ചില അടിസ്ഥാനപരമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ബന്ധങ്ങളില്‍ ഊഷ്മളത കൈവരുത്തുവാന്‍ സാധിക്കും. അതിനായി 10 മാര്‍ഗ്ഗങ്ങള്‍ ഇതാ:-
- വിജയകരമായ ബന്ധങ്ങള്‍ എന്നുമെപ്പോഴും നല്ല രീതിയില്‍ മുന്നോട്ടു പോകും. വെറും ശൂന്യതയില്‍നിന്നല്ല അവ ഉടലെടുക്കുന്നത്. ആ ബന്ധങ്ങളില്‍ പങ്കാളികളായവര്‍ അവരുടെ മനസ്സിലുള്ള കാര്യങ്ങള്‍ പരസ്പരം തുറന്നു പങ്കുവെയ്ക്കുവാന്‍ തയാറാവുമ്പോഴാണ് ബന്ധങ്ങള്‍ക്ക് ദൃഡത കൈവരുന്നത്.
- നിങ്ങള്‍ക്ക് പങ്കാളിയെ മാറ്റുവാനല്ല, സ്വയം മാറുവാനേ കഴിയു. നിങ്ങള്‍ ഒരാളെ സ്നേഹിക്കുന്നുവെങ്കില്‍, കുറച്ചു കാലം കഴിയുമ്പോള്‍ അവരുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കാണുന്നുവെങ്കില്‍, അതില്‍ നിങ്ങള്‍ക്ക് വിഷമം തോന്നുന്നുവെങ്കില്‍ വീണ്ടും ചിന്തിക്കുക. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ആ ബന്ധത്തില്‍ മാറ്റങ്ങള്‍ വരുവാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ അവരുമായി ഒരു തുറന്ന സംസാരത്തിനു വഴിയൊരുക്കുക. എന്താണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുക.
- എല്ലാ തര്‍ക്കങ്ങളും വേരുപിടിക്കുന്നത് നിങ്ങളുടെ തന്നെ ഭയമോ, വേദനയില്‍നിന്നോ ആണ്. മനസ്സ് അസ്വസ്ഥമാകുമ്പോള്‍ നിങ്ങളുടെ പങ്കാളിയോട് കോപിക്കുന്നതിനു പകരം എന്താണ് നിങ്ങളുടെ മനസ്സിനെ മഥിക്കുന്നതെന്ന് പരിശോധിക്കുക. വാസ്തവത്തില്‍ നാം എന്ത് കാരണങ്ങള്‍ കൊണ്ടാണോ അസ്വസ്ഥരാകുന്നതെന്ന് വിചാരിക്കുന്നോ, അതല്ല ശരിയായ കാരണം എന്നതാണ് സത്യം.
- സ്ത്രീ-പുരുഷന്മാര്‍ വ്യത്യസ്തരാണെന്ന് മനസ്സിലാക്കുക. നമ്മള്‍ അന്യഗ്രഹങ്ങളില്‍നിന്നും വന്നവരല്ല. അതുകൊണ്ടുതന്നെ നമ്മുടെ വ്യത്യസ്തകള്‍ മനസ്സിലാക്കി ഒന്നിച്ചു ജീവിതം ആഘോഷിക്കുകയാണ് വേണ്ടത്. അങ്ങനെ ജീവിതം സമാധാനപൂര്‍ണ്ണവും, സരസവുമാക്കി തീര്‍ക്കാന്‍ സാധിക്കും.
- എല്ലാ ദിവസവും പരസ്പരം ആദരിക്കുന്ന വിധത്തില്‍ എന്തെങ്കിലും ചെയ്യുക. എല്ലാ പ്രഭാതങ്ങളിലും നിങ്ങളുടെ ബന്ധങ്ങള്‍ ഊഷ്മളവും, മധുരതരമാക്കുന്നതിനും നിങ്ങള്‍ക്ക് അവസരമുണ്ട്. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ വിലമതിക്കുന്നുണ്ട്, സ്നേഹിക്കുന്നുണ്ട് എന്ന് അവര്‍ക്ക് ചിന്ത ഉണ്ടാകുന്നതുതന്നെ നിങ്ങളുടെ ജീവിതം മധുരതരമാക്കും.
- കോപം എന്നത് സമയം വെറുതെ പാഴാക്കുന്ന ഒന്നുമാത്രമാണ്. മാത്രവുമല്ല, അത് ബന്ധങ്ങളുടെ കൊലയാളി കൂടിയാണ്. കാരണം അത് നിങ്ങളെ സ്വയംകേന്ദ്രീകൃതമാക്കുന്നു. തന്മൂലം നിങ്ങള്‍ക്ക് നല്ലതൊന്നും കാണുവാനും സാധിക്കുകയില്ല. അഥവാ നിങ്ങളുടെ പങ്കാളിയോട് നിങ്ങള്‍ക്ക് നീരസം തോന്നിയെന്നിരിക്കട്ടെ, നിങ്ങള്‍ക്ക് ശാന്തമാവാന്‍ കുറച്ചു സമയം സ്വയം അനുവദിക്കുക. പിന്നീട്, എന്താണ് പ്രശ്നമെന്ന് സാവകാശം ചര്‍ച്ച ആവാം.
- ഇടയ്ക്കിടെ സ്വയം ഒന്ന് ട്യൂണ്‍ ചെയ്യുക. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രണ്ടുപേരും ഒന്നിച്ച് ദമ്പതികള്‍ക്കായുള്ള ശില്പശാലകളില്‍ പങ്കെടുക്കുക. അല്ലെങ്കില്‍ ഒരു കൌണ്‍സിലറുമായി സംസാരിക്കുക, അതുമല്ലെങ്കില്‍ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള നല്ല മാര്‍ഗ്ഗങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ വായിക്കുക. നിങ്ങള്‍ക്ക് ഇതൊന്നും ആവശ്യമല്ലെങ്കില്‍ക്കൂടി നിങ്ങള്‍ക്ക് ഈ പറഞ്ഞ മാര്‍ഗ്ഗങ്ങളില്‍നിന്നും എന്തെങ്കിലുമൊക്കെ നല്ല ആശയങ്ങള്‍ കിട്ടാതിരിക്കില്ല. അത് നിങ്ങളുടെ പരസ്പരബന്ധത്തെ മെച്ചപ്പെടുത്തുക തന്നെ ചെയ്യും.
- നല്ല ഒരു സൌഹൃദബന്ധം പരസ്പരം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുക, അത് തുടര്‍ന്ന് കൊണ്ടുപോവുകയും ചെയ്യുക. ചിലര്‍ക്ക് ഇത് പ്രണയരഹിതമായി തോന്നാം. എന്നാല്‍, ഇപ്രകാരം നല്ല സുഹൃത്തുക്കളായി ജീവിച്ചവര്‍ക്ക് ഇത് ഏറ്റവും നല്ലൊരു മാര്‍ഗ്ഗമായി അനുഭവപ്പെട്ടിട്ടുണ്ടാകും.
- നിങ്ങളുടെ സന്തോഷത്തിനു ഉത്തരവാദികള്‍ നിങ്ങള്‍ തന്നെയാണ്. മറ്റൊരാള്‍ക്ക് നിങ്ങളെ സന്തോഷിപ്പിക്കാന്‍ സാധിക്കുകയില്ല. നിങ്ങള്‍ തന്നെ അതിനായി എന്തെങ്കിലുമൊക്കെ ചെയ്യുക തന്നെ വേണം. നിങ്ങളുടെ പങ്കാളിയുടെ തെറ്റ് ആണെന്ന് നിങ്ങള്‍ കരുതുകയാണെങ്കില്‍ വീണ്ടും ചിന്തിക്കുക. എന്താണ് നഷ്ടപ്പെട്ടതെന്ന് സ്വയം കണ്ടെത്തുക.
- നിങ്ങള്‍ക്ക് എന്താണോ ആവശ്യമുള്ളത്, അത് കൊടുക്കുവാനും ശീലിക്കുക. നമ്മുടെ ആവശ്യങ്ങള്‍ കാലത്തിനൊത്ത് മാറി വരും. നിങ്ങളെ ആരെങ്കിലും ശരിയായി ഉള്‍ക്കൊള്ളണം എങ്കില്‍, നിങ്ങളും മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവേണ്ടതുണ്ട്. നിങ്ങള്‍ക്ക് കൂടുതല്‍ സ്നേഹിക്കപ്പെടാന്‍ ആഗ്രഹമുണ്ടെങ്കില്‍, സ്നേഹം കൊടുക്കുവാനും തയാറാവുക. ഇത് വളരെ ലളിതമായ, എന്നാല്‍ ഫലവത്തായ ഒരു മാര്‍ഗ്ഗമാണ്.
ഇപ്പറഞ്ഞതിനൊന്നും പൂര്‍ണ്ണമായ ഒരു ഫലം ഉറപ്പു വരുത്താനാകില്ല. എങ്കിലും ഇതില്‍ എന്തെങ്കിലുമൊക്കെ പരിശീലിക്കുന്നവരുടെ ബന്ധങ്ങള്‍, അതിനൊന്നും തയ്യാറാകാത്തവരുടെതിനേക്കാള്‍ ബലമുള്ളതാകും എന്നുറപ്പ്!