ലഹരി !

Date:

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം എത്ര വിരസമായിപ്പോകും! മാവു പുളിക്കണമെങ്കിൽ യീസ്റ്റ് വേണം. കറിക്കു രുചി കൂടണമെങ്കിൽ ഉപ്പു ചേർക്കണം.  അരി വേവുമ്പോഴാണ് ഭക്ഷ്യയോഗ്യമാകുന്നത്. ഇതുപോലെയാണ് ജീവിതത്തിലെ ലഹരിയും. ജീവിതത്തോടുള്ള ലഹരിയാണ് ജീവിതത്തിൽ ലഹരി നിറയ്ക്കുന്നത്. പക്ഷേ ജീവിതത്തിന്റെ വീര്യം കൂട്ടാനായി തെറ്റായ ലഹരി കണ്ടെത്തുന്നതാണ് പ്രശ്നം. അത്തരം ലഹരികളാണ് ജീവിതം വഴി തെറ്റിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നത്. ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നതു മുഴുവൻ അത്തരം വാർത്തകളാണ്.  ലഹരിയുടെ തെറ്റായ ഉപയോഗം വഴിയുള്ള അപകടങ്ങളെക്കുറിച്ചാണ്. അതുവഴി അവർ തങ്ങളുടെ ജീവിതം മാത്രമല്ല മറ്റുള്ളവരുടെ ജീവിതങ്ങളുടെ മേലും കൈവയ്ക്കുന്നു.  ഫലമോ ഇരുകൂട്ടർക്കും ജീവിതം നഷ്ടമാകുന്നു.

ചിലർക്ക് ലഹരി മദ്യമാണ്, ചിലർക്ക് മയക്കുമരുന്ന്, വേറെ ചിലർക്ക് ലൈംഗികത, ഇനിയും ചിലർക്ക് പണവും സുഖസൗകര്യങ്ങളും. യഥാർത്ഥജീവിതം എന്താണ് എന്ന് മനസ്സിലാക്കാത്തതാണ് തെറ്റായ ലഹരികൾക്ക് അടിപ്പെട്ടുപോകുന്നതിന് കാരണം. ഇവയൊന്നുമല്ല ലഹരി.ജീവിതമാണ് ലഹരി.

ജീവിതം ലഹരിയായി കാണാത്തതാണ് നമ്മുടെ പ്രശ്നം. ജീവിതം എപ്പോഴും ഒരേ രീതിയിൽ നമ്മോട് പ്രതികരിക്കണമെന്നില്ല. നാം പ്രതീക്ഷിക്കാത്തതു പലതും ജീവിതത്തിൽ സംഭവിച്ചേക്കാം.  പക്ഷേ അത്തരം ആകസ്മികതകൾക്കു മുമ്പിൽ അടിപതറിപ്പോകരുത്. ദു:ഖങ്ങൾക്കുള്ള പരിഹാരമോ പ്രശ്നങ്ങൾക്കുള്ള ഉത്തരമോ അല്ല ലഹരി. ലഹരിയെന്താണെന്ന് മനസ്സിലാക്കുകയും ജീവിതമാണ് ലഹരിയെന്ന് തിരിച്ചറിയുകയും ചെയ്യുക. ജീവിതമേ നീയെന്റെ ലഹരിയാകുക. അതിന്റെ എല്ലാ ക്ഷതങ്ങളോടും വൈരൂപ്യങ്ങളോടും കൂടി ഞാൻ നിന്നെ ആശ്ലേഷിക്കുന്നു. നിന്നിൽ ലഹരി നിറയ്ക്കാൻ ബാഹ്യമായ ലഹരി എനിക്കാവശ്യമില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. തെറ്റായ ലഹരികളിൽ നിന്നുള്ള ഒരു ഉയിർത്തെഴുന്നേല്പ് നമുക്കുണ്ടാവേണ്ടിയിരിക്കുന്നു. അതിനായി വ്യക്തിപരമായും കൂടുംബപരമായും സാമൂഹ്യപരമായും നമുക്ക് ഒരുമിച്ചുപ്രവർത്തിക്കുകയും ചെയ്യാം.

സ്നേഹപൂർവ്വം
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...
error: Content is protected !!