വേഷങ്ങൾ… ജന്മങ്ങൾ…

Date:

ജീവിതം ഒന്നേയുള്ളൂ. പക്ഷേ ആ ജീവിതത്തിൽ പല വേഷങ്ങൾ നാം അണിയുന്നു,അഴിച്ചുവയ്ക്കുന്നു.അങ്ങനെ ഒരു ജീവിതം കൊണ്ടുതന്നെ പല ജീവിതം നാം ജീവിക്കുന്നു. ഓരോ ജീവിതത്തിലും ഓരോ വേഷങ്ങളുണ്ട്. ചിലയിടങ്ങളിലെ വേഷം മങ്ങിപ്പോയിട്ടുണ്ടാവും. മറ്റു ചില വേഷങ്ങൾ തെളിമയാർന്നതായിരിക്കും. എല്ലാ വേഷങ്ങളും മികച്ചതാകുന്നത് ഓരോ വേഷത്തിനും അനുസരിച്ച് പ്രകടനം കാഴ്ചവയ്ക്കുമ്പോഴാണ്. ഓരോ വേഷവും ആവശ്യപ്പെടുന്നത് എന്താണ് എന്ന് മനസ്സിലാക്കുക. ആ വേഷം ആവശ്യപ്പെടുന്നത് അനുസരിച്ച്  പെരുമാറാൻ ശ്രമിക്കുക.അതിനു വേണ്ട ഭാഷയും ആടയും ധരിക്കുക. പലരും തങ്ങളുടെ വേഷം  മനസിലാക്കുന്നില്ല. അല്ലെങ്കിൽ തങ്ങളുടെ വേഷം തെറ്റിദ്ധരിക്കുന്നു. അതുകൊണ്ടുതന്നെ യഥാർഥ വേഷത്തോട് നീതി പുലർത്താതെ കിട്ടിയ വേഷത്തിനനുസരിച്ച് ആടുന്നു. അവിടെയാണ് കോലം കെട്ട ജീവിതങ്ങൾ രൂപപ്പെടുന്നത്.

ജീവിതത്തിൽ മാറ്റമുണ്ടാകുന്നത്  ജീവിതം മാറുമ്പോഴല്ല ജീവിതത്തോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകുമ്പോഴാണ്. ജീവിതം മാറുകയില്ല ജീവിതം മാറ്റുകയാണ് ചെയ്യേണ്ടത്. ജീവിതം മാറുന്നതിന് അടിസ്ഥാനപരമായി മാറ്റം വരുത്തേണ്ടത് മനോഭാവങ്ങളിലാണ്. മനോഭാവം മാറുമ്പോൾ ജീവിതത്തോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകും. സമീപനം മാറുമ്പോൾ ഇതുവരെ കണ്ടതുപോലെയൊന്നായിരുന്നില്ല ജീവിതമെന്ന് തിരിച്ചറിയും. ആ തിരിച്ചറിവ് വേഷങ്ങൾ ആടുമ്പോൾ അവയോട് നീതിപുലർത്താനും സത്യസന്ധരാകാനും സഹായിക്കും.

More like this
Related

തിരക്ക്

ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ...

മറന്നുപോകരുതാത്ത ചില പാഠങ്ങൾ

നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ...

മെയ്‌ഡേ…!

അഹമ്മദാബാദിലെ  വിമാന ദുരന്ത വാർത്തകൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്ക് 'മെയ്‌ഡേ'(Mayday)...

എന്നു വച്ച് യാത്ര മുടക്കേണ്ട !

മനുഷ്യന്റെ സ്വപ്‌നങ്ങൾക്കും ആഗ്രഹങ്ങൾക്കും ആയുസ് എത്രയുണ്ട്? ഒരു പക്ഷേ, ലോകം മുഴുവൻ...

പ്രശ്‌നം ഒരു പാഠമാണ്

എനിക്കു മാത്രമെന്തേ ഇങ്ങനെ?  ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്രകാരം...

നിശ്ശബ്ദനായാലോ?

മനുഷ്യർക്കു മാത്രമേ സംസാരിക്കാനുള്ള കഴിവുള്ളൂ. പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഹൃദയം വെളിപ്പെടുത്താനും...

അടിമകൾ

അടിമസമ്പ്രദായം നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു നിയമത്തിന്റെയും പരിധിയിൽ പെടാതെ അടിമകളായി ജീവിക്കുന്നവരാണ്...

തോല്പിക്കാനുള്ള വഴി

ജയിച്ചാൽ മാത്രം പോരാ മറ്റുള്ളവരെയും തോല്പിക്കണം എന്നതാണ് നമ്മുടെ മനോഭാവം. മികച്ച...

പാളിപ്പോകുന്ന ഉദാഹരണങ്ങൾ

എത്ര തവണ വീണിട്ടാണ് നാം നടക്കാൻ പഠിക്കുന്നത്,  എത്ര തവണ ബാലൻസ് തെറ്റിയിട്ടാണ്...

റെക്കോർഡുകളിൽ പതിയാതെ പോകുന്നത്…

കഴിഞ്ഞദിവസം വരെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത്, പ്രവാസം അവസാനിപ്പിച്ച്...

സ്വർഗ്ഗവും നരകവും

'നീ ഒരു നരകമാണ്', 'നീ പോകുന്ന ഇടവും നരകമായിരിക്കും'. പലപ്പോഴും പലരെയും...

ജീവിതമെന്ന ശരി

സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും....
error: Content is protected !!