വാക്കിനോളം വലുതല്ല ഒരാകാശവും
വാക്കിനോളം വരില്ലൊരാശ്വാസവും
തെളിഞ്ഞും മൂടിയും പെയ്തും കനത്തും
ഇരുണ്ടും വരണ്ടും മടിച്ചും കയ്ച്ചും
വക്കോളംനിറയുന്ന വാക്കുകൾ
വരിതെറ്റി തെളിയുന്ന വൻകരകൾ
വാക്കിൽ തട്ടിയും മുട്ടിയും ചോരവാർത്തും
വക്കുപൊട്ടിയ പാത്രങ്ങൾ നാം
വാക്കുമുട്ടിയ നേരങ്ങൾ
വഴുതിവീണ കാലങ്ങൾ
വലിച്ചെറിഞ്ഞൊരു വാക്കിന്റെ
മൂർച്ചകൊണ്ടെന്റെ നെഞ്ചുമുറിഞ്ഞു
വിനായക് നിർമ്മൽ