യാത്ര

Date:

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.

 ഒരു വർഷം മുഴുവൻ നടന്ന സംഭവങ്ങളെല്ലാം ഓർമ്മയായി മാറുന്നു. അതിൽ വേദനകളുണ്ട്, നഷ്ടങ്ങളുണ്ട്. വിരഹങ്ങളുണ്ട്, നേട്ടങ്ങളുണ്ട്. സന്തോഷങ്ങളുണ്ട്, മരവിപ്പുണ്ട്, ശൂന്യതയുണ്ട്. പശ്ചാത്താപമുണ്ട്, നഷ്ടബോധമുണ്ട്.  അതുകൊണ്ടുതന്നെ ഓരോ വർഷവും അവസാനിക്കുമ്പോൾ നാം മനസ്സിലാക്കുന്ന കാര്യം ഒന്നിനുമാത്രമായി ഇവിടെ നിലനില്പില്ല എന്നാണ്. എല്ലാം കൂടിചേർന്നതാണ് ജീവിതം.പ്രകൃതിയിലേക്ക് നോക്കുമ്പോൾ കാണുന്ന പച്ചിലയും കരിയിലയും പോലെ. മഞ്ഞയും ചുവപ്പും പൂക്കൾപോലെ.. ആനയും ആടുംപോലെ.. മയിലും മാനുംപോലെ..

മനുഷ്യരുടെ സങ്കടങ്ങളിലെല്ലാം പ്രധാനപങ്കുവഹിക്കുന്നത് ചില നഷ്ടങ്ങളെക്കുറിച്ചുള്ള ഓർമ്മകളാണ്. നേടാൻ കഴിയാതെപോയവയെക്കുറിച്ചുളള വേദനകളാണ്. മനുഷ്യരെല്ലാം കൂടുതലും ഓർമ്മയിൽ സൂക്ഷിക്കുന്നതും നഷ്ടങ്ങളുടെ കണക്കുകളാണ്. ആയിത്തീരാൻ കഴിയാതെപോയതിനെക്കുറിച്ചുള്ള  ഗദ്ഗദങ്ങളാണ്. ദുഃഖത്തോടുള്ള അമിതമായ പ്രതിപത്തിയാണോ അതിന് കാരണം? നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടതുതന്നെ. അവയിൽ പലതും നമുക്ക് തിരിച്ചുപിടിക്കാൻ കഴിയണമെന്നില്ല. തിരിച്ചുപിടിക്കാൻ കഴിയാത്തവയെയോർത്ത് നെടുവീർപ്പെടുന്നത് അനാരോഗ്യകരമായ മാനസികാവസ്ഥയാണ്. ഇനിയെന്തു നേടാനുണ്ട്, അതിനെന്തു ചെയ്യണം എന്ന രീതിയിലേക്ക് നമുക്ക് ചിന്തകളെ ഒന്ന് റീസെറ്റ് ചെയ്യേണ്ടതുണ്ട്. അതിനുള്ള അവസരമാണ് ഓരോ വർഷാവസാനവും. സ്ഥാപനങ്ങളിലെ കണക്കെടുപ്പുകൾ പോലെ ഓഡിറ്റിംങ്ങിനുള്ള സമയം. കിട്ടിയതിനെല്ലാം നന്ദി പറയുക. മനസ്സിൽ സന്തോഷം സൂക്ഷിക്കുക. ഇല്ലാതെപോയതിനെയും കിട്ടാതെ പോയതിനെയും ഓർത്തുള്ള നിരാശതകളിൽ നിന്ന് പുറത്തുവരിക.

ഇനിയും നമുക്ക് അവസരങ്ങളുണ്ട്.സ്നേഹിക്കാനും നേടാനും പണിതുയർത്താനും വിജയിക്കാനും സമ്പാദിക്കാനും എല്ലാറ്റിനും. പ്രായമല്ല മനസ്സാണ് പ്രധാനം. നല്ലൊരു വർഷത്തെ നല്ലമനസ്സോടെ നമുക്ക് യാത്രഅയ്ക്കാം.  ബൈബൈ

സ്നേഹപൂർവ്വം
വിനായക് നിർമ്മൽ

More like this
Related

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...
error: Content is protected !!