വിഗ്രഹം

Date:

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ അതിന്റെ വീഴ്ചയുടെ ആഘാതവും വലുതായിരിക്കും. എങ്ങനെയാണ് വിഗ്രഹവൽക്കരിക്കപ്പെടുന്നത്? അല്ലെങ്കിൽ ചിലരൊക്കെ ചിലർക്ക് ആരാധനാപാത്രങ്ങളായി അവരോധിക്കപ്പെടാൻ എന്താണ് കാരണമായിരിക്കുന്നത്? എനിക്കില്ലാത്തതൊക്കെ മറ്റേ ആൾക്ക് ഉണ്ടെന്ന ധാരണ.. എന്നെക്കാളും മീതെയാണ് ആൾ നില്ക്കുന്നതെന്ന വിശ്വാസം.. എനിക്കില്ലാത്ത കഴിവുകൾ കൊണ്ടും പദവികൾകൊണ്ടും പ്രശസ്തികൊണ്ടും അലങ്കരിക്കപ്പെട്ടവനാണ് എന്ന ചിന്ത.. ഇങ്ങനെ ഒരു വ്യക്തിയോടുള്ള സ്നേഹത്തിൽ നിന്നും ബഹുമാനത്തിൽ നിന്നും ആരാധനയിൽ നി്ന്നും രൂപമെടുക്കുന്നതാണ് വിഗ്രഹവൽക്കരണം. ഒരു വ്യക്തി വിഗ്രഹവൽക്കരിക്കപ്പെടുന്നതോളം വലിയ അപകടം മറ്റൊന്നില്ല. അയാൾ പിന്നെ തെറ്റുകൾക്ക് അതീതനും വിശുദ്ധിയുടെ പരിവേഷം ഉള്ളവനുമായി മാറുന്നു. അയാൾ എല്ലാവരെയും വിമർശിക്കാൻ യോഗ്യനും ആദരണീയനുമാകുന്നു,. യഥാർത്ഥത്തിൽ വിഗ്രഹങ്ങൾ സ്വയംഭൂക്കളല്ല നമ്മളാണ് അവരെ സൃഷ്ടിക്കുന്നത്.. നമ്മളാണ് അവർക്ക് സ്വർണ്ണം പൂശുന്നത്. എല്ലാ മനുഷ്യരും ഏറിയും കുറഞ്ഞും പലതരത്തിലുളള കുറവുകളുള്ളവരാണ്, ബലഹീനതകളുളളവരാണ്. ഒരാൾക്ക് ഒരുതരത്തിലുള്ള ബലഹീനതകളാണ് എങ്കിൽ മറ്റൊരാൾക്ക് മറ്റൊരുവിധത്തിലുള്ള ബലഹീനതകളുണ്ടായിരിക്കും. ഇതിൽ ഏതു മോശം ഏതുതാരതമ്യേന  ഭേദം എന്ന്  എങ്ങനെ പറയാനാവും? വ്യക്തിപരമായ കുറവുകൾ സമൂഹത്തിന്റെ അസ്വസ്ഥതയാകാത്തിടത്തോളം കാലം ഓരോരുത്തരും അവനവരുടെ വൈകല്യങ്ങളുമായി ജീവിക്കുക തന്നെയാണ്. ആരെയും അറിയിക്കാതെയും ആരോടും പങ്കുവയ്ക്കാതെയും.. നമുക്ക് ചെയ്യാനുള്ളത് ഒന്നു മാത്രമേയുള്ളൂവെന്ന് തോന്നുന്നു ആരെയും വിഗ്രഹമാക്കാതെയിരിക്കുക. എന്നെപോലെ കുറവുകളുള്ള വ്യക്തികളാണ് അവരും എന്ന് മനസ്സിലാക്കിക്കഴിയുമ്പോൾ വിഗ്രഹത്തിന് മുമ്പിലെന്നതുപോലെ തൊഴുകൈയുമായി നില്ക്കേണ്ടിവരില്ല. ഉടഞ്ഞുവീഴുന്ന വിഗ്രഹങ്ങളെയോർത്ത് പരിഭ്രാന്തരാവുകയില്ല. വിഗ്രഹങ്ങളെ വീഴ്ത്തിയവരെയോർത്ത് കലിതുള്ളുകയുമില്ല. 

വിഗ്രഹമാകാതിരിക്കുക.. വിഗ്രഹമാക്കാതിരിക്കുക

ആദരപൂർവ്വം
വിനായക് നിർമ്മൽ

More like this
Related

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു.'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...
error: Content is protected !!