സ്വയം വില കൊടുക്കുന്നവർ

Date:

സ്വയം വിലകൊടുക്കാതെ മറ്റുള്ളവരെല്ലാം വില നല്കിയാലും നമ്മുടെ വ്യക്തിത്വം മികച്ചതാകുകയില്ല. മറ്റുള്ളവരുടെ വിലയ്ക്കുവേണ്ടി പിന്നാലെ പായുന്ന നമ്മളിൽ പലരും ഇക്കാര്യം തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം. മറ്റുള്ളവർ നമുക്ക് വില നല്കുകയോ നല്കാതിരിക്കുകയോ ചെയ്തുകൊള്ളട്ടെ നാം നമുക്ക് എന്തുമാത്രം വിലനല്കുന്നുണ്ട് എന്നതാണ് പ്രസക്തം. മറ്റുള്ളവരുടെ വിലയ്ക്കുവേണ്ടി യാചിക്കുന്നവരാകാതെ നാം സ്വയം വിലകല്പിക്കുന്നവരാകുക.

ഒരാൾ തനിക്ക് തന്നെ എന്തുമാത്രം വില നല്കുന്നുണ്ട് എന്ന് അറിയാൻ ചില എളുപ്പമാർഗങ്ങളുണ്ട്. മറ്റുള്ളവരോട് അനാദരവ് കാണിക്കാതെയും അവർക്കെതിരെ കണ്ഠക്ഷോഭംവരുത്താതെയും വിയോജിക്കാമെന്ന് തെളിയിച്ചുതരുന്നവർ സ്വയം വില കല്പിക്കുന്നവരാണ്.  ചിലർ മറ്റുള്ളവരോട് ശബ്ദം ഉയർത്തിസംസാരിക്കുന്നത് കേട്ടിട്ടില്ലേ? പ്രത്യേകിച്ച് മേലധികാരികൾ.. അവരുടെ വിചാരം താൻ ശബ്ദമുയർത്തിയാൽ മാത്രമേ കാര്യം നടക്കൂ തന്നോട് ആളുകൾ ബഹുമാനം കാണിക്കൂ എന്നെല്ലാമാണ്.

സ്വയം വിലയില്ലാത്തവരാണ് അവർ. ഇത്തരക്കാർ സമൂഹത്തിലെയും സ്ഥാപനത്തിലെയും പല ഉയർന്ന പദവികൾ അലങ്കരിക്കുന്നവരാണ് എന്നതാണ് മറ്റൊരു കാര്യം. ഒരാളോട് നാം ഒരു സഹായം ചോദിക്കുന്നു. അവർ അത് നിഷേധിക്കുന്നു. ആ നിഷേധത്തിന് പിന്നിൽ പലകാരണങ്ങളുമുണ്ടാവാം. അവരുടെ നിസ്സഹകരണമോ സ്നേഹക്കുറവോ അസൂയയോ സ്വാർത്ഥതയോ എന്തുമാകാം. ആ നിരാസം ചിലപ്പോൾ നമ്മെ അസ്വസ്ഥരാക്കിയേക്കാം. ഇങ്ങനെ അസ്വസ്ഥരാകുന്നവരാണ് നിങ്ങളെങ്കിൽ ഒരു കാര്യം വ്യക്തമാണ്, നിങ്ങൾ സ്വയം വില കൊടുക്കാത്ത വ്യക്തിയാണ്. പകരം അസ്വസ്ഥരാകാതെ അവർ അത് നിഷേധിച്ചത് സ്വന്തം പരിമിതിയല്ലെന്നും അവരുടെ തന്നെ പരിമിതിയാണെന്നും മനസ്സിലാക്കുന്നതരത്തിലേക്ക് നിങ്ങൾക്ക് വളരാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും സ്വയം വിലകൊടുക്കുന്ന വ്യക്തിയാണ്.

ചിലരുണ്ട് നാം കൂടെയുണ്ടെങ്കിൽ മാത്രം നമ്മെ പരിഗണിക്കും. ഓർമ്മിക്കും. നമ്മുടെ അഭാവത്തിൽ ഇങ്ങനെയൊരു വ്യക്തിയേ പരിചയമുണ്ടെന്ന വിചാരം പോലും ഇല്ലാതെ ഉപേക്ഷിച്ചുകളയും. സ്വയം വിലമതിക്കുന്ന വ്യക്തികൾ മറ്റുള്ളവരുടെ അഭാവത്തിലും അവർക്കുവേണ്ടി നിലകൊള്ളുന്നവരാണ്. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവരുണ്ട്. അതുപോലെ നല്ലത് എന്തുകാണിച്ചാലും നല്ലത് എന്ന് പറയാത്തവരും. ആദ്യത്തെ ഗണത്തിലുള്ള വ്യക്തിയാണെങ്കിൽ നിങ്ങൾ സ്വയം വിലമതിക്കുന്ന വ്യക്തിയാണ്. രണ്ടാമത്തേതാണെങ്കിൽ സ്വയം മതിപ്പില്ലാത്തവരും.

 നിങ്ങൾ സ്വയം ചോദിച്ചുനോക്കൂ നിങ്ങൾ നിങ്ങൾക്ക് എന്തുമാത്രം വിലകൊടുക്കുന്നുണ്ട്?

More like this
Related

നല്ല മനുഷ്യൻ

ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം...

തിരക്ക്

ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ...

മറന്നുപോകരുതാത്ത ചില പാഠങ്ങൾ

നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ...

മെയ്‌ഡേ…!

അഹമ്മദാബാദിലെ  വിമാന ദുരന്ത വാർത്തകൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്ക് 'മെയ്‌ഡേ'(Mayday)...

എന്നു വച്ച് യാത്ര മുടക്കേണ്ട !

മനുഷ്യന്റെ സ്വപ്‌നങ്ങൾക്കും ആഗ്രഹങ്ങൾക്കും ആയുസ് എത്രയുണ്ട്? ഒരു പക്ഷേ, ലോകം മുഴുവൻ...

പ്രശ്‌നം ഒരു പാഠമാണ്

എനിക്കു മാത്രമെന്തേ ഇങ്ങനെ?  ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്രകാരം...

നിശ്ശബ്ദനായാലോ?

മനുഷ്യർക്കു മാത്രമേ സംസാരിക്കാനുള്ള കഴിവുള്ളൂ. പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഹൃദയം വെളിപ്പെടുത്താനും...

അടിമകൾ

അടിമസമ്പ്രദായം നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു നിയമത്തിന്റെയും പരിധിയിൽ പെടാതെ അടിമകളായി ജീവിക്കുന്നവരാണ്...

തോല്പിക്കാനുള്ള വഴി

ജയിച്ചാൽ മാത്രം പോരാ മറ്റുള്ളവരെയും തോല്പിക്കണം എന്നതാണ് നമ്മുടെ മനോഭാവം. മികച്ച...

പാളിപ്പോകുന്ന ഉദാഹരണങ്ങൾ

എത്ര തവണ വീണിട്ടാണ് നാം നടക്കാൻ പഠിക്കുന്നത്,  എത്ര തവണ ബാലൻസ് തെറ്റിയിട്ടാണ്...

വേഷങ്ങൾ… ജന്മങ്ങൾ…

ജീവിതം ഒന്നേയുള്ളൂ. പക്ഷേ ആ ജീവിതത്തിൽ പല വേഷങ്ങൾ നാം അണിയുന്നു,അഴിച്ചുവയ്ക്കുന്നു.അങ്ങനെ...

റെക്കോർഡുകളിൽ പതിയാതെ പോകുന്നത്…

കഴിഞ്ഞദിവസം വരെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത്, പ്രവാസം അവസാനിപ്പിച്ച്...
error: Content is protected !!