതൽ നാലുവരെ എണ്ണി ശ്വാസംപിടിച്ചുനിർത്തുകയും പിന്നീട് പുറത്തേക്ക് വിടുകയും ചെയ്യുന്ന രീതിയാണ് ഇതിലേറ്റവും എളുപ്പം. ആറുമുതൽ എട്ടുവരെ എണ്ണുകയുമാവാം. രണ്ടുവട്ടം ഇപ്രകാരം ചെയ്തുകഴിയുമ്പോൾ ഉത്കണ്ഠകൾക്ക് ആശ്വാസം ലഭിക്കും.

സ്വയം കരുണ കാണിക്കുക: സ്ട്രസ് ഒഴിവാക്കാനുള്ള മറ്റൊരു മാർഗ്ഗം അവനവരോട് ദയവും സ്നേഹവും പുലർത്തുക എന്നതാണ്. പക്ഷേ എന്തുചെയ്യാം നാം നമ്മുടെതന്നെ കടുത്ത വിമർശകരാണ്. സ്വയം പഴിക്കുന്നവരാണ്. സ്വയംസ്നേഹിക്കാനോ ഉൾക്കൊള്ളാനോ കഴിവില്ലാത്തവരാണ്. പരിധിയിൽകൂടുതലായുള്ള ആത്മവിമർശനവും ആത്മപീഡനവും മനസ്സിന്റെ ശാന്തത തകർക്കും ഉള്ളിൽ എപ്പോഴും നമ്മെ വിമർശിച്ചുകൊണ്ടിരിക്കുന്ന ആ വിമർശകനെ നിശ്ശബ്ദനാക്കുക.അത് ടെൻഷനിൽ നിന്ന് നമ്മെ പുറത്തുകടത്തും.
അടുപ്പം സ്ഥാപിക്കുക: മറ്റുള്ളവരുമായി അടുപ്പം സ്ഥാപിക്കുക. സൗഹൃദങ്ങളിൽ ജീവിക്കുക. ആഹാരം, വസ്ത്രം, പാർപ്പിടം എന്നീ അടിസ്ഥാനാവശ്യങ്ങൾ കഴിഞ്ഞാൽ മനുഷ്യനാവശ്യം സാമൂഹികജീവിതമാണ്. അതുകൊണ്ട് നല്ല സാമൂഹികജീവിയാകുക.അത് സ്ട്രസ് കുറയ്ക്കും. മനസ്സ് ശാന്തമാക്കുകയും ചെയ്യും.

More like this
Related

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും,...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...

തേടിവരുന്നതല്ല, സ്വയം സൃഷ്ടിക്കുന്നതാണ് സന്തോഷം

'ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്'  എന്ന്...

ജീവിതത്തിൽ വിജയിക്കണോ?

വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ്...

സോറി പറയും മുമ്പ്…

തകർന്ന ബന്ധങ്ങളെ എങ്ങനെയാണ് റിപ്പയർ ചെയ്യാൻ കഴിയുന്നത്? ഒറ്റ വഴിയേയുള്ളൂ. ആത്മാർത്ഥമായി...

ജീവിതം ഒരു റോളർ കോസ്റ്ററാണോ?

ജീവിതം ചിലപ്പോഴെങ്കിലും റോളർ കോസ്റ്റർ പോലെ തോന്നിയിട്ടില്ലേ? ചില നേരങ്ങളിൽ സന്തോഷത്തിന്റെയും...

സൈക്കിളിങ്ങിന്റെ ഗുണങ്ങളറിയൂ…

ഹൃദയം, ബ്ലെഡ് വെസൽസ്,ശ്വാസകോശം എന്നിവയ്ക്ക് വർക്കൗട്ടിന്റെ ഗുണം കിട്ടുന്ന എയറോബിക് ആക്ടിവിറ്റിയാണ്...

മാനസികാരോഗ്യത്തിലൂടെ ദിവസം മുഴുവൻ എനർജി

ദിവസത്തിൽ രണ്ടുതവണ പല്ലു തേയ്ക്കുന്നത് ഒരു ശീലമാക്കുകയാണെങ്കിൽ തുടർച്ചയായി ദന്തഡോക്ടറെ കാണുന്നത്...
error: Content is protected !!