സ്വരം നന്നായിരിക്കുമ്പോഴേ…

Date:

ഇന്ത്യൻ ക്രിക്കറ്റർ വരുൺ ആരോൺ തന്റെ റിട്ടയർമെന്റ് പ്രഖ്യാപിച്ചത് അടുത്തയിടെയാണ്.  ‘ബൗളിംങിൽ പഴയതുപോലെ ശോഭിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നുന്നു. എന്റെ ശരീരത്തിന് ഇതുവരെ ഒരുപാട് പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. ഈ നിലയിൽ  മുന്നോട്ടുപോകാൻ കഴിയില്ല. അതുകൊണ്ടാണ് വിരമിക്കലിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നത്,’ വരുൺ വിശദീകരിച്ചത് ഇപ്രകാരമായിരുന്നു. 2008 ൽ ക്രിക്കറ്റ് കരിയർ ആരംഭിച്ച വരുണിന് 34 വയസ് മാത്രമേയുള്ളൂ.

അവനവന്റെ ശക്തിയും കരുത്തും സാധ്യതകളും മനസ്സിലാക്കുന്നതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവനവന്റെ പരിമിതികളും കുറവുകളും മനസ്സിലാക്കുന്നത്. ഇതിനൊപ്പം നില്ക്കുന്ന മറ്റൊന്നാണ് പഴയതുപോലെ പെർഫോം ചെയ്യാൻ കഴിയുന്നില്ലെന്ന് മനസ്സിലാക്കി താൻ നിന്നിരുന്ന ഫീൽഡുകളിൽ നിന്ന് പുറത്തുപോകാൻ സ്വമേധയാ ഒരാൾ സന്നദ്ധനാകുന്നത്.  വരുണിനെപോലെയുള്ളവരുടെ മഹത്വം തിരിച്ചറിയുന്നത് ഇവിടെയാണ്.
കാരണം അവരെപോലെയുള്ളവർ മറ്റുള്ളവർക്കുവേണ്ടി തന്റെ സ്ഥാനം ഒഴിഞ്ഞുകൊടുക്കുന്നവരാണ്. താൻ മാറിക്കൊടുത്താൽ തന്നെപ്പോലെയോ തന്നെക്കാളുമോ കഴിവുളളവർ പിന്നാലെവരുമെന്ന് അവർ മനസ്സിലാക്കുന്നു.  മറ്റുള്ളവരെ വളർത്താൻ തയ്യാറാകുന്നവരാണ് സ്വയം സ്ഥാനത്യാഗങ്ങൾ ചെയ്യുന്നത്. തനിക്ക് ചെയ്യാനുള്ളത് ചെയ്തുകഴിഞ്ഞു, അതിന്റെ പൂർണ്ണതയിൽ തന്നെ. ഇനിയും ഇവിടെ കടിച്ചുതൂങ്ങി കിടക്കുന്നത് ശരിയല്ല ഇങ്ങനെയൊരു  വിചാരമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്.

പുതുതായി ഇനിയൊന്നും എഴുതാനില്ലെന്ന് മനസ്സിലാക്കി എഴുത്തു അവസാനിപ്പിച്ചവരുണ്ട്. സ്വരം പതറിത്തുടങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞ് ഗാനരംഗം വിട്ടുപോയവരുണ്ട്. പഴയതുപോലെ അഭിനയം ശരിയാകുന്നില്ലെന്നും ശരീരം  സന്നദ്ധമല്ലെന്നും മനസ്സിലാക്കി അഭിനയത്തോട് വിടപറഞ്ഞവരുണ്ട്.
എന്നാൽ ചിലർ ഇതിലൊന്നും പെടുന്നില്ല. ഒരിക്കൽ കിട്ടിയ പദവിയോ സ്ഥാനമോ എന്തുമായിരുന്നുകൊള്ളട്ടെ മരണം വരെ അതിൽ നിന്ന് മാറിനില്ക്കാൻ അവർ തയ്യാറാകുന്നില്ല.  രാഷ്ട്രീയരംഗത്താണ് ഈ പ്രവണത കൂടുതൽ ശക്തമായിട്ടുള്ളത്. അതിന് കാരണം വ്യക്തിപ്രഭാവം കൊണ്ടോ കഴിവുകൊണ്ടോ അല്ല അവർ പ്രസ്തുത സ്ഥാനങ്ങളിലെത്തിയിരിക്കുന്നത് എന്നതാണ്. സ്വാധീനശക്തിയും സ്വജനപ്രീണനങ്ങളുമൊക്കെ മൂലം പ്രത്യേകപദവികൾ ലഭിക്കുമ്പോൾ അതിൽ നിന്ന് മാറിനിന്നാൽ തങ്ങൾ ജീവിതകാലം മുഴുവൻ അവഗണിക്കപ്പെടുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യുമെന്ന അവർ ഭയക്കുന്നു. തങ്ങൾക്കുണ്ടാകാൻ പോകുന്ന  നഷ്ടങ്ങളെയോർത്താണ് അവർ അതിന് വിമുഖതകാണിക്കുന്നത്. ബോധപൂർവ്വം മാറിനില്ക്കാൻ അസാമാന്യമായ കരുത്തുവേണം. സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് അവസാനിപ്പിക്കുകയും വേണം.

More like this
Related

തോല്പിക്കാനുള്ള വഴി

ജയിച്ചാൽ മാത്രം പോരാ മറ്റുള്ളവരെയും തോല്പിക്കണം എന്നതാണ് നമ്മുടെ മനോഭാവം. മികച്ച...

പാളിപ്പോകുന്ന ഉദാഹരണങ്ങൾ

എത്ര തവണ വീണിട്ടാണ് നാം നടക്കാൻ പഠിക്കുന്നത്,  എത്ര തവണ ബാലൻസ് തെറ്റിയിട്ടാണ്...

വേഷങ്ങൾ… ജന്മങ്ങൾ…

ജീവിതം ഒന്നേയുള്ളൂ. പക്ഷേ ആ ജീവിതത്തിൽ പല വേഷങ്ങൾ നാം അണിയുന്നു,അഴിച്ചുവയ്ക്കുന്നു.അങ്ങനെ...

റെക്കോർഡുകളിൽ പതിയാതെ പോകുന്നത്…

കഴിഞ്ഞദിവസം വരെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത്, പ്രവാസം അവസാനിപ്പിച്ച്...

സ്വർഗ്ഗവും നരകവും

'നീ ഒരു നരകമാണ്', 'നീ പോകുന്ന ഇടവും നരകമായിരിക്കും'. പലപ്പോഴും പലരെയും...

ജീവിതമെന്ന ശരി

സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും....

ഈ അബദ്ധധാരണകൾ നീക്കിക്കളഞ്ഞേക്കൂ

മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ അല്ലെങ്കിൽ ജീവിതവഴിയിൽ ആർജ്ജിച്ചെടുത്ത വിശ്വാസപ്രമാണങ്ങൾ വഴിയോ ചില...

ഈ ചിന്തകൾ വിജയം ഇല്ലാതാക്കും

ചിലപ്പോഴെങ്കിലും വിജയത്തിന് തടസ്സമായി നില്ക്കുന്നതും വിജയം ഇല്ലാതാക്കുന്നതും  പരിമിതപ്പെടുത്തുന്നതും നിഷേധാത്മക ചിന്തകളാണ്....

ഫീനിക്‌സിന്റെ  ഫിലോസഫി

മനുഷ്യൻറെ ജീവിതം പുല്ലുപോലെയാണ്; വയലിലെ പൂപോലെ അതു വിരിയുന്നു; എന്നാൽ, കാറ്റടിക്കുമ്പോൾ...

താമസിച്ചെത്തിയാലും സാരമില്ല…

വൈകിയെത്തിയാലും സാരമില്ല, ഒരിക്കലും എത്താതിരിക്കുകയെന്നതിനെക്കാൾ ഭേദമല്ലേ.ഡ്രൈവിംങുമായി ബന്ധപ്പെട്ട് എവിടെയോ വായിച്ച ഒരു...

ജീവന്റെ കണക്കുപുസ്തകം

നാമെല്ലാവരും ഒരു പുതിയ തുടക്കത്തിന്റെ ആരംഭത്തിലാണ്. പുതിയ വർഷത്തെ ക്കുറിച്ചുള്ള കണക്കുകൂട്ടലുകളിലും...

ടൈംഡ് ഔട്ട്…!

ഈ വർഷത്തെ ക്രിക്കറ്റ് ലോകകപ്പ് പൂർത്തിയായപ്പോൾ വാശിയേറിയ മത്സരങ്ങളുടെയും ജയപരാജയങ്ങളും ഇടയിൽ...
error: Content is protected !!