ഹോട്ട് ചോക്ലേറ്റ്: ആരോഗ്യത്തിന് ഗുണകരം

Date:

ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ പാനീയം ആണെന്നാണ്. കാരണം ഹോട്ട് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹോട്ട് ചോക്ലേറ്റിന്റെ പ്രധാന ഘടകം കൊക്കോആണ്. കൊക്കോയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകൾ  നിയന്ത്രിക്കുന്ന ശക്തിയുള്ള ആന്റിഓക്സിഡന്റുകളാണ്. ഫ്രീ റാഡിക്കലുകൾ അമിതമാകുമ്പോഴാണ് കാൻസറും വാർദ്ധക്യവും ഹൃദ്രോഗങ്ങളും ഉണ്ടാകുന്നത്. ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായകരമാണ്. ഗ്രീൻ ടീക്കും റെഡ് വൈനും ഉള്ളതിനേക്കാൾ കൂടുതലായ ആന്റിഓക്സിഡന്റുകൾ കൊക്കോയിൽ അടങ്ങിയിട്ടുണ്ട്.ഹോട്ട് ചോക്ലേറ്റ് പതിവായി പ്രത്യേകിച്ച് പഞ്ചസാര ചേർക്കാതെ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. 2015ൽ ഹാർവേഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ, ഡാർക്ക് ചോക്ലേറ്റ് സ്ഥിരമായി കഴിക്കുന്നവർക്ക് ഹൃദയാഘാതവും സ്ട്രോക്കും സംഭവിക്കാനുള്ള സാധ്യത കുറവാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും കൊളസ്ട്രോൾ നിലകൾ സന്തുലിതമാക്കുന്നതിനും കൊക്കോയിൽ ഉള്ള പ്രകൃതിദത്ത ഘടകങ്ങൾ സഹായകരമാണ്. ബുദ്ധിവർധിപ്പിക്കുന്ന പാനീയം കൂടിയാണ് ഹോട്ട് ചോക്ലേറ്റ്. മനുഷ്യന്റെ മസ്തിഷ്‌കം ശരിയായ രക്തസഞ്ചാരത്തിന്റെയും ഓക്സിജന്റെ ലഭ്യതയുടെയും മേൽ ആശ്രയിച്ചിരിക്കുന്നു. കൊക്കോയിലെ ഫ്ലേവനോയ്ഡുകൾ മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുന്നു. മുതിർന്നവരിൽ ഹോട്ട് ചോക്ലേറ്റ് കുടിച്ചതിനുശേഷം മെമ്മറി ടെസ്റ്റുകളിൽ മികച്ച ഫലങ്ങൾ ലഭിച്ചതായി പഠനങ്ങൾ അവകാശപ്പെടുന്നു. കുട്ടികളിലും യുവാക്കളിലും ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നതിന് ഹോട്ട് ചോക്ലേറ്റ് സഹായിക്കുന്നുണ്ട്.ഹോട്ട് ചോക്ലേറ്റ് കുടിക്കുമ്പോൾ ശരീരത്തിൽ സെറോട്ടോണിനും ഡോപ്പമിനും പോലുള്ള ‘സന്തോഷ ഹോർമോണുകൾ’ വർദ്ധിക്കുന്നു.ഇതിലൂടെ മാനസിക സമ്മർദ്ദം കുറയുകയും  ശാന്തതയും സന്തോഷവും ലഭിക്കുകയും ചെയ്യും. തണുപ്പുകാലത്ത് ഉണ്ടാകുന്ന മാനസിക വിഷാദം കുറയ്ക്കാൻ  ഹോട്ട് ചോക്ലേറ്റും സഹായകരമാണ്. ഹോട്ട് ചോക്ലേറ്റ് വെറും ഒരു മധുരപാനീയം മാത്രമല്ല; ശരിയായി തയ്യാറാക്കിയാൽ അത് ഹൃദയത്തെയും മസ്തിഷ്‌കത്തെയും സംരക്ഷിക്കുന്ന ശക്തമായ  ഹെൽത്ത് ഡ്രിങ്ക് ആണ്. അധിക പഞ്ചസാരയും ക്രീമും ചേർത്താൽ അത് ആരോഗ്യത്തിന് പ്രതികൂലമായേക്കാം. അതിനാൽ ശുദ്ധമായ കൊക്കോയും മധുരം കുറച്ചും ചേർത്ത് തയ്യാറാക്കുന്ന ഹോട്ട് ചോക്ലേറ്റ് ദിവസവും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പാനീയമാണ്. 

(അവലംബം; ഇന്റർനെറ്റ്)

More like this
Related

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ'ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട്...

പ്രതിരോധശേഷിക്കു കഴിക്കേണ്ടത്…

ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ...

പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ

രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ്...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്....

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും...

ഭക്ഷണം കഴിച്ചും സന്തോഷിക്കാം

നല്ല ഭക്ഷണം നല്ല ആരോഗ്യവും നല്ല ജീവിതവുമാണ്. ജീവിക്കാൻ വേണ്ടി ഭക്ഷണം...

ഫിഷ് ബിരിയാണി

നല്ല ദശയുള്ള മീൻ വട്ടത്തിൽ കഷണങ്ങളാക്കിയത്- 1 കിലോസവോള ചെറുതായി അരിഞ്ഞത്...

ചക്ക മാഹാത്മ്യം!

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ, ഏറ്റവും രുചിയുള്ള, നാരുകളുള്ള ഒരു പഴമാണ്...

മുന്തിരി വൈൻ

  കുരുവില്ലാത്ത കറുത്ത മുന്തിരിങ്ങ  : 2 കിലോ  പഞ്ചസാര :...

ക്രിസ്മസ് വിഭവങ്ങൾ

ക്രിസ്തുമസ് എന്നാൽ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കേക്കും വൈനുമാണ്. കേക്കും വൈനും...
error: Content is protected !!