ലൈംഗികാരോഗ്യം വീണ്ടെടുക്കാം

Date:

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും അവരുടെ ലൈംഗികജീവിതം അത്ര ആരോഗ്യപ്രദമോ സന്തോഷകരമോ ആകുന്നില്ല.  ഏതുപ്രായക്കാരിലും ലൈംഗികജീവിതം   അനാരോഗ്യകരമായിത്തീരുന്നതിന് പല കാരണങ്ങളും കണ്ടെത്താനാവും. പലതരത്തിലുള്ള സമ്മർദം, ജീവിതരീതി, ഹോർമോൺ മാറ്റങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, ആശങ്ക, ഭയം, വിഷാദം, ഉറക്കമില്ലായ്മ എന്നിങ്ങനെ നിരവധി കാരണങ്ങളാൽ ലൈംഗിക ആഗ്രഹം കുറയുകയും അവ ലൈംഗികജീവിത ത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാം. കാരണം എന്തുതന്നെയായാലും ദൈനംദിന ശീലങ്ങളിലും ജീവിതരീതിയിലും മാറ്റങ്ങൾ കൊണ്ടുവന്ന് ലൈംഗികാരോഗ്യം വീണ്ടെടുക്കുകയും ലൈംഗികജീവിതം പുനഃസൃഷ്ടിക്കുകയും ചെയ്യാം.

ഇനി ഓരോ പ്രശ്നവും അവയ്ക്കുള്ള പരിഹാരമാർഗവും നോക്കാം.

സമ്മർദ്ദം

ഇന്നത്തെ കാലത്ത് ജോലിസമ്മർദം, കുടുംബഭാരം, സാമ്പത്തികബാധ്യതകൾ എന്നിവയെല്ലാം മനസ്സിനും ശരീരത്തിനും ഭാരം സൃഷ്ടിക്കുകയും അവയെല്ലാം ചേർന്ന് ലൈംഗികജീവിതം തകരാറിലാക്കുകയും ചെയ്യുന്നു സമ്മർദം ശരീരത്തിലെ ഹോർമോൺ ബാലൻസിനെ ബാധിക്കുകയും ലൈംഗിക ആഗ്രഹം കുറയ്ക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇതുസംഭവിക്കുന്നത്.  ഇത്തരത്തിലുള്ള സമ്മർദങ്ങളെ അതിജീവിക്കാൻ ധ്യാനം, ആഴത്തിലുള്ള ശ്വാസോച്ഛ്വാസം, യോഗ, സംഗീതം എന്നിവ ഫലപ്രദമായ മാർഗങ്ങളാണ്. മനസ്സ് ശാന്തമായിരിക്കുമ്പോൾ ശരീരവും ലൈംഗിക പ്രതികരണങ്ങളും കൂടുതൽ സ്വാഭാവികമാകും.

ഉറക്കം

ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഉറക്കത്തിനുളള പങ്ക് നിഷേധിക്കാനാവില്ല. ഉറക്കക്കുറവ് ശരീരത്തിലെ ഹോർമോണുകളെ ഗൗരവമായി ബാധിക്കുകയും ഊർജ്ജം കുറയ്ക്കുകയും ചെയ്യുന്നു. ദിവസേന മതിയായ ഉറക്കം ലൈംഗികത മെച്ചപ്പെടുത്തും. ഉറക്കം ശരിയായ രീതിയിൽ ലഭിക്കുമ്പോൾ ശരീരത്തിന് വിശ്രമവും പുനഃസ്ഥാപനവും ലഭിക്കുന്നതിനാൽ ലൈംഗിക ആഗ്രഹം സ്വാഭാവികമായി നിലനിൽക്കും.

ഭക്ഷണക്രമം  

ലൈംഗികാസക്തിയെ നേരിട്ട് സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ് ഭക്ഷണം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം എന്നിവ ഉൾപ്പെട്ട സമീകൃത ആഹാരം രക്തയോട്ടം മെച്ചപ്പെടുത്തുകയും ഹോർമോൺ ഉല്പാദിപ്പിക്കുകയും ചെയ്യും. പച്ചമുളക്, ഇഞ്ചി, നട്ട്സ്, മീൻ എന്നിവയിലെ പോഷകങ്ങൾ ശരീരത്തിന് ഉന്മേഷം നൽകുന്നവയാണ്. അവ ലൈംഗികാരോഗ്യത്തിന് സഹായകരമാകുന്നു. അതേ സമയം അമിതമായ തോതിലുള്ള പ്രോസസ്സ്ഡ് ഫുഡ്, എണ്ണ കൂടുതലുള്ള ഭക്ഷണം, മധുരത്തിന്റെ അമിത ഉപയോഗം എന്നിവ ഒഴിവാക്കുകയും വേണം.

വ്യായാമം

ശരീരാരോഗ്യത്തിനും ലൈംഗികാരോഗ്യത്തിനും ഒരുപോലെ പ്രധാനപ്പെട്ടതാണ് വ്യായാമം.. വ്യായാമം രക്തയോട്ടം വർധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ വ്യായാമം ശരീരത്തിൽ സന്തോഷഹോർമോണുകൾ പുറപ്പെടുവിച്ച് ആത്മവിശ്വാസം വർധിപ്പിക്കുന്നു. മനസ്സിൽ സന്തോഷവും ശരീരത്തിൽ ആരോഗ്യവുമുണ്ടെങ്കിൽ ലൈംഗികാരോഗ്യം മെച്ചപ്പെടുകയും ലൈംഗിക ആഗ്രഹം സ്വാഭാവികമായി ഉണ്ടാവുകയും ചെയ്യും.

ആശയവിനിമയം 

ദമ്പതികൾക്കിടയിലെ ആശയവിനിമയം ലൈംഗികചോദനയെ  ഗൗരവമായി സ്വാധീനിക്കുന്നുണ്ട്. പങ്കാളിയുമായി തുറന്നു സംസാരിക്കുക. ആവശ്യങ്ങളും പ്രതീക്ഷകളും പങ്കുവെക്കുക. ആത്മബന്ധം ദൃഢപ്പെടുത്തുക..പരസ്പരമുള്ള ആശയവിനിമയം കുറയുമ്പോഴാണ് ലൈംഗികമായ ആഗ്രഹത്തിലും കുറവുണ്ടാകുന്നത്.  മനസ്സ് അകലുമ്പോൾ ശരീരങ്ങൾക്ക് സാധാരണഗതിയിൽ അടുക്കാൻ തോന്നുകയില്ല. പ്രത്യേകിച്ച് ദാമ്പത്യബന്ധത്തിൽ.

പ്രായം  

പ്രായം കൂടുന്തോറും അല്ലെങ്കിൽ ചില ആരോഗ്യപ്രശ്നങ്ങളാൽ ഹോർമോൺ നിലയിൽ മാറ്റം ഉണ്ടാകാം. ഇതുമൂലം ലൈംഗിക ആഗ്രഹത്തിൽ കുറവ് വരുന്നത് സാധാരണമാണ്. എന്നാൽ ഈ സാഹചര്യത്തിൽ വിദഗ്ധരുമായി ആലോചിച്ച് ആവശ്യമായ പരിശോധനകളും ചികിത്സയും സ്വീകരിക്കുക.

പുകവലി/ അമിതമായ മദ്യപാനം 

രക്തയോട്ടം കുറയ്ക്കുകയും ഹോർമോൺ ഉല്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നവയാണ് ഇതു രണ്ടും. ഇതിലൂടെ ലൈംഗികപ്രതികരണങ്ങൾ കുറയുകയും ആഗ്രഹം ക്ഷയിക്കുകയും ചെയ്യാം. അതിനാൽ പുകവലിയും മദ്യപാനവും പൂർണമായും ഉപേക്ഷിക്കുക.

ആത്മവിശ്വാസം

സ്വന്തം ശരീരത്തെക്കുറിച്ചുള്ള ആത്മവിശ്വാസവും ലൈംഗികജീവിതവും തമ്മിൽ ബന്ധമുണ്ട്. അവനവരെക്കുറിച്ചുള്ള ആത്മവിശ്വാസവും ബോധ്യവും ലൈംഗികബന്ധത്തിലുള്ള ഉത്സാഹം  വർദ്ധിപ്പിക്കുകയും  ആഗ്രഹം ജനിപ്പിക്കുകയും ചെയ്യുന്നു. ആത്മവിശ്വാസമുള്ള സമീപനം ലൈംഗികബന്ധത്തെ കൂടുതൽ സ്വാഭാവികവും ഉന്മേഷഭരിതവുമാക്കും.


ബന്ധം ദൃഢമാക്കാം

ലൈംഗിക ബന്ധത്തിൽ പുതുമ നിലനിർത്തുന്നത് ആഗ്രഹം വർദ്ധിപ്പിക്കുകയും ബന്ധം ഊഷ്മളമാക്കുകയും ചെയ്യുന്നു. പരസ്പര സമ്മതത്തോടും മാന്യതയോടും പുതിയ അനുഭവങ്ങൾക്കായി മനസ്സ് തുറന്നുകൊടുക്കുക.  ഒരുമിച്ച് സമയം ചെലവഴിക്കുക, സ്നേഹത്തോടെ സ്പർശിക്കുക,തലോടുക ഇവയെല്ലാം ലൈംഗികതയിലേക്കുള്ള വാതിലുകളാണ്;  ആത്മബന്ധം സൃഷ്ടിക്കുന്ന മാർഗങ്ങളുമാണ്. ദീർഘകാലമായി  ലൈംഗികാഗ്രഹം ഉണ്ടാകുന്നില്ലെങ്കിൽ അതിന് പിന്നിൽ ചില ആരോഗ്യപ്രശ്നങ്ങളോ  കഴിക്കുന്ന മരുന്നുകളോ കാരണമാകാം. ഈ സാഹചര്യത്തിൽ നിർബന്ധമായും വൈദ്യസഹായം തേടേണ്ടതുണ്ട്. ശരിയായ ചികിത്സയിലൂടെ ലൈംഗികാരോഗ്യത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനാകും.

More like this
Related

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും,...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ...

തേടിവരുന്നതല്ല, സ്വയം സൃഷ്ടിക്കുന്നതാണ് സന്തോഷം

'ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്'  എന്ന്...

ജീവിതത്തിൽ വിജയിക്കണോ?

വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ്...

സോറി പറയും മുമ്പ്…

തകർന്ന ബന്ധങ്ങളെ എങ്ങനെയാണ് റിപ്പയർ ചെയ്യാൻ കഴിയുന്നത്? ഒറ്റ വഴിയേയുള്ളൂ. ആത്മാർത്ഥമായി...

ജീവിതം ഒരു റോളർ കോസ്റ്ററാണോ?

ജീവിതം ചിലപ്പോഴെങ്കിലും റോളർ കോസ്റ്റർ പോലെ തോന്നിയിട്ടില്ലേ? ചില നേരങ്ങളിൽ സന്തോഷത്തിന്റെയും...

സൈക്കിളിങ്ങിന്റെ ഗുണങ്ങളറിയൂ…

ഹൃദയം, ബ്ലെഡ് വെസൽസ്,ശ്വാസകോശം എന്നിവയ്ക്ക് വർക്കൗട്ടിന്റെ ഗുണം കിട്ടുന്ന എയറോബിക് ആക്ടിവിറ്റിയാണ്...
error: Content is protected !!